കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൊകോത്രാ ദ്വീപില്‍ യുഎഇ സൈന്യം; യമനില്‍ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

സനാ: യമനിലെ സൊകോത്രാ ദ്വീപില്‍ യു.എ.ഇ സൈന്യത്തെ വിന്യസിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി യമനികള്‍ രംഗത്തെത്തി. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഈ കൊച്ചുദ്വീപില്‍ നാല് യുദ്ധവിമാനങ്ങളും നൂറിലേറെ സൈനികരെയും യു.എ.ഇ വിന്യസിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം.

ദ്വീപ് സന്ദര്‍ശിക്കാന്‍ യമന്‍ പ്രധാനമന്ത്രി അഹ്മദ് ബിന്‍ ദാഗറും പത്തോളം മന്ത്രിമാരും എത്തുന്ന പശ്ചാത്തലത്തിലായിരുന്നു സൈനിക വിന്യാസം. നൂറുകണക്കിനാളുകളാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനും സൈനിക വിന്യാസത്തിനെതിരേ പ്രതിഷേധിക്കാനുമായി തെരുവിലിറങ്ങിയത്.

 socotro

ഹൂത്തികളില്‍ നിന്ന് വടക്കന്‍ യമനിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി സഖ്യത്തിന്റെ ഭാഗമായി യമനിലെത്തിയ യു.എ.ഇ, തന്ത്രപ്രധാനമായ ദ്വീപ് സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് പ്രതിഷേധിക്കാനായി തടിച്ചുകൂടിയവരുടെ ആരോപണം. ഇതിന്റെ ഭാഗമായാണ് ദ്വീപില്‍ യു.എ.ഇ സൈനികരെ വിന്യസിച്ചതെന്ന് അവര്‍ കുറ്റപ്പെടുത്തി. ദ്വീപിലെ യു.എ.ഇ സൈനിക സാന്നിധ്യത്തെ എതിര്‍ത്ത് രംഗത്തുവരാന്‍ യമന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും തയ്യാറാകണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഈ ദ്വീപിലെ പ്രധാന വിമാനത്താവളത്തിന് കാവല്‍ നിന്നിരുന്ന യമന്‍ സുരക്ഷാ സൈനികരെ യു.എ.ഇ പുറത്താക്കിയിരുന്നു.

60,000ത്തോളം പേര്‍ വസിക്കുന്ന സൊകോത്രാ ദ്വീപിന്റെ നിയന്ത്രണം കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി യമന്‍ സര്‍ക്കാറിനായിരുന്നു. എന്നാല്‍ 2015 മാര്‍ച്ചില്‍ യമന്‍ യുദ്ധത്തിലേക്ക് സൗദി സഖ്യസൈന്യം കൂടി പ്രവേശിച്ചതോടെ ദ്വീപിന്റെ നിയന്ത്രണം യു.എ.ഇയുടെ കൈകളിലായി. യമനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഹിതപ്പരിശോധന നടത്തുന്നതിന് ഇവിടുത്തുകാരെ യു.എ.ഇ പ്രേരിപ്പിച്ചതും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നിലവില്‍ ദ്വീപിലെ സര്‍ക്കാര്‍ കെട്ടിടങ്ങളും തെരുവുകളുമെല്ലാം യു.എ.ഇ പതാകകളും ശെയ്ഖ് സായിദിന്റെ കൂറ്റന്‍ കട്ടൗട്ടുകള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. സൊകോത്രയും സമീപ ദ്വീപായ അബ്ദുല്‍കുരിയും 99 വര്‍ഷത്തേക്ക് യു.എ.ഇ പാട്ടത്തിന് വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Angry protests have erupted on the Yemeni island of Socotra after the United Arab Emirates deployed four military aircraft and more than 100 troops to the famed UNESCO World Heritage Site
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X