കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയന്‍ കുരുന്നിനായി സ്വന്തം വീടിന്‍റെ വാതില്‍ തുറന്നിട്ട് താര ദന്പതിമാര്‍ മാതൃകയാവുന്നു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഹോളിവുഡ് താരം ആഞ്ചലീന ജോളി സന്ദര്‍ശനം നടത്തിയത് വാര്‍ത്തായിയരുന്നു. നാല് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിയ്ക്കുന്നതിന് തയ്യാറാകാത്ത യുഎസിന്റെ നിലപാടുകളേയും നടി ചോദ്യം ചെയ്തിരുന്നു. അന്ന് ആഞ്ചലീനയെപ്പറ്റി ഉയര്‍ന്ന് കേട്ട ഒരുി കാര്യം അവര്‍ സിറിയന്‍ കുട്ടികളെ ദത്തെടുക്കാന്‍ ഒരുങ്ങുന്നു എന്നതാണ്.

ഇപ്പോഴിതാ സംഭവം ഏറെക്കുറെ യാഥാര്‍ത്ഥ്യമാവുകയാണ്. അഭയാര്‍ത്ഥി ക്യ്മ്പില്‍ കണ്ട മൂന്ന് അനാഥ സഹോദരങ്ങളില്‍ ഒരു കുട്ടിയെ ദത്തെടുക്കാമെന്ന് ആഞ്ചലീനയും ഭര്‍ത്താവ് ബ്രാഡ് പിറ്റും തീരുമാനിച്ചതായി റഡാര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Angelina Bradpit

മൂന്ന് അനാഥ സഹോദരങ്ങളെയാണ് ആഞ്ചലീന ആദ്യം ദത്തെടുക്കാന്‍ ഒരുങ്ങിയതെന്നും പക്ഷേ ഈ തീരുമാനത്തെ ഭര്‍ത്താവ് ബ്രാഡ് പിറ്റ് എതിര്‍ത്തുവെന്നും ഒരു കുട്ടിയെ ദത്തെടുത്താല്‍ മതിയെന്ന് പറഞ്ഞുവെന്നുമാണ് റെഡാര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വന്തം മക്കളും ദത്തെടുത്ത കുട്ടികളുമായി ആറ് മക്കള്‍ ബ്രാഡ്പിറ്റ്-ആഞ്ചലീന ദമ്പതിമാര്‍ക്കുണ്ട്. പുതുതായി മൂന്ന് കുട്ടികളെക്കൂടി ദത്തെടുക്കുന്നതിനോട് മക്കള്‍ എങ്ങനെ പ്രതികരിയ്ക്കുമെന്ന് ഭയന്നാണ് മൂന്ന് കുട്ടികളെ ദത്തെടുക്കുന്ന കാര്യത്തില്‍ നിന്ന് പിന്മാറാന്‍ ബ്രാഡ്പിറ്റ് ആഞ്ചലീനയെ ഉപദേശിച്ചത്. അധികം വൈകാതെ നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയെ ദത്തെടുക്കുമെന്നാണ ്‌റിയുന്നത്.

English summary
Angelina Jolie-Brad Pitt to adopt Syrian child?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X