ഐസിസ് വീഡിയോയില്‍ ആന്ധ്ര സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും
ഹൈദരാബാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ആന്ധ്രാപ്രദേശില്‍ നിന്നുളള എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും ചേര്‍ന്നതായി കണ്ടെത്തി. ടെക്സാസിലെ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയാണ് ബാബറി മസ്ജിദ് തകര്‍ത്തതിന് ഇന്ത്യയോട് പകരം ചോദിക്കുമെന്നു ഭീഷണിപ്പെടുത്തുമെന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇയാള്‍ എങ്ങനെ ഐസിസിലെത്തിയെന്നുളള കാര്യം വ്യക്തമല്ല.
22 മിനിട്ടുളള അറബിയിലുളള വീഡിയോയില്‍ യുവാവിനെക്കൂടാതെ താനെ സ്വദേശി ഷഹീം താങ്കി, ബഡാ സാജിദ് എന്നറിയപ്പെടുന്ന മുഹമ്മദ് സാജിദ്, അബു സല്മാന് അല്‍ ഹിന്ദി എന്ന അമന് തണ്ടെല് എന്നിവരാണ് പ്രത്യക്ഷപ്പെടുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. ഇതോടെ ഇന്ത്യയില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാനിടയുണ്ടെന്നാണ് കരുതുന്നത്.

ഇതു വരെ ഇന്ത്യക്കാരായ 25 പേര് ഐസിസിലുണ്ടെന്നായിരുന്നു കണക്ക് എന്നാല്‍ 40 ലധിക പേര് ഭീകരസംഘടനയില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ നല്കുന്ന വിവരം. ഐസിസില്‍ ചേര്‍ന്ന ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായി അന്വേഷണ ഏജന്‍സികള്‍ ദില്ലി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ സഹായവും തേടുന്നുണ്ട്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications