തുർക്കിയിൽ തുടർച്ചയായ അഞ്ചാമത്തെ ഭൂകമ്പം, തുർക്കിയിലും സിറിയയിലുമായി മരണം 5000നടുത്ത്

ഇസ്താംബൂള്‍: തുടര്‍ഭൂകമ്പങ്ങളില്‍ വിറച്ച് തുര്‍ക്കി. രണ്ട് ദിവസങ്ങള്‍ക്കിടെ ഇന്ന് അഞ്ചാമത്തെ തവണയാണ് തുര്‍ക്കിയില്‍ ഭൂചലനമുണ്ടായത്. കിഴക്കന്‍ തുര്‍ക്കിയില്‍ ഉച്ചയോടെ ഉണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്ന് തെക്ക് കിഴക്കന്‍ തുര്‍ക്കിയിലെ തുറമുഖത്തുണ്ടായ തീപിടുത്തം രണ്ടാം ദിവസവും അണയ്ക്കാനാകാതെ തുടരുകയാണ്.
തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ഇരുരാജ്യങ്ങളിലുമായി മരണ സംഖ്യ അയ്യായിരത്തിനോടടുത്തു. ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകര്‍ന്നിരിക്കുന്നു. ഇനിയും എത്ര പേര്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു എന്നത് സംബന്ധിച്ച് ഒരു വിവരവും ഇല്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തബാധിതര്‍ക്ക് ചികിത്സയും ഭക്ഷണവും താമസവും അടക്കമുളള സൗകര്യങ്ങളൊരുക്കാനും സിറിയ ഐക്യരാഷ്ട്ര സഭയുടേയും അംഗരാജ്യങ്ങളുടേയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് 7.8 തീവ്രതയുളള വന്‍ ഭൂകമ്പം തുര്‍ക്കിയെ തകര്‍ത്തെറിഞ്ഞത്. പുലര്‍ച്ച നാലരയോടെ ഉണ്ടായ ഈ ഭൂചലനത്തില്‍ 18 കിലോമീറ്ററോളം പ്രദേശമാണ് ബാധിക്കപ്പെട്ടത്. ഗ്രീന്‍ലാന്‍ഡ് വരെയുളള പ്രദേശം ആദ്യത്തെ കുലുക്കത്തില്‍ നടുങ്ങി. തിങ്കളാഴ്ച ഉച്ചയോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കെ 7.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ശക്തമായ ഭൂചലനവുമുണ്ടായി. ഇതോടെ ദുരന്തത്തിന്റെ വ്യാപ്തി ഇരട്ടിയായി. ഇന്ത്യയും ഉക്രൈനും ന്യൂസിലാന്‍ഡും അടക്കമുളള ലോകരാജ്യങ്ങള്‍ ദുരിതബാധിതര്‍ക്ക് സഹായം നീട്ടി രംഗത്ത് വന്നിട്ടുണ്ട്.
തുര്‍ക്കിയില്‍ പലയിടത്തും മഞ്ഞ് കാരണം രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുര്‍ഘടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഞ്ഞ് വീഴ്ച കാരണം പ്രധാന റോഡുകളിലെയെല്ലാം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുക എന്നത് ശ്രമകരമായിരിക്കുകയാണ്. വടക്കന്‍ സിറിയയില്‍ ആണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഈ പ്രദേശം നേരത്തെ തന്നെ വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിന്റെ കെടുതികള്‍ കാരണം ദുരിതത്തിലാണ്. സിറിയയുടേയും റഷ്യയുടേയും സൈന്യങ്ങള്‍ നടത്തിയ ബോംബേറില്‍ ഇവിടെ നിരവധി വീടുകളും ആശുപത്രികളും അടക്കമുളളവ തകര്‍ക്കപ്പെട്ടിരുന്നു. കൂടുതല്‍ അപകടം ഒഴിവാക്കാന്‍ അധികൃതര്‍ ഗ്യാസ്, വൈദ്യുതി സപ്ലൈ വിച്ഛേദിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ക്ക് രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications