പ്രണയം പൊളിഞ്ഞു, കലിമൂത്ത കാമുകി കാമുകനെ കുത്തി, ഒടുവില്‍
കൊളംബോ: പ്രണയം തകര്‍ന്നപ്പോള്‍ കാമുകനെ കുത്തി വീഴ്ത്തി ഒളിവില്‍ പോയ കാമുകി കീഴടങ്ങി. ഏറെ നാടകീയമായ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു കീഴടങ്ങല്‍ . 20 കാരിയായ പെണ്‍കുട്ടിയാണ് 21കാരനായ കാമുകനെ കുത്തിയത്. പ്രണയം തകര്‍ന്നതിന് കാമുകനാണ് കാരണക്കാരന്‍ എന്നാരോപിച്ചാണ് കുത്തിയത്.
ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും പ്രണയത്തിലായത്. ഒരു ഗാര്‍മെന്റ് ഫാക്ടറിയിലെ ജീവനക്കാരിയാണ് പെണ്‍കുട്ടി. പ്രണയബന്ധം വിവാഹത്തിലേയ്ക്ക് അടുക്കുന്നതിനിടെയാണ് കാര്യങ്ങള്‍ കുഴങ്ങി മറിഞ്ഞത്. പ്രണയബന്ധം വീട്ടില്‍ അറിയാക്കാന്‍ ഇരുവരും തീരുമാനിച്ചു.

തങ്ങള്‍ വിവാഹിതരാകാന്‍ ആഗ്രഹിയ്ക്കുന്നതായി കമിതാക്കള്‍ ബന്ധുക്കളെ അറിയിച്ചു . തുടര്‍ന്ന് കാമുകനും ബന്ധുക്കളും കാമുകിയുടെ വീട്ടിലെത്തി. എന്നാല്‍ താന്‍ പ്രതീക്ഷിച്ച സാമ്പത്തിക സ്ഥിതിയല്ല കാമുകിയുടേതെന്ന് യുവാവ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് കാമുകിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ട കാമുകന്‍ ഈ ബന്ധം അവസാനിപ്പിയ്ക്കാന്‍ നിര്‍ബന്ധിച്ചു.
കാമുകന്റെ ആവശ്യം അംഗീകരിച്ച് പെണ്‍കുട്ടി വീട്ടിലേയ്ക്ക് മടങ്ങി . എന്നാല്‍ അധികം വൈകാതെ കാമുകനെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. കാണാനെത്തിയ കാമുകനെ കുത്തി വീഴ്ത്തിയ ശേഷം പെണ്‍കുട്ടി മുങ്ങി. ഒടുവില്‍ പൊലീസില്‍ കീഴടങ്ങി.












Click it and Unblock the Notifications