കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ ആയുധം വാങ്ങല്‍ പൊളിയും; നല്‍കേണ്ടെന്ന് യൂറോപ്യന്‍ രാജ്യം, അഴിമതിയില്‍ മുങ്ങിയ ഇടപാട്

ഗ്രീക്ക് പാര്‍ലമെന്റംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത രേഖയിലാണ് ഇക്കാര്യം പറയുന്നത്. ഇടനിലക്കാരന്‍ പറയുന്നത് താന്‍ സൗദിക്ക് വേണ്ടിയാണ് ഗ്രീക്ക് സര്‍ക്കാരുമായി സംസാരിച്ചതെന്നാണ്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സൗദി ഗ്രീസ് ആയുധ ഇടപാട് നടക്കില്ല? പ്രതിഷേധം ശക്തമാക്കുന്നു | Oneindia Malayalam

റിയാദ്/ഏതന്‍സ്: സൗദി അറേബ്യ വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച വാര്‍ത്ത അടുത്തിടെ വന്നിരുന്നു. എന്നാല്‍ സൗദിക്ക് ആയുധം നല്‍കുന്നതിനെതിരേ യൂറോപ്യന്‍ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. അഴിമതിയില്‍ മുങ്ങിയ ഇടപാടാണിതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ആയുധം വാങ്ങുന്നതിനിടെയാണ് സൗദി ഗ്രീസുമായി ആയുധ ഇടപാടിന് ഒരുങ്ങിയത്.

അതാണിപ്പോള്‍ അഴിമതിയുടെ പേരില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. അഴിമതി മാത്രമല്ല പ്രശ്‌നം. ഗള്‍ഫിലെ തര്‍ക്കങ്ങളും യെമനില്‍ സൗദി സൈന്യം നടത്തുന്ന ഇടപെടലുകളുമെല്ലാം ആയുധ ഇടപാടിന് തിരിച്ചടിയായി. ഇനി ഗ്രീസില്‍ നിന്ന് സൗദിക്ക് ആയുധം ഇറക്കാനാകുന്ന കാര്യം സംശയമാണ്. ഗ്രീസ് മാത്രമല്ല, മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളും സമാനമായ അഭിപ്രായം പങ്കുവയ്ക്കുന്നു. എന്ത് അഴിമതിയാണ് ആയുധ ഇടപാടില്‍ നടന്നത്. ആരോപണങ്ങള്‍ വിശദീകരിക്കാം....

ബിന്‍ തലാലിന്റെ അറസ്റ്റ് സൗദിക്ക് തിരിച്ചടി; ചോദ്യശരങ്ങളുമായി കോടീശ്വരന്‍മാര്‍ബിന്‍ തലാലിന്റെ അറസ്റ്റ് സൗദിക്ക് തിരിച്ചടി; ചോദ്യശരങ്ങളുമായി കോടീശ്വരന്‍മാര്‍

787 കോടി ഡോളറിന്റെ ഇടപാട്

787 കോടി ഡോളറിന്റെ ഇടപാട്

787 കോടി ഡോളറിന്റെ ആയുധങ്ങളാണ് ഗ്രീസില്‍ നിന്ന് സൗദി അറേബ്യ വാങ്ങാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ സൗദി പ്രതിനിധി സംഘം ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സില്‍ വന്നിരുന്നു. അന്ന് നടത്തിയ ചര്‍ച്ചയിലാണ് കോടികളുടെ ആയുധങ്ങള്‍ ഇറക്കാന്‍ ആദ്യ ഏകദേശ ധാരണയായത്. പിന്നീടാണ് പ്രശ്‌നങ്ങള്‍ തലപൊക്കിയത്.

ആയുധങ്ങളും വെടിക്കോപ്പുകളും

ആയുധങ്ങളും വെടിക്കോപ്പുകളും

സൗദിയിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കാനാണ് ഗ്രീസിന്റെ തീരുമാനം. ഗ്രീക്ക് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനി തന്നെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ കരാര്‍ ഉറപ്പിക്കുന്നതിന് ഒരു ഇടനിലക്കാരന്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഇത് ഗ്രീക്ക് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.

ഇടനിലക്കാരന്‍ ആര്‍ക്കുവേണ്ടി

ഇടനിലക്കാരന്‍ ആര്‍ക്കുവേണ്ടി

സൗദി അറേബ്യയ്ക്ക് വേണ്ടിയാണ് ഇടനിലക്കാരന്‍ ഇടപെട്ടതെന്ന് ഗ്രീക്കിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. പ്രതിരോധ മന്ത്രി പാനോസ് കാമിനോസ് ഇടപാടിലൂടെ അഴിമതി നടത്തിയെന്നും അവര്‍ പറയുന്നു. തുടര്‍ന്നാണ് പ്രതിരോധ മന്ത്രിക്കെതിരേയും പ്രധാനമന്ത്രി അലെക്‌സിസ് സിപ്രസിനെതിരേയും പ്രതിഷേധം ശക്തമായിരിക്കുന്നത്.

 അനുമതിയും പ്രശ്‌നങ്ങളും

അനുമതിയും പ്രശ്‌നങ്ങളും

വിദേശരാജ്യവുമായി ആയുധ ഇടപാട് നടത്തുന്നതിന് കഴിഞ്ഞ മാര്‍ച്ചിലാണ് ഗ്രീക്ക് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അനുമതി നല്‍കിയത്. പിന്നീടാണ് സൗദി സംഘം ഓഗസ്റ്റില്‍ ഏതന്‍സിലെത്തിയത്. ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അഴിമതി ആരോപണം ഉയര്‍ന്നത്.

ആരോപണം സൗദി നിഷേധിച്ചു

ആരോപണം സൗദി നിഷേധിച്ചു

യഥാര്‍ഥത്തില്‍ സൗദി അറേബ്യ ഇടനിലക്കാരനെ വച്ച് നടത്തുന്ന ഇടപാടുകള്‍ നിരോധിച്ചതാണ്. ഗ്രീക്ക് സര്‍ക്കാരും ഇക്കാര്യം നിരോധിച്ചിട്ടുണ്ട്. പിന്നെ എങ്ങനെ വ്യവസായി ഇടനിലക്കാരനായി വന്നു. ഗ്രീക്ക് സര്‍ക്കാരിന്റെ വിശദീകരണം ഇടനിലക്കാരന്‍ സൗദി അറേബ്യയ്ക്ക് വേണ്ടി വന്നതാണെന്നാണ്. സൗദി ഇക്കാര്യം ശരിവച്ചിട്ടുമില്ല.

ഇടതുപക്ഷ സര്‍ക്കാര്‍

ഇടതുപക്ഷ സര്‍ക്കാര്‍

ഗ്രീസില്‍ ഇടതുപക്ഷമായ സിരിസ പാര്‍ട്ടിയാണ് അധികാരത്തില്‍. അഴിമതി മുക്ത ഭരണം എന്നതായിരുന്നു അധികാരത്തിലെത്തുമ്പോള്‍ ഇവരുടെ മുദ്രാവാക്യം. എന്നാല്‍ ആദ്യ ആയുധ ഇടപാടില്‍ തന്നെ അഴിമതി നടത്തിയെന്ന് പ്രതിപക്ഷമായ ന്യൂ ഡെമോക്രസി പാര്‍ട്ടി ആരോപിക്കുന്നു. തങ്ങളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്നാണ് സൗദി അറേബ്യയുടെ നിലപാട്.

ഇദ്ദേഹമാണ് ഇടനിലക്കാരന്‍

ഇദ്ദേഹമാണ് ഇടനിലക്കാരന്‍

സ്വകാര്യ ഗ്രീക്ക് ആയുധ നിര്‍മാണ കമ്പനിയുടെ മേധാവി വാസിലിസ് പപദോപൗലോസ് ആണ് ഇടനിലക്കാരനായതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സിരിസ സര്‍ക്കാരിന്റെ എല്ലാ ഇടപാടുകളും പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഫലത്തില്‍ സൗദിയുമായുള്ള ഇടപാട് ഗ്രീക്ക് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആയുധം നല്‍കരുത്

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആയുധം നല്‍കരുത്

സൗദിയുമായുള്ള ആയുധ ഇടപാടിന്റെ സമ്പൂര്‍ണ രേഖകള്‍ ഗ്രീക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ പരസ്യപ്പെടുത്തിയ രേഖ അപൂര്‍ണമായിരുന്നു. എന്തിനാണ് ഇടപാടില്‍ ഒളിച്ചുകളി നടത്തുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. സൗദിക്കും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കും ആയുധം നല്‍കുന്നത് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

മൂന്ന് ലക്ഷം ടാങ്ക് ഷെല്ലുകള്‍

മൂന്ന് ലക്ഷം ടാങ്ക് ഷെല്ലുകള്‍

ഗ്രീക്ക് സര്‍ക്കാരിന്റെ കീഴിലുള്ള ആയുധ നിര്‍മാണ കമ്പനിയാണ് ഹെല്ലനിക്ക് ഡിഫന്‍സ് സിസ്റ്റം. ഇവരില്‍ നിന്നാണ് സൗദി ആയുധം വാങ്ങാന്‍ തയ്യാറെടുത്തത്. മൂന്ന് ലക്ഷം ടാങ്ക് ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള വെടിക്കോപ്പുകളാണ് വാങ്ങാന്‍ തീരുമാനിച്ചത്.

ഇടനിലക്കാരന്‍ പറയുന്നു

ഇടനിലക്കാരന്‍ പറയുന്നു

ഗ്രീക്ക് പാര്‍ലമെന്റംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത രേഖയിലാണ് ഇക്കാര്യം പറയുന്നത്. ഇടനിലക്കാരന്‍ പറയുന്നത് താന്‍ സൗദിക്ക് വേണ്ടിയാണ് ഗ്രീക്ക് സര്‍ക്കാരുമായി സംസാരിച്ചതെന്നാണ്. എന്നാല്‍ ഇടനിലക്കാരനെ തങ്ങള്‍ക്ക് അറിയില്ലെന്ന് റിയാദിലെ ഗ്രീക്ക് എംബസിയെ സൗദി ഭരണകൂടം അറിയിച്ചു.

യുഎഇയും വാങ്ങി ആയുധം

യുഎഇയും വാങ്ങി ആയുധം

സൗദി അറേബ്യയുമായി മാത്രമല്ല, യുഎഇയുമായും ഗ്രീക്ക് സര്‍ക്കാര്‍ ആയുധ ഇടപാട് നടത്തിയിരുന്നു. 2015ല്‍ നടത്തിയ ഇടപാട് വഴി ആയിരം എംകെ 82 ബോംബുകളാണ് ഗ്രീസ് വിറ്റത്. ഈ ബോംബുകളാണ് സൗദിയും യുഎഇയും യെമനില്‍ വര്‍ഷിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സൗദിക്ക് ആയുധം നല്‍കരുതെന്ന് ഒരു വിഭാഗം ഗ്രീക്ക് പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെടുന്നത്.

English summary
Greece’s defence minister faces questions in parliament over a controversial Greek-Saudi arms sale that could destabilise the leftwing government of prime minister Alexis Tsipras,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X