കാമുകന് മരിച്ചത് എയ്ഡ്സ് ബാധിച്ച്; കാമുകിമാരുടെ കൂട്ട നിലവിളി
ബുക്കാറെസ്റ്റ്: നാല്പതോളം കാമുകിമാരുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന് എയ്ഡ്സ് രോഗം ബാധിച്ചാണ് മരിച്ചതെന്നറിഞ്ഞാല് കാമുകിമാരുടെ അവസ്ഥ എന്തായിരിക്കും. ഇത്തരം ഒരു സംഭവം നടന്നത് റൊമാനിയയിലാണ്. കേവലം 24 വയസ് പ്രായം മാത്രമുള്ള ഡാനിയേല്‍ ഡെക്യു തന്റെ അത്രയും കാലത്തെ ജീവിതത്തിനിടയില്‍ തന്നെ നാല്പതോളം കാമുകിമാരെ സ്വന്തമാക്കിയിരുന്നു.
കാമുകിമാരുമായുള്ള കുത്തഴിഞ്ഞ ജീവിതം മൂലം ഡാനിയേലിന് എയ്ഡ്സ് രോഗം ബാധിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞദിവസം മരിക്കുവോളം ഡാനിയേലിന് എയ്ഡ്സ് രോഗമായിരുന്നു എന്ന കാര്യം കാമുകിമാര്‍ ആരും അറിഞ്ഞിരുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ട കാമുകന് മരിച്ചതറിഞ്ഞ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോഴാണ് കാമുകിമാര്‍ മരണ കാരണം അറിഞ്ഞത്.

പിന്നീടവിടെ ഒരു കൂട്ടക്കരച്ചിലാണ് നടന്നത്. ഇതുവരെയും തങ്ങളുമായി അടുപ്പമുണ്ടായിരുന്ന ഡാനിയേലിന് എയ്ഡ്സ് രോഗമായിരുന്നു എന്നറിഞ്ഞതോടെ കാമുകിമാരുടെ പകുതി ജീവനും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ചെറുപ്പക്കാരന്റെ വീട്ടില്‍ നിന്നും മുങ്ങിയ എല്ലാ കാമുകിമാരും എയ്ഡ്സ് പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്തു.
രണ്ടു കാമുകിമാര്‍ക്ക് രോഗം സ്ഥിതീകരിച്ചതായാണ് വിവരം. മറ്റുള്ളവര്‍ മാരക രോഗത്തില്‍ നിന്നും ഭാഗ്യവശാല്‍ രക്ഷപ്പെടുകയും ചെയ്തു. ഡാനിയേലിന്റെ കുടുംബ ഡോക്ടര്‍ നേരത്തെ തന്നെ യുവാവിന് എയ്ഡ്സ് രോഗം ഉള്ള കാര്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ഡാനിയേലിന്റെ മാതാവിന്റെ ഭീഷണിയെ തുടര്‍ന്ന് സംഗതി രഹസ്യമാക്കി വെയ്ക്കുകയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications