ഭാര്യയെ ലേബര്‍ റൂമില്‍ കയറ്റിയാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും പിന്മാറുമെന്ന് ആന്റി മുറെ
ലണ്ടന്‍: ജനുവരിയില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയേക്കുമെന്ന് ലോക രണ്ടാം നമ്പര്‍ ടെന്നീസ് താരം ആന്‍ഡി മുറെ സൂചന നല്കി. ഭാര്യയെ ആദ്യ പ്രസവത്തിനായി ലേബര്‍ റൂമില്‍ കയറ്റുകയാണെങ്കില് കളിയുടെ ഏതു ഘട്ടത്തിലും പിന്മാറിയേക്കുമെന്നാണ് താരം പറയുന്നത്. ഫൈനലിലെത്തിയാല്‍ പോലും ഇതില്‍ മാറ്റമുണ്ടാകില്ലെന്ന് മുറെ പറഞ്ഞു.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ നാലു തവണ ഫൈനലിലെത്തിയ താരമാണ് മുറെ. ജനുവരിയിലാണ് ഭാര്യ കിം പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കുന്നത്. മത്സരത്തിനിടയിലെങ്ങാനും ഭാര്യയ്ക്ക് പ്രസവ വേദന തുടങ്ങിയാല്‍ തനിക്ക് കളിക്കാന്‍ കഴിയില്ലെന്നാണ് മുറെ പറയുന്നത്. ജനുവരി 31നാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍.

കുട്ടിയാണ് തനിക്ക് ഏറ്റവും വലുതെന്ന് മുറെ പറഞ്ഞു. ടെന്നീസിനെക്കാളും വലുതാണ് ഭാര്യയും. അതുകൊണ്ടുതന്നെ കളിയുടെ ഏത് ഘട്ടത്തിലെത്തിയാലും വീട്ടിലേക്ക് തിരിക്കാതിരിക്കാന്‍ തനിക്ക് കഴിയില്ല. ആദ്യത്തെ കുട്ടിയുടെ ജനനം എത്രമാത്രം പ്രതീക്ഷാ നിര്‍ഭരമാണെന്ന് ഏവര്‍ക്കും അറിയാം. ജനുവരി എല്ലാകൊണ്ടും തനിക്ക് പ്രിയപ്പെട്ടതാകുമെന്നാണ് കരുതുന്നെന്നും മുറെ പറഞ്ഞു.
അതേസമയം മത്സരത്തിനായുള്ള തയ്യാറെടുപ്പ് നടക്കുന്നുണ്ടെന്ന് മുറെ വ്യക്തമാക്കി. കളിയില്‍ ഏകാഗ്രത കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. തന്റെ നൂറുശതമാനം കളിക്കളത്തില്‍ പുറത്തെടുക്കും. കുട്ടി ജനിക്കുന്നതിനൊപ്പം 2016ലെ ആദ്യ ഗ്രാന്റ് സ്ലാം ജയിക്കുക കൂടി ചെയ്താല്‍ അത് ഇരട്ടിമധുരമുള്ളതാകുമെന്ന് മുറെ പറഞ്ഞു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications