കഞ്ചാവ് കൃഷിയ്ക്ക് പിതാവ് തീ വെച്ച പരാതി മകന്‍ വിളിച്ച് പറഞ്ഞത് പോലീസില്‍, പണി ചോദിച്ച് വാങ്ങി
സിഡ്‌നി: കഞ്ചാവ് കൃഷിയ്ക്ക് പിതാവ് തീ വെച്ചപ്പോള്‍ മകന്‍ പരാതി വിളിച്ച് പറഞ്ഞത് പോലീസിനോട്. തന്റെ വിലപിടിപ്പുള്ള കൃഷി പിതാവ് നശിപ്പിച്ചു എന്നായിരുന്നു പോലീസിനോട് പറഞ്ഞത്.
മകനോട് വഴക്കിട്ട ദേഷ്യത്തിലാണ് പിതാവ് പോലീസില്‍ വിവരം അറിയിച്ചത്. 25 മൈല്‍ വിസ്തീര്‍ണത്തിലാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്.

പരാതി കേട്ട പോലീസുക്കാര്‍ ഞെട്ടിപ്പോയി. സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു. പരാതി പോലീസില്‍ അറിയച്ചതിന് ശേഷം മകന്‍ വീട്ടില്‍ നിന്നും പോയി എന്നായിരുന്നു പിതാവ് പറഞ്ഞത്.
സംഭവത്തില്‍ പിതാവിനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മകന്‍ തെറ്റാണ് ചെയ്യുന്നത് എന്ന് അറിഞ്ഞിട്ടും തുടക്കത്തില്‍ പോലീസില്‍ അറിയിച്ചില്ല, മകന്‍ അബദ്ധത്തില്‍ ചെയ്ത കാര്യമാണ് കുറ്റകൃത്യം പുറത്തു വരാന്‍ സഹായകമായത്. സംഭവത്തെക്കുറിച്ച് പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications