Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനാധിപത്യം തമാശ: ഈജിപ്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ സൈനിക ജയിലിലടച്ചു

കെയ്‌റോ: ഈജിപ്തില്‍ നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്കെതിരേ അടുത്ത പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തിറങ്ങിയ സ്ഥാനാര്‍ഥിയെ ഈജിപ്ത് സൈന്യം പട്ടാള ജയിലില്‍ അടച്ചതായി അഭിഭാഷകന്‍. ഈജിപ്തിലെ മുന്‍ സായുധ സേനാ മേധാവി കൂടിയായ സാമി അനാനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കഴിഞ്ഞയാഴ്ച സൈന്യം അറസ്റ്റ് ചെയ്തിരുന്നു. വ്യാജരേഖകള്‍ ചമച്ചുവെന്നാരോപിച്ച് സുപ്രിം കമ്മിറ്റി ഓഫ് ദി ആംഡ് ഫോഴ്‌സസ് ആയിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ജനറല്‍ സാമി അനാനെ താന്‍ പട്ടാള ജയിലില്‍ സന്ദര്‍ശിച്ചതായി അഭിഭാഷകന്‍ നാസര്‍ അമീന്‍ വ്യക്തമാക്കി. അനാന്റെ അറസ്റ്റും തടവും രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന അഹ്മദ് അബ്ദുറബ്ബ് കുറ്റപ്പെടുത്തി. തനിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള മുഴുവന്‍ സ്ഥാനാര്‍ഥികളെയും മല്‍സരരംഗത്ത് നിന്ന് മാറ്റുകയാണ് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 23നാണ് അനാനെ സൈന്യം അറസ്റ്റ് ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടെന്ന് പ്രഖ്യാപനം നടത്തി വെറും മൂന്നു ദിവസത്തിനുള്ളിലായിരുന്നു അറസ്റ്റ്. അനാന്റെ പ്രചാരണ സംഘത്തിലെ പ്രമുഖനും ഈജിപ്ത് സര്‍ക്കാറിന്റെ മുന്‍ ഓഡിറ്ററുമായ ഹിഷാം ജെനേനയെ അജ്ഞാത സംഘം കാര്‍ തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചിരുന്നു. നാട്ടുകാരുടെ ഇടപെടല്‍ കാരണം ഗുരുതരമായ പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.

egypt

മാര്‍ച്ച് 26 മുതല്‍ 28 വരെയാണ് ഈജിപ്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. എന്നാല്‍ ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വത്തിന് അപേക്ഷ സമര്‍പ്പിക്കണമെങ്കില്‍ ജനുവരി 29ന് മുമ്പ് 15 ഗവര്‍ണറേറ്റുകളില്‍ നിന്നായി 25000 പേരുടെ ഒപ്പ് ശേഖരിച്ച് സമര്‍പ്പിക്കണമെന്നാണ് നിയമം. അല്ലെങ്കില്‍ 20 പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ വേണം. 69കാരനായ മുന്‍ സൈനികത്തലവന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചത് വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ സൈന്യത്തിന്റെ അനുവാദം തേടിയില്ലെന്നും ആരോപിച്ചാണ് സൈന്യം ഹനാനെ ജയിലിലടച്ചിരിക്കുന്നത്. അറസ്റ്റിനെ തുടര്‍ന്ന് സാമി അനാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. രാജ്യത്തെ സിവില്‍-സൈനിക സ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷത പാലിക്കണമെന്ന് ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പ്രസംഗത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഭരണകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന സൈന്യത്തിന്റെ നടപടി രാജ്യത്തിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അനാന്റെ ജനപിന്തുണയാണ് അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വനിലയിരുത്തുന്നത്.
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+