കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലുമായി ചങ്ങാത്തം; ബഹ്‌റൈന്‍ പ്രതിനിധി സംഘത്തിന് പലസ്തീനില്‍ പ്രവേശനമില്ല

ഇസ്രായേലുമായി ചങ്ങാത്തം; ബഹ്‌റൈന്‍ പ്രതിനിധി സംഘത്തിന് പലസ്തീനില്‍ പ്രവേശനമില്ല

  • By Desk
Google Oneindia Malayalam News

ഗാസ: ജെറൂസലേം പ്രശ്‌നത്തില്‍ പ്രതിഷേധം കത്തിനില്‍ക്കെ, ഇസ്രായേല്‍ സന്ദര്‍ശനത്തിനു ശേഷം പലസ്തീനിലെത്തിയ ബഹ്‌റൈന്‍ സമാധാന സംഘത്തിന് പലസ്തീനികള്‍ പ്രവേശനം നിഷേധിച്ചു. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അവര്‍ക്ക് പലസ്തീന്‍ മണ്ണില്‍ പ്രവേശനമില്ലെന്നും പലസ്തീനികള്‍ വ്യക്തമാക്കി.

ദൗത്യം പൂര്‍ത്തിയാക്കി റഷ്യന്‍ സൈന്യം സിറിയയില്‍ നിന്ന് മടങ്ങുന്നു
ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിയില്‍ ലോകത്തെങ്ങും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലായിരുന്നു ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫയുടെ ആശീര്‍വാദത്തോടെ 25 അംഗ ബഹ്‌റൈന്‍ സമാധാന സംഘം ഇസ്രായേല്‍ സന്ദര്‍ശിക്കാനെത്തിയത്. ഇതിനെതിരേ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധമുയര്‍ന്നിരുന്നു. ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശേഷം പലസ്തീനിലെത്തിയ ദിസ് ഈസ് ബഹ്‌റൈന്‍ എന്ന പേരിലുള്ള സംഘത്തെ സ്വീകരിക്കില്ലെന്ന് പലസ്തീന്‍ സംഘടനകളും നേതാക്കളും അറിയിക്കുകയായിരുന്നു. സുന്നി, ശിയാ, കിസ്ത്യന്‍, ഹിന്ദു, സിക്ക് മത നേതാക്കളാണ് സംഘത്തിലുള്ളത്.

gaza

ഇസ്രായേലുമായി ബന്ധം മെച്ചപ്പെടുത്തുന്ന സംഘങ്ങള്‍ക്ക് ഗാസയിലോ മറ്റേതെങ്കിലും പലസ്തീന്‍ പ്രദേശങ്ങളിലോ രു സ്ഥാനവുമുണ്ടാവില്ലെന്ന് പലസ്തീന്‍ നാഷനല്‍ ആന്റ് ഇസ്ലാമിക് ഫോഴ്‌സസ് പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘം ഗാസയില്‍ പ്രവേശിക്കുന്നത് തടയുമെന്നും സംഘടന അറിയിച്ചു. സംഘവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് പലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയവും വ്യക്തമാക്കി. അമേരിക്കന്‍ തീരുമാനത്തിനെതിരേ പലസ്തീനികളുടെ പ്രതിഷേധം ആറു ദിവസമായി തുടരുന്ന സാഹചര്യത്തിലാണ് സമാധാന സന്ദേശവുമായി ബഹ്‌റൈന്‍ സംഘം ഇസ്രായേലില്‍ നിന്ന് പലസ്തീനിലെത്തുന്നത്. സംഘം ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ഇസ്രായേല്‍ സൈനികര്‍ നടത്തിയ ആക്രമണത്തില്‍ നാല് പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

ബഹ്‌റൈന്‍ സംഘത്തിന്റെ സന്ദര്‍ശനത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. സംഘത്തെ ഇസ്രായേലിലേക്ക് അയച്ച സര്‍ക്കാര്‍ നടപടി ക്രിമിനല്‍ പ്രവര്‍ത്തനമാണെന്നാണ് ബഹ്‌റൈനി ബ്ലോഗര്‍ ഹുസൈന്‍ യൂസുഫ് വിശേഷിപ്പിച്ചത്. ഇത് പലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. ദിസ് ഈസ് ബഹ്‌റൈന്‍ സംഘം ബഹ്‌റൈന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്ന് ബഹ്‌റൈന്‍ മാധ്യമപ്രവര്‍ത്തക നസീഹ സൈദ് തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. സമാധാനത്തിനും സഹിഷ്ണുതയ്ക്കും വേണ്ടിയുള്ള വ്യാജപ്രചാരണങ്ങള്‍ക്കായി ബഹ്‌റൈന്റെ പേര് ഉപയോഗിക്കരുതെന്നും അവര്‍ പറഞ്ഞു. ഇസ്രായേല്‍ സൈന്യം ഗാസയില്‍ ബോംബ് വര്‍ഷിക്കുമ്പോള്‍ ബഹ്‌റൈന്‍ രാജാവിന്റെ സംഘം സമാധാന ദൂതുമായി ഇസ്രായേലില്‍- എന്തൊരു രസമാണിത് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

English summary
anger as this is bahrain delegation visits israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X