സൗദിയുടെ ആയുധം വാങ്ങല്‍ പൊളിയും; നല്‍കേണ്ടെന്ന് യൂറോപ്യന്‍ രാജ്യം, അഴിമതിയില്‍ മുങ്ങിയ ഇടപാട്
ഗ്രീക്ക് പാര്‍ലമെന്റംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത രേഖയിലാണ് ഇക്കാര്യം പറയുന്നത്. ഇടനിലക്കാരന് പറയുന്നത് താന്‍ സൗദിക്ക് വേണ്ടിയാണ് ഗ്രീക്ക് സര്‍ക്കാരുമായി സംസാരിച്ചതെന്നാണ്.
Recommended Video

റിയാദ്/ഏതന്‍സ്: സൗദി അറേബ്യ വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച വാര്‍ത്ത അടുത്തിടെ വന്നിരുന്നു. എന്നാല്‍ സൗദിക്ക് ആയുധം നല്കുന്നതിനെതിരേ യൂറോപ്യന്‍ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. അഴിമതിയില്‍ മുങ്ങിയ ഇടപാടാണിതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ആയുധം വാങ്ങുന്നതിനിടെയാണ് സൗദി ഗ്രീസുമായി ആയുധ ഇടപാടിന് ഒരുങ്ങിയത്.
അതാണിപ്പോള്‍ അഴിമതിയുടെ പേരില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. അഴിമതി മാത്രമല്ല പ്രശ്നം. ഗള്‍ഫിലെ തര്‍ക്കങ്ങളും യെമനില്‍ സൗദി സൈന്യം നടത്തുന്ന ഇടപെടലുകളുമെല്ലാം ആയുധ ഇടപാടിന് തിരിച്ചടിയായി. ഇനി ഗ്രീസില്‍ നിന്ന് സൗദിക്ക് ആയുധം ഇറക്കാനാകുന്ന കാര്യം സംശയമാണ്. ഗ്രീസ് മാത്രമല്ല, മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളും സമാനമായ അഭിപ്രായം പങ്കുവയ്ക്കുന്നു. എന്ത് അഴിമതിയാണ് ആയുധ ഇടപാടില്‍ നടന്നത്. ആരോപണങ്ങള്‍ വിശദീകരിക്കാം....

787 കോടി ഡോളറിന്റെ ഇടപാട്
787 കോടി ഡോളറിന്റെ ആയുധങ്ങളാണ് ഗ്രീസില്‍ നിന്ന് സൗദി അറേബ്യ വാങ്ങാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ സൗദി പ്രതിനിധി സംഘം ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സില്‍ വന്നിരുന്നു. അന്ന് നടത്തിയ ചര്‍ച്ചയിലാണ് കോടികളുടെ ആയുധങ്ങള്‍ ഇറക്കാന്‍ ആദ്യ ഏകദേശ ധാരണയായത്. പിന്നീടാണ് പ്രശ്നങ്ങള്‍ തലപൊക്കിയത്.

ആയുധങ്ങളും വെടിക്കോപ്പുകളും
സൗദിയിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കാനാണ് ഗ്രീസിന്റെ തീരുമാനം. ഗ്രീക്ക് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനി തന്നെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ കരാര്‍ ഉറപ്പിക്കുന്നതിന് ഒരു ഇടനിലക്കാരന് പ്രവര്‍ത്തിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഇത് ഗ്രീക്ക് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.

ഇടനിലക്കാരന് ആര്‍ക്കുവേണ്ടി
സൗദി അറേബ്യയ്ക്ക് വേണ്ടിയാണ് ഇടനിലക്കാരന് ഇടപെട്ടതെന്ന് ഗ്രീക്കിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. പ്രതിരോധ മന്ത്രി പാനോസ് കാമിനോസ് ഇടപാടിലൂടെ അഴിമതി നടത്തിയെന്നും അവര്‍ പറയുന്നു. തുടര്‍ന്നാണ് പ്രതിരോധ മന്ത്രിക്കെതിരേയും പ്രധാനമന്ത്രി അലെക്സിസ് സിപ്രസിനെതിരേയും പ്രതിഷേധം ശക്തമായിരിക്കുന്നത്.

അനുമതിയും പ്രശ്നങ്ങളും
വിദേശരാജ്യവുമായി ആയുധ ഇടപാട് നടത്തുന്നതിന് കഴിഞ്ഞ മാര്‍ച്ചിലാണ് ഗ്രീക്ക് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അനുമതി നല്‍കിയത്. പിന്നീടാണ് സൗദി സംഘം ഓഗസ്റ്റില്‍ ഏതന്‍സിലെത്തിയത്. ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അഴിമതി ആരോപണം ഉയര്‍ന്നത്.

ആരോപണം സൗദി നിഷേധിച്ചു
യഥാര്‍ഥത്തില്‍ സൗദി അറേബ്യ ഇടനിലക്കാരനെ വച്ച് നടത്തുന്ന ഇടപാടുകള്‍ നിരോധിച്ചതാണ്. ഗ്രീക്ക് സര്‍ക്കാരും ഇക്കാര്യം നിരോധിച്ചിട്ടുണ്ട്. പിന്നെ എങ്ങനെ വ്യവസായി ഇടനിലക്കാരനായി വന്നു. ഗ്രീക്ക് സര്‍ക്കാരിന്റെ വിശദീകരണം ഇടനിലക്കാരന് സൗദി അറേബ്യയ്ക്ക് വേണ്ടി വന്നതാണെന്നാണ്. സൗദി ഇക്കാര്യം ശരിവച്ചിട്ടുമില്ല.

ഇടതുപക്ഷ സര്‍ക്കാര്‍
ഗ്രീസില്‍ ഇടതുപക്ഷമായ സിരിസ പാര്‍ട്ടിയാണ് അധികാരത്തില്‍. അഴിമതി മുക്ത ഭരണം എന്നതായിരുന്നു അധികാരത്തിലെത്തുമ്പോള്‍ ഇവരുടെ മുദ്രാവാക്യം. എന്നാല്‍ ആദ്യ ആയുധ ഇടപാടില്‍ തന്നെ അഴിമതി നടത്തിയെന്ന് പ്രതിപക്ഷമായ ന്യൂ ഡെമോക്രസി പാര്‍ട്ടി ആരോപിക്കുന്നു. തങ്ങളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്നാണ് സൗദി അറേബ്യയുടെ നിലപാട്.

ഇദ്ദേഹമാണ് ഇടനിലക്കാരന്
സ്വകാര്യ ഗ്രീക്ക് ആയുധ നിര്‍മാണ കമ്പനിയുടെ മേധാവി വാസിലിസ് പപദോപൗലോസ് ആണ് ഇടനിലക്കാരനായതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സിരിസ സര്‍ക്കാരിന്റെ എല്ലാ ഇടപാടുകളും പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഫലത്തില്‍ സൗദിയുമായുള്ള ഇടപാട് ഗ്രീക്ക് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആയുധം നല്‍കരുത്
സൗദിയുമായുള്ള ആയുധ ഇടപാടിന്റെ സമ്പൂര്‍ണ രേഖകള്‍ ഗ്രീക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ പരസ്യപ്പെടുത്തിയ രേഖ അപൂര്‍ണമായിരുന്നു. എന്തിനാണ് ഇടപാടില്‍ ഒളിച്ചുകളി നടത്തുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. സൗദിക്കും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കും ആയുധം നല്‍കുന്നത് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

മൂന്ന് ലക്ഷം ടാങ്ക് ഷെല്ലുകള്‍
ഗ്രീക്ക് സര്‍ക്കാരിന്റെ കീഴിലുള്ള ആയുധ നിര്‍മാണ കമ്പനിയാണ് ഹെല്ലനിക്ക് ഡിഫന്‍സ് സിസ്റ്റം. ഇവരില്‍ നിന്നാണ് സൗദി ആയുധം വാങ്ങാന്‍ തയ്യാറെടുത്തത്. മൂന്ന് ലക്ഷം ടാങ്ക് ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള വെടിക്കോപ്പുകളാണ് വാങ്ങാന്‍ തീരുമാനിച്ചത്.

ഇടനിലക്കാരന് പറയുന്നു
ഗ്രീക്ക് പാര്‍ലമെന്റംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത രേഖയിലാണ് ഇക്കാര്യം പറയുന്നത്. ഇടനിലക്കാരന് പറയുന്നത് താന്‍ സൗദിക്ക് വേണ്ടിയാണ് ഗ്രീക്ക് സര്‍ക്കാരുമായി സംസാരിച്ചതെന്നാണ്. എന്നാല്‍ ഇടനിലക്കാരനെ തങ്ങള്‍ക്ക് അറിയില്ലെന്ന് റിയാദിലെ ഗ്രീക്ക് എംബസിയെ സൗദി ഭരണകൂടം അറിയിച്ചു.

യുഎഇയും വാങ്ങി ആയുധം
സൗദി അറേബ്യയുമായി മാത്രമല്ല, യുഎഇയുമായും ഗ്രീക്ക് സര്‍ക്കാര്‍ ആയുധ ഇടപാട് നടത്തിയിരുന്നു. 2015ല്‍ നടത്തിയ ഇടപാട് വഴി ആയിരം എംകെ 82 ബോംബുകളാണ് ഗ്രീസ് വിറ്റത്. ഈ ബോംബുകളാണ് സൗദിയും യുഎഇയും യെമനില്‍ വര്‍ഷിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സൗദിക്ക് ആയുധം നല്‍കരുതെന്ന് ഒരു വിഭാഗം ഗ്രീക്ക് പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെടുന്നത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications