കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിങ്ങളോട് ചെയ്യുന്നത് ക്രൂരത! ജിപിഎസ് ഓഫ് ചെയ്താലും വിവരം ചോര്‍ത്തും!!

Google Oneindia Malayalam News

Recommended Video

cmsvideo
നിങ്ങളറിയാതെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണ്‍ ചെയ്യുന്നത്

ദില്ലി: ആന്‍ഡ്രോയ്ഡ് ഫോണുകളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദി ക്വിന്‍റ്. ജിപിഎസ് ഓഫ് ചെയ്തുവെച്ചാലും ഗൂഗിള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നാണ് ക്വാര്‍ട്ട്സി‌ന്‍റെ വെളിപ്പെടുത്തല്‍. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണില്‍ ആപ്പുകളില്‍ ലൊക്കേഷന്‍ ഡിസേബിള്‍ ചെയ്താലും സിം കാര്‍ഡ് നീക്കം ചെയ്താലും ഗൂഗിള്‍ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് ക്വിന്‍റ് വ്യക്തമാക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഇത് കണ്ടുതുടങ്ങിയതെന്നും ക്വാര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സുനാമിയല്ല ഭൂചലനം: അടുത്ത ലോകാവസാനം നവംബറില്‍, കാത്തിരിക്കുന്നത് ദുരന്തം! സത്യാവസ്ഥ!സുനാമിയല്ല ഭൂചലനം: അടുത്ത ലോകാവസാനം നവംബറില്‍, കാത്തിരിക്കുന്നത് ദുരന്തം! സത്യാവസ്ഥ!

നേരത്തെ ചൈനീസ് ഫോണുകള്‍ വിവരം ശേഖരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ ഇന്ത്യയില്‍ നന്നായി വിറ്റഴിക്കപ്പെടുന്ന വിവോ, ഒപ്പോ, ഷവോമി, ജിയോണി തുടങ്ങിയ ഫോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായിരുന്നു. വിവരം ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ 30ഓളം മൊബൈല്‍ കമ്പനികള്‍ക്ക് നോട്ടീസ് അയയ്ക്കുകുയും ചെയ്തിരുന്നു. ഫോണില്‍ ശേഖരിക്കുന്ന മെസേജുകള്‍, മൊബൈല്‍ നമ്പര്‍, പാസ് വേഡുകള്‍ എന്നിവ ചൈനയിലുള്ള സെര്‍വറുകളില്‍ ശേഖരിക്കപ്പെടുന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍ നോട്ടീസിനോട് പ്രതികരിച്ച ഒപ്പോ ഉപയോക്താക്കളുടെ അനുമതിയോടെ മാത്രമാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും കമ്പനികള്‍ വ്യക്കമാക്കിയിരുന്നു.

 ഗൂഗിളിന്‍റെ വിശദീകരണം

ഗൂഗിളിന്‍റെ വിശദീകരണം

ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നതെന്നാണ് ഈ വിഷയത്തില്‍ ഗൂഗിള്‍ ക്വാര്‍ട്ട്സിന് നല്‍കിയിട്ടുള്ള വിശദീകരണം. ആന്‍ഡ്രോയ്ഡിന്‍റെ വികസനത്തിന് വേണ്ടി പുഷ് നോട്ടിഫിക്കേഷന്‍, എസ്എംഎസ് എന്നിവയുടെ കൃത്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് കഴിഞ്ഞ 11 മാസമായി ഈ നീക്കം നടത്തിവരുന്നതെന്നും ഗൂഗിള്‍ പറയുന്നു. ആന്‍ഡ്രോയ്സ് ഫോണ്‍ വഴി ശേഖരിക്കുന്ന ലൊക്കേഷന്‍ വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നും ഗൂഗിള്‍ വക്താവ് ക്വാര്‍ട്സിനോട് വ്യക്തമാക്കിയിട്ടുണ്ട്.

 സ്വകാര്യത ലംഘിക്കുന്നു

സ്വകാര്യത ലംഘിക്കുന്നു

ഉപയോക്താക്കളുടെ അനുമതിയില്ലാതെ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതാ ലംഘനമാണെന്നും ടെക് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. 2017 ജനുവരി മുതല്‍ തന്നെ ആന്‍ഡ‍്രോയ്ഡ് ഫോണുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് ഇതോടെ ക്വാര്‍ട്സ് കണ്ടെത്തിയിട്ടുള്ളത്. ജിപിഎസ് ഓഫ് ചെയ്ത ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വഴി ശേഖരിച്ച വിവരങ്ങള്‍ ഫോണില്‍ ഇന്‍റര്‍നെറ്റുമായി കണക്ടാവുമ്പോഴായിരിക്കും ഗൂഗിളിന് വിവരങ്ങള്‍ കൈമാറുന്നതെന്നും ക്വാര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം ചെയ്യുന്നതായി ഗൂഗിളും തുറന്നുസമ്മതിച്ചിട്ടുണ്ട്.

 നവംബറില്‍ അവസാനിപ്പിക്കും

നവംബറില്‍ അവസാനിപ്പിക്കും

നവംബര്‍ അവസാനത്തോടെ സെല്ലുലാര്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഗൂഗിളിന് ഇനി ഏറെക്കാലം ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറില്ലെന്നും ഫോണ്‍ ഉപയോക്താക്കള്‍ ജിപിഎസ് ഡിസേബിള്‍ ചെയ്യേണ്ടതില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ഗുരുതര പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതാണ് ക്വാര്‍ട്സിന്‍റെ റിപ്പോര്‍ട്ട്.

 കുറ്റസമ്മതവുമായി ഗൂഗിള്‍

കുറ്റസമ്മതവുമായി ഗൂഗിള്‍


2017 ജനുവരി മുതല്‍ മെസേജ് ഡെലിവറിയുടെ വേഗത കൂട്ടുന്നതിനും മികച്ച സേവനം നല്‍കുന്നതിനും വേണ്ടി സെല്‍ ഐഡി കോഡുകള്‍ ഉപയോഗിച്ച് വരികയാണെന്ന് ഗൂഗിള്‍ വക്താവ് ഇമെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത വിവരങ്ങളാണ് നല്‍കിവന്നിരുന്നതെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വിവരങ്ങള്‍ ചോര്‍ന്നുപോകുമെന്ന് ഭയക്കേണ്ടതില്ലെന്നുമാണ് ഗൂഗിള്‍ പറയുന്നത്. ഐപി അഡ്രസ്, ജിപിഎസ്, മറ്റ് സെന്‍സറുകള്‍ എന്നിവ ഉപയോഗിച്ച് ലൊക്കേഷന്‍ കണ്ടെത്തുമെന്നാണ് ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ നല്‍കുന്ന വിവരം. ഇതില്‍ വൈഫൈ പോയിന്‍റുകള്‍, അടുത്ത സെല്ലുലാര്‍ ടവറുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

English summary
Google has been collecting user location data on Android smartphones even when location services were turned off, as per a new report. Quartz claims the location tracking still occurred on Android smartphones even if a user took precautionary measures like disabling location, not using any app, or not inserting a SIM card on the device
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X