കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യക്ക് ശക്തമായ താക്കീത് നല്‍കി പോളണ്ടില്‍ നാറ്റോയുടെ സൈനീകാഭ്യാസം

Google Oneindia Malayalam News

ലണ്ടന്‍: റഷ്യക്ക് ശക്തമായ സന്ദേശം നല്‍കി നാറ്റോ സഖ്യസേന പോളണ്ടില്‍ സൈനീകാഭ്യാസം തുടങ്ങി. ഉക്രൈനിലെ റഷ്യന്‍ നടപടികള്‍ പോളണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ അതിര്‍ത്തി രാജ്യങ്ങളെ ആകുലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അനാക്കോണ്ട 16 എന്നുപേരിട്ട സൈനീകാഭ്യാസം നടത്തുന്നത്.

20 നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന സൈനീകാഭ്യാസത്തില്‍ 30,000 ഭടന്മാരും നിരവധി വാഹനങ്ങളും വിമാനങ്ങളും കപ്പലുകളും പങ്കെടുക്കുന്നുണ്ട്. അമേരിക്കയില്‍ നിന്നും 14,000 സൈനീകരാണ് പങ്കെടുക്കുന്നത്. ഒപ്പം ഫിന്‍ലാന്‍ഡ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സേനയും അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

NATO- US soldier

റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാന്‍ ഇത് കാരണമാകുമെന്നാണ് സൂചന. പോളണ്ടിന്റെ സേനയെ ബഹുരാഷ്ട്ര സൈനീക പരിതസ്ഥിതിയിലേക്ക് പരിശാലനം നല്‍കി വളര്‍ത്തിയെടുക്കു എന്ന ഉദ്ദേശമാണ് സൈനീകാഭ്യാസത്തിനുള്ളതെന്ന് യുഎസ് ആര്‍മ്മി യൂറോപ്പ് പറഞ്ഞു.

English summary
A large-scale military training exercise involving more than 20 NATO and partner countries has kicked off in Poland, part of efforts to reassure east European nations rattled by Russia's actions in nearby Ukraine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X