Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്കോറിയന്‍ സ്വര്‍ണാഭരണം തിരിച്ചുകൊടുത്തു, കൊഹിനൂര്‍ രത്‌നം ഇന്ത്യയിലേക്ക് തിരിച്ചുവരുമോ?

ബ്രിട്ടീഷ് പുരാവസ്തു ഡീലറിന്റെ കുടുംബത്തില്‍ നിന്നാണ് 77 സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചതെന്ന് കംബോഡിയന്‍ മന്ത്രാലയം അറിയിച്ചു. ഡസന്‍ കണക്കിന് ആഭരണശേഖരം ഇക്കൂട്ടത്തിലുണ്ട്.

kohinoor

ദില്ലി: കോഹിനൂര്‍ രത്‌നം ഇന്ത്യയിലേക്ക് തിരിച്ചുവരുമോ ദീര്‍ഘകാലമായുള്ള ചോദ്യമാണ്. ബ്രിട്ടന്‍ ഇക്കാര്യത്തില്‍ മറുപടിയൊന്നും തന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അങ്കോറിയന്‍ സ്വര്‍ണാഭരണങ്ങള്‍ ബ്രിട്ടന്‍ തിരിച്ചുനല്‍കിയിരിക്കുകയാണ്. ഇതോടെ കോഹിനൂരിന്റെ കാര്യത്തിലും ചര്‍ച്ച ശക്തമായിരിക്കുകയാണ്.

കംബോഡിയയില്‍ നിന്നും മോഷ്ടിച്ച് കൊണ്ടുപോയ സ്വര്‍ണാഭരണങ്ങളാണിത്. ഇവ കിരീടത്തിലെ സ്വര്‍ണാഭരണ ഭാഗങ്ങളാണ്. ഇതൊരിക്കലും പൊതുജനം കണ്ടിട്ടേയില്ല. നേരത്തെ ഇത് ലണ്ടനില്‍ ദീര്‍ഘകാലത്തിന് ശേഷം പ്രത്യക്ഷപ്പെട്ടിരുന്നു. ഇവ കംബോഡിയയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കംബോഡിയന്‍ സാംസ്‌കാരിക മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.

ബ്രിട്ടീഷ് പുരാവസ്തു ഡീലറിന്റെ കുടുംബത്തില്‍ നിന്നാണ് 77 സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചതെന്ന് കംബോഡിയന്‍ മന്ത്രാലയം അറിയിച്ചു. ഡസന്‍ കണക്കിന് ആഭരണശേഖരം ഇക്കൂട്ടത്തിലുണ്ട്. ഡഗ്ലസ് ലാച്ച്‌ഫോര്‍ഡ് എന്ന പുരാവസ്തു ഡീലറിന്റെ കുടുംബത്തിന്റെ കൈവശമായിരുന്നു ഈ ആഭരണങ്ങളുണ്ടായിരുന്നത്.

kohinoor

2020ല്‍ ലാച്ച്‌ഫോര്‍ഡ് മരിച്ചിരുന്നു. അദ്ദേഹം അമേരിക്കയില്‍ കലാശേഖരം കടത്തിയ കേസില്‍ വിചാരണ നേരിട്ടിരുന്നു. മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം കംബോഡിയന്‍ സര്‍ക്കാരുമായി ധാരണയില്‍ എത്തുകയായിരുന്നു. ഇവ കംബോഡിയക്ക് കൈമാറാമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച്ചയാണ് കംബോഡിയയില്‍ ഈ ആഭരണങ്ങള്‍ തിരിച്ചെത്തിയത്. സ്വര്‍ണവും മറ്റ് അപൂര്‍വതയുള്ള ആഭരണങ്ങളുമാണ് ഇതിലുണ്ടായിരുന്നത്. അങ്കോറിയന്‍ കാലഘട്ടത്തിലും, അതിനും മുമ്പുമുള്ളതുമാണ് ഈ ആഭരണങ്ങളെല്ലാം.

കിരീടങ്ങള്‍, നെക്ലസുകള്‍, ബ്രേസ്ലെറ്റുകള്‍, ബെല്‍റ്റുകള്‍, കമ്മല്‍, ഏലസ് എന്നിവ അടങ്ങിയതാണ് ഈ ശേഖരം. ഖമര്‍ ഗോള്‍ഡ്: ഗിഫ്റ്റ്‌സ് ഓഫ് ദ ഗോഡ്‌സ് എന്ന പുസ്തകത്തില്‍ ഈ അപൂര്‍വ ശേഖരങ്ങളെ കുറിച്ച് പറയുന്നുണ്ട്.

ഡഗ്ലസ് ലാച്ച്‌ഫോര്‍ഡും, എമ്മാ ബങ്കറും ചേര്‍ന്ന് എഴുതിയ പുസ്തകമാണിത്. ഇതില്‍ പലതും ആളുകള്‍ ഇതുവരെ കാണാത്തതാണ്. പുറം ലോകം ഇതുവരെ ഇക്കാര്യം അറിഞ്ഞിട്ടില്ല.

2022ല്‍ യുഎസ്സ് മുപ്പതോളം മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കള്‍ കംബോഡിയക്ക് കൈമാറിയിരുന്നു. ഇതില്‍ വെങ്കല-കല്‍ പ്രതിമകളും ഉണ്ടായിരുന്നു. അതില്‍ പലതും ബുദ്ധ-ഹിന്ദു വിഗ്രഹങ്ങളായിരുന്നു.

ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ടവയാണിത്. അതേസമയം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് കോഹിനൂര്‍. ഇത് ഇന്ത്യക്ക് തിരിച്ച് നല്‍കണമെന്നാണ് ആവശ്യം.

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ നരീന്ദര്‍ കൗറും, ബ്രിട്ടീഷ് മാധ്യപ്രവര്‍ത്തക എമ്മാ വെബ്ബും ചേര്‍ന്ന് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ രത്‌നം ഇന്ത്യക്ക് കൈമാറാനാവില്ലെന്നായിരുന്നു എമ്മയുടെ വാദം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+