എഎപിക്ക് വീണ്ടും കോണ്‍ഗ്രസ് വക തിരിച്ചടി: മഹിളാ വിഭാഗം പ്രസിഡന്റ് ഉള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ചണ്ഡീഗഡ്: എഎപിക്ക് വീണ്ടും തിരിച്ചടി നല്‍കി നേതാക്കളുടെ കൊഴിഞ്ഞു പോക്ക്. ചണ്ഡീഗഡ് മഹിളാ ആം ആദ്മി പാർട്ടി വിംഗ് പ്രസിഡന്റ് അനിത ശർമ്മയും വനിതാ ജനറൽ സെക്രട്ടറി കമലേഷ് ചൗധരിയുമാണ് ഏറ്റവും അവസാനമായി പാര്‍ട്ടി വിട്ടത്. എഎപി വിട്ട ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി വിട്ടതിന് പിന്നാലെ എഎപി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനവും നേതാക്കള്‍ ഉന്നയിച്ചു. "ആം ആദ്മി പാർട്ടിയിൽ അച്ചടക്കവും സംഘടനയും എന്നൊന്നില്ല.
എല്ലാവര്‍ക്കും ഞങ്ങളാണ് വലുതെന്ന് കാണിക്കുകയാണ് വേണ്ടത്. അതിനുള്ള നെട്ടോട്ടമാണ്. സംഘടനയുടെ വളര്‍ച്ച അവര്‍ക്ക് പ്രശ്നമല്ല. തങ്ങളുടെ അടുപ്പക്കാര്‍ക്ക് സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടി നാല് മുതിര്‍ന്ന നേതാക്കള്‍ പരസ്പരം പോരടിക്കുകയാണ്. ചണ്ഡീഗഡിൽ നിന്നും എഎപിയുടെ പേര് ഇല്ലാതാക്കുന്ന ദിവസം വിദൂരമല്ല, "-ശർമ്മ പറഞ്ഞു

നേരത്തെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു ഇരുവരും മാസങ്ങള്‍ക്ക് മുന്‍പായിരുന്നു എ എ പിയിലേക്ക് ചേക്കേറിയത്. ഞങ്ങൾ എഎപിയിൽ ചേർന്നിട്ട് മാസങ്ങളായി. അതിന് ഒരു ന്യായീകരണവും ഞങ്ങള്‍ക്കില്ലെന്ന് കമലേഷ് ചൗധരിയും പറയുന്നു. അവിടെയെത്തിയ ഞങ്ങള്‍ പവൻ കുമാർ ബൻസലിനെതിരെയും കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കെതിരെയും സംസാരിക്കാൻ നിർബന്ധിതരായി, അത് അവരുടെ അജണ്ട മാത്രമായിരുന്നു, അത് ഞങ്ങൾക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലച്ചുവിനെ ചേര്‍ത്ത് പിടിച്ച് നീലു: നിഷ സാരംഗിന്റെയും ജൂഹി റുസ്തഗി പുതിയ ചിത്രം വൈറല്‍

യാതൊരു ഉപാധിയുമില്ലാതെയാണ് തങ്ങൾ കോൺഗ്രസിൽ തിരിച്ചെത്തിയതെന്നും വരും കാലങ്ങളിലും പാര്‍ട്ടിയുടെ നയങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ഒരു പദവിയില്ലെങ്കില്‍ പോലും അഹോരാത്രം പ്രവര്‍ത്തിക്കുമെന്നും ഇരു നേതാക്കളും പറഞ്ഞു. തിരികെ വന്ന നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് കോണ്‍ഗ്രസ് സ്വീകരണം ഒരുക്കുകയും ചെയ്തു.

സിറ്റി കോൺഗ്രസ് മേധാവി സുഭാഷ് ചൗളയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മുൻ കോൺഗ്രസ് പ്രവർത്തകൻ നിരുപാധികമായി പാർട്ടിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെയെല്ലാം സ്വാഗതം ചെയ്യുകയാണെന്ന് സുഭാഷ് ചൗള പറഞ്ഞു. അതേസമയം തന്റെ മുൻഗാമിയായ പർദീപ് ചൗളയെയും മറ്റ് ചിലരെയും ഈ ഓഫറിൽ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം പ്രത്യേകം എടുത്ത് പറഞ്ഞു. ചൗള ഉൾപ്പെടെയുള്ള നിരവധി കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കോൺഗ്രസ് വിട്ട് എഎപിയിൽ ചേർന്നിരുന്നു.

കഴിഞ്ഞ ദിവസം പഞ്ചാബ് എ എ പിയില്‍ നിന്നും കൊഴിഞ്ഞ് പോക്കുണ്ടായിരുന്നു. ബതിന്ദ റൂറൽ എംഎൽഎ രൂപീന്ദർ കൗർ റൂബി കൗര്‍ ഉള്‍പ്പടേയുള്ളവര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ 50 ദിവസങ്ങളിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഗവൺമെന്റ് നടത്തിയ മികച്ച പ്രകടനം ഡൽഹിയിലെ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ സർക്കാരിനേക്കാൾ വളരെ മികച്ചതാണെന്നായിരുന്നു കോണ്‍ഗ്രസി ചേര്‍ന്നുകൊണ്ട് റൂബി അവകാശപ്പെട്ടത്.

ആം ആദ്മി പാർട്ടി കൺവീനർ കെജ്‌രിവാളിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണ്. യഥാർത്ഥ അർത്ഥത്തിൽ 'ആം ആദാമി'യുടെ പാർട്ടി കോണ്‍ഗ്രസാസാണ്. ആ കോൺഗ്രസിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ഉള്‍പ്പടേയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു റൂബിയുടെ കോണ്‍ഗ്രസ് പ്രവേശനം.
പൊളി ലുക്ക്; എന്തൊരു ഗ്ലാമര്‍ ആണിത്, പ്രിയാമണിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു












Click it and Unblock the Notifications