സുനിതയോട് ലിഫ്റ്റ് ചോദിച്ച് ആനന്ദ് മഹീന്ദ്ര, ഒപ്പം മുകേഷ് അംബാനിയും; വൈറല്‍ ചിത്രത്തിന് പിന്നില്‍
ഒന്‍പത് മാസം നീണ്ട ബഹിരാകാശ വാസത്തിന് ശേഷമുള്ള സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടങ്ങി വരവ് സൃഷ്ടിച്ച അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ദേശാന്തര വ്യത്യാസമില്ലാതെ ലോകം മുഴുവന്‍ സുനിതയുടെ വരവ് ആഘോഷിച്ചു. അതില്‍ ചിലരുടെ ഹൃദ്യമായ കുറിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പും ചിത്രവും നെറ്റിസണ്‍സ് ഏറ്റെടുത്തു കഴിഞ്ഞു.
ഭൂമിയില്‍ തിരിച്ചെത്തിയ സുനിത വില്യംസിന് സ്വാഗതം നേര്‍ന്നാണ് ആനന്ദ് മഹീന്ദ്ര പഴയൊരു ഓര്മ പങ്കവെച്ചത്. ആ ഓര്‍മയ്ക്കൊപ്പം നല്കിയ ചിത്രമാണ് എല്ലാവരെയും അമ്പരിപ്പിച്ചത്. ഒരു ഫ്രെയ്മില് സുനിത വില്യംസും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയും ആനന്ദ് മഹീന്ദ്രയും ടെക് സംരംഭകയായ വൃന്ദ കപൂറും നില്ക്കുന്ന ചിത്രമാണിത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ വാഷിങ്ടണില്‍ വെച്ച് അപ്രതീക്ഷിതമായി സുനിത വില്യംസിനെ കണ്ടുമുട്ടിയ സംഭവമാണ് ആനന്ദ് മഹീന്ദ്ര കുറിച്ചത്. 2023 ജൂലൈയിലാണ് സെല്‍ഫി ചിത്രം എടുത്തിരിക്കുന്നത്. ആനന്ദ് മഹീന്ദ്രയാണ് ചിത്രം എടുത്തിരിക്കുന്നത്.

സുനിത വില്യംസിനൊപ്പമുള്ള ചിത്രത്തില്‍ ആനന്ദ് മഹീന്ദ്രക്കൊപ്പം മുകേഷ് അംബാനി, വൃന്ദ കപൂര്‍ തുടങ്ങിയവരെയും കാണാം. 'സ്പേസ്എക്സ് രക്ഷാ ദൗത്യം പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഷിങ്ടണില്‍ സുനിത വില്യംസുമായി നടത്തിയ യാദൃശ്ചികമായ കൂടിക്കാഴ്ചയാണ്. സുനിതയും സഹപ്രവര്‍ത്തകരും ഭൂമിയില്‍ തിരിച്ചെത്തിയത് വലിയ ആശ്വാസം പകരുന്നു. അവര്‍ ധൈര്യശാലിയായ വ്യക്തിയാണ്. നമുക്കിടയിലേക്ക് സുനിത മടങ്ങിയെത്തിയതില്‍ സന്തോഷം തോന്നുന്നു. സ്വാഗതം, സുനിത' - എക്സില്‍ ആനന്ദ് മഹീന്ദ്ര കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസില്‍ നടന്ന ബിസിനസ് പരിപാടിയില്‍ പങ്കെടുക്കാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരായ ആനന്ദ് മഹീന്ദ്രയും മുകേഷ് അംബാനിയും യു.എസില്‍ എത്തിയത്. പരിപാടി കഴിഞ്ഞ് തിരിച്ചുപോകാന്‍ ഊബര്‍ വിളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി നാസ ബഹിരാകാശയാത്രിക സുനിത വില്യംസിനെ കണ്ടുമുട്ടിയതെന്ന് ആനന്ദ് മഹീന്ദ്ര ഓര്‍മിക്കുന്നു. ഊബറിനു പകരം ബഹിരാകാശ പേടകത്തില്‍ ഒരു യാത്ര പോകാന്‍ കഴിയുമോ എന്ന് ഞങ്ങള്‍ തമാശയായി സുനിതയോട് ചോദിച്ചതായും ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചു.
ആനന്ദ് മഹീന്ദ്രയുടെ ഓര്‍മക്കുറിപ്പിന് വലിയ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. എല്ലാവരെയും ഒരു ഫ്രെയ്മില് കണ്ടതില്‍ പലരും കമന്റുകളിലൂടെ സന്തോഷം പ്രകടിപ്പിക്കുന്നു.
ഒന്‍പത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ച സുനിതാ വില്യംസും ബുച്ച് വില്‍മോറും ചൊവ്വാഴ്ചയാണ് ഭൂമിയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചത്. സുനിത വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പെട്ട ക്രൂ ഡ്രാഗണ്‍ സംഘം സഞ്ചരിച്ച പേടകം ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27-നാണ് മെക്സിക്കന്‍ ഉള്‍ക്കടലില്‍ പതിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications