മൂന്നാം ലോകയുദ്ധം ഉടന്‍ പൊട്ടിപ്പുറപ്പെടും; സൈനിക നീക്കം തുടങ്ങി, ആയുധങ്ങള്‍ ഒരുക്കി!!

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: ലോകം വീണ്ടുമൊരു യുദ്ധത്തിന് ഒരുങ്ങുന്നു. ക്രൂരവും പൈശാചികവുമായ യുദ്ധത്തിന്. എല്ലാ രാജ്യങ്ങളും അവരുടെതായ സൈനിക സജ്ജീകരണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. നേരത്തെയുണ്ടായ രണ്ട് യുദ്ധങ്ങളെക്കാള്‍ വേഗത്തിലായിരിക്കും ഇതിന്റെ വ്യാപനമെന്നും മുന്നറിയിപ്പ്.

ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരുടെ രഹസ്യകൂട്ടായ്മയായ അനോണിമസ് ആണ് യുദ്ധം ഉടനുണ്ടാവുമെന്ന് വീഡിയോ പുറത്തുവിട്ടത്. അതീവ രഹസ്യമായ കാര്യങ്ങള്‍ പോലും ചോര്‍ത്താന്‍ സാധിക്കുന്ന ഹാക്കര്‍മാര്‍ അടുത്തിടെ അവര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ഉത്തര കൊറിയയിലെ വിഷയങ്ങളാകാം

മൂന്നാം ലോക യുദ്ധത്തിന് തുടക്കമാകുന്ന സംഭവം ചിലപ്പോള്‍ ഉത്തര കൊറിയയിലെ വിഷയങ്ങളാവാം. പക്ഷേ ഒരു തീപ്പൊരിയുണ്ടായാല്‍ മതി എല്ലാ രാജ്യങ്ങളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടാകും. മിക്ക രാജ്യങ്ങളും അതിനുള്ള ഒരുക്കങ്ങളിലാണെന്നും വീഡിയോ പറയുന്നു.

കരസേനകള്‍ നേരിട്ട് യുദ്ധം ചെയ്യും

കരസേനകള്‍ നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കുന്ന സാഹചര്യമാണ് വരാന്‍ പോകുന്നത്. സാമ്പത്തികമായും പാരിസ്ഥിതികമായും ലോകത്തെ നശിപ്പിക്കുന്ന തരത്തിലായിരിക്കും യുദ്ധമെന്നും റോബോട്ടിന്റെ ശബ്ദത്തില്‍ മുഖം മൂടി ധരിച്ചയാള്‍ വീഡിയോയില്‍ പറയുന്നു.

കെടുതികള്‍ അനുഭവിക്കേണ്ടി വരും

നേരിട്ടുള്ള യുദ്ധമാണ് നടക്കുക. ആഗോള സമൂഹം അതിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വരും. മൂന്ന് ലോക ശക്തികളാണ് യുദ്ധമുന്നണിയിലുണ്ടാകുക. ബാക്കി രാജ്യങ്ങള്‍ ഓരോ പക്ഷം ചേരുമെന്നും അനോണിമസ് വീഡിയോ പറയുന്നു.

അമേരിക്കയുടെ മിസൈല്‍ പരീക്ഷണം

അമേരിക്ക അടുത്തിടെ മിനുട്ട്മാന്‍ 3 ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. കൂടാതെ അവരുടെ 1000 നാവിക സേനാംഗങ്ങള്‍ ഓസ്‌ട്രേലിയയില്‍ എത്തുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് സൈനികഭ്യാസം നടത്തുക എന്ന പേരിലാണ് ഇത്രയും സൈനികര്‍ എത്തിയത്.

രഹസ്യമാക്കി വച്ചിരിക്കുന്നു

എന്നാല്‍ ഇതെല്ലാം യുദ്ധത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമാണ്. അമേരിക്ക മാത്രമല്ല മേഖലയിലെ കൡാര്‍. മറ്റു പല പ്രമുഖ രാജ്യങ്ങളും ഇതേ നീക്കങ്ങള്‍ നടത്തുന്നുണ്ട്. പക്ഷേ, രാഷ്ട്രത്തലവന്‍മാര്‍ ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയാണ്.

അറിയിക്കാതെ അധികാരികള്‍

യുദ്ധ സാധ്യതകള്‍ ഉണ്ടായിട്ടും നീക്കങ്ങള്‍ ശക്തമായിട്ടും പൗരന്‍മാരെ അറിയിക്കാതിരിക്കുകയാണ് അധികാരികള്‍. ഏറ്റവും ഒടുവിലായിരിക്കും യുദ്ധം സംബന്ധിച്ച് ജനങ്ങള്‍ അറിയുക. തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ എന്ന് പറഞ്ഞാണ് വീഡിയോയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ചൈനക്ക് അതൃപ്തി

യുദ്ധം തുടങ്ങുന്നത് ചൈനയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതിസന്ധി സൃഷ്ടിക്കും. അതിനാലാണ് ഉത്തര കൊറിയയും അമേരിക്കയും തമ്മില്‍ വാഗ്വാദങ്ങളുണ്ടാകുമ്പോള്‍ അവര്‍ ഇടപ്പെട്ട് ശാന്തരാക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ ഇപ്പോള്‍ ചൈനയ്ക്കും ഇക്കാര്യത്തില്‍ ക്ഷമ നശിച്ചിട്ടുണ്ടെന്ന് വീഡിയോയില്‍ പറയുന്നു.

 സുരക്ഷ ഒരുക്കുന്നു

മിക്ക രാജ്യങ്ങളും യുദ്ധം നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ട് ആഴ്ചകളായി. ഓരോ രാജ്യങ്ങളും അവരുടെ തന്ത്ര പ്രധാന മേഖലകള്‍ സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ്. ലോകമഹായുദ്ധം നമ്മുടെ പടിവാതിലില്‍ എത്തിയിരിക്കുന്നു- വീഡിയോ വ്യക്തമാക്കുന്നു.

സൂചനകള്‍ നല്‍കി മൂന്ന് രാജ്യങ്ങള്‍

ജപ്പാനും അമേരിക്കയും ഓസ്‌ട്രേലിയയുമാണ് യുദ്ധത്തിന് ഒരുങ്ങേണ്ടതിന്റെ സൂചനകള്‍ നിലവില്‍ നല്‍കിയിട്ടുള്ളത്. ഉത്തര കൊറിയയെ അമേരിക്ക ആക്രമിച്ചാല്‍ തങ്ങള്‍ അമേരിക്കക്കൊപ്പം നിലയുറപ്പിക്കുമെന്ന് ജപ്പാന്‍ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. അമേരിക്കക്കൊപ്പം സ്വാഭാവികമായും ദക്ഷിണ കൊറിയയും ചേരും.

ജപ്പാന്‍ പ്രതിരോധ ഉപകരണങ്ങള്‍ വില്‍ക്കുന്നു

ഉത്തര കൊറിയ ആണവായുധം പ്രയോഗിക്കുമെന്ന ആശങ്കയാണ് എതിരാളികള്‍ക്ക്. ഇതു നേരിടാന്‍ ജപ്പാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ആണവായുധം പ്രയോഗിച്ചാല്‍ പ്രതിരോധിക്കാനുള്ള ഉപകരണങ്ങള്‍ വില്‍ക്കുന്നത് ജപ്പാനില്‍ തകൃതിയാണ്. ആണവ സ്‌ഫോനമുണ്ടാകുന്നതിന് പത്ത് മിനുറ്റ് മുമ്പ് മാത്രമേ മുന്നറിയിപ്പ് നല്‍കാനാവു എന്നും ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

എല്ലാവര്‍ക്കും ജപ്പാന്‍ വിവരം നല്‍കില്ല

രാജ്യത്തെ മൊത്തം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിക്കില്ല. സൈനിക താവളങ്ങള്‍ക്ക് അരികില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ വിവരങ്ങള്‍ ലഭിക്കൂ. ജപ്പാനിലെ ചില സൈനിക താവളങ്ങള്‍ക്ക് സമീപം താമസിക്കുന്ന ജനങ്ങള്‍ക്ക് രക്ഷപ്പെടേണ്ട മാര്‍ഗങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അനോണിമസ് പറയുന്നു.

35 ലക്ഷം ജനങ്ങള്‍ വീഡിയോ കണ്ടു

കഴിഞ്ഞ ശനിയാഴ്ചയാണ് അനോണിമസ് ലോകജനതയ്ക്ക് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം 35 ലക്ഷം ജനങ്ങള്‍ ഇതുകണ്ടുകഴിഞ്ഞു. സര്‍ക്കാരുകള്‍ അതീവ രഹസ്യമായി കരുതി പൊതുജനങ്ങളില്‍ നിന്നു ഒളിക്കാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളാണ് ഹാക്കര്‍മാര്‍ പതിവായി പുറത്തുവിടുക.

ഏത് രാജ്യത്തിന്റെ രേഖകള്‍

എന്നാല്‍ ഏതെങ്കിലും രാജ്യത്തിന്റെ രഹസ്യ രേഖകളാണ് ഇവര്‍ ഈ വിഡിയോ പുറത്തുവിടാന്‍ കാരണമെന്ന് വ്യക്തമല്ല. വീഡിയോ പുറത്തുവരികയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ വിഷയം സജീവ ചര്‍ച്ചയായിട്ടുണ്ട്. ഏഴ് മിനുറ്റാണ് വീഡിയോ.

ആ മൂന്ന് രാജ്യങ്ങള്‍ ഏത്

മൂന്ന് രാജ്യങ്ങളാണ് യുദ്ധത്തില്‍ മഖ്യ പങ്കാളികളാവുക. പക്ഷേ അവ ഏതൊക്കെയാണെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നില്ല. അമേരിക്ക, ചൈന, ജപ്പാന്‍, ഉത്തര കൊറിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ പേര് വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ മറ്റു പ്രബല രാജ്യങ്ങളുടെ പേര് പറയുന്നില്ല.

മിസൈല്‍ പരീക്ഷണങ്ങള്‍

റഷ്യ, ഇന്ത്യ, പാകിസ്താന്‍, ഇസ്രായേല്‍ തുടങ്ങി ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങള്‍ ഏത് കക്ഷികള്‍ക്കൊപ്പം നില്‍ക്കുമെന്നതിന് ഉത്തരവും വീഡിയോയിലില്ല. അമേരിക്ക ബാലസ്റ്റിക് മിസൈല്‍ ദക്ഷിണ കൊറിയയിലേക്ക് എത്തിച്ചതും അവരുടെ പുതിയ മിസൈല്‍ പരീക്ഷണവും വീഡിയോയില്‍ വിശദമാക്കുന്നുണ്ട്.

ജപ്പാന്‍ യുദ്ധത്തിന് തുടക്കമിട്ടേക്കും

ജപ്പാന്റെയും ഉത്തര കൊറിയയുടെയും ചില നീക്കങ്ങളാണ് യുദ്ധത്തിലേക്ക് നയിക്കുക എന്നാണ് വീഡിയോയിലുള്ളത്. ജപ്പാന്‍ ചിലപ്പോള്‍ ഉത്തര കൊറിയക്കെതിര ആക്രമണം തുടങ്ങിയേക്കാം. തുടര്‍ച്ച് തിരിച്ചടിയും തുടങ്ങും.

ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ റോള്‍

ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍ദിനെ അടുത്തിടെ അമേരിക്കന്‍ പ്രസഡിന്റ് ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. മേഖലയിലെ യുദ്ധ സമാന സാഹചര്യങ്ങള്‍ ഇരുവരും സംസാരിച്ചിരുന്നു. ഉത്തര കൊറിയക്കെതിരേ സൈനിക നീക്കം വേണ്ടെന്ന് ദുതെര്‍ദ് അമേരിക്കന്‍ പ്രസിഡന്റിനെ ഉപദേശിച്ചുവെന്നാണ് വീഡിയോയിലുള്ളത്.

ട്രംപിന്റെ വളഞ്ഞ വഴികള്‍

അതേസമയം, അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള ഭീഷണിക്ക് മുമ്പില്‍ വഴങ്ങാതിരുന്ന ഉത്തര കൊറിയയോട് അനുനയത്തിന്റെ ഭാഷയിലാണ് അമേരിക്കന്‍ പ്രസിഡന്റ് അടുത്തിടെ സംസാരിച്ചത്. അമേരിക്ക ലോക പോലീസ് ചമഞ്ഞ് കമ്യൂണിസ്റ്റ് രാഷ്ട്രത്തിനെതിരേ യുദ്ധ ഭീഷണി മുഴക്കിയെങ്കിലും അവര്‍ വകവെച്ചിരുന്നില്ല. ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

ട്രംപിന്റെത് മനംമാറ്റമോ

അമേരിക്കന്‍ പ്രസിഡന്റ് ആദ്യമായാണ് ഇത്തരത്തില്‍ വിദേശ രാഷ്ട്ര തലവനോട് സംസാരിക്കുന്നത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ നേതാക്കളില്‍ ഞെട്ടലുണ്ടാക്കിയ ഈ പ്രസ്താവന ബ്ലൂബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു.

ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. ആവശ്യമായ സമയത്ത് താന്‍ ചര്‍ച്ച നടത്തും. അത്തരം ചര്‍ച്ച നടത്തുന്നതില്‍ തനിക്ക് അഭിമാനമാണുള്ളതെന്നും ഡൊണാള്‍ഡ് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം വൈറ്റ് ഹൗസ് നിഷേധിച്ചിരുന്നു. ചര്‍ച്ചയ്ക്ക് മുമ്പ് ഉത്തര കൊറിയ ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം.

ആണവ പരീക്ഷണം തുടരും

ഉത്തര കൊറിയ ഇതുവരെ അമേരിക്കയോട് അയഞ്ഞ സമീപനം സ്വീകരിച്ചിട്ടില്ല. ഉത്തര കൊറിയയുടെ ആണവ പദ്ധതി നിര്‍ത്തണമെന്നും പരീക്ഷണ നടപടികള്‍ അവസാനിപ്പിക്കണമെന്നുമാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ പരീക്ഷണം തുടരുമെന്നാണ് ഉത്തര കൊറിയ വ്യക്തമാക്കിയിരിക്കുന്നത്. ഈ ഘട്ടത്തിലാണ് ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ സൈനികമായി നേരിടുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിരുന്നത്. എന്നാല്‍ അമേരിക്കയുടെ ഭാഗത്ത് നിന്നു ചെറിയ പ്രകോപനം പോലുമുണ്ടായാല്‍ തങ്ങള്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഉത്തര കൊറിയ പറഞ്ഞിരുന്നു.

English summary
The hacktivist group Anonymous has issued a new video warning the world that sparks from the Korean Peninsula are likely to start World War III
Please Wait while comments are loading...