അമേരിക്ക: ഇന്ത്യക്കാരനെതിരെ വംശീയാതിക്രമം!! വീടിന് നേരെ മുട്ടയേറും, ഇന്ത്യാവിരുദ്ധ സന്ദേശങ്ങളും
ഇന്ത്യയ്ക്കാരെ വംശീയമായി അധിക്ഷേപിയ്ക്കുന്ന സന്ദേശങ്ങളും കണ്ടെടുത്തു
പെയ്‌ട്ടോണ്‍: അമേരിക്കയില്‍ ഇന്ത്യക്കാരനെതിരെ വംശീയ അതിക്രമം. ഇന്ത്യന്‍ വംശജന്റെ വീടിന് നേരെയാണ് അതിക്രമമുണ്ടായിട്ടുള്ളത്. വീടിന് നേരെ മുട്ടയും നായ്ക്കളുടെ വിസര്‍ജ്ജ്യവും ഉപയോഗിച്ച് എറിയുകയും അധിക്ഷേപിക്കുന്ന സന്ദേശങ്ങള്‍ പതിപ്പിക്കുകയായിരുന്നു. ദക്ഷിണ കൊളറാഡോയിലാണ് സംഭവം. ഫെബ്രുവരി ആറിന് ഉണ്ടായ സംഭവം പുറത്തുവന്നതോടെ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വംശീയ അധിക്ഷേപമല്ലെന്നും ആളുകളുലെ വേലത്തരമായിരിക്കുമെന്നുമാണ് എഫ്ബിയുടെ നിഗമനം.
വീടിന്റെ വാതിലുകള്‍, ജനലുകള്‍, എന്നിവിടങ്ങളില്‍ കടലാസുകളും വംശീയ സന്ദേശങ്ങളും ഉപേക്ഷിച്ചിട്ടുണ്ട്. നാല്‍പ്പതിലധികം മുട്ടകളാണ് വീടിന് നേര്‍ക്ക് എറിഞ്ഞിട്ടുള്ളത്. സിബിഎസ് ഡെന്‍വര്‍ മാധ്യമമാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയ്ക്കാരെ വംശീയമായി അധിക്ഷേപിയ്ക്കുന്ന സന്ദേശങ്ങളും വീടിന് മുമ്പില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി കന്‍സാസിലെ ബാറില്‍ വച്ച് ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ കുച്ച്‌ഭോട്ട്‌ല വെടിയേറ്റ് മരിച്ചതില്‍ പ്രതിഷേധം ഉയരുന്നതിന് പിന്നാലെയാണ് ഇത്തരമൊരു സംഭവവും പുറത്തുവരുന്നത്. കന്‍സാസിലെ ഒലാത്തെ ബാറിലായിരുന്നു സംഭവം. എന്റെ രാജ്യത്തുനിന്ന് പുറത്തുപോ എന്നാക്രോശിച്ചുകൊണ്ടായിരുന്നു അക്രമി ശ്രീനിവാസയ്‌ക്കെതിരെ വെടിയുതിര്‍ത്തത്.












Click it and Unblock the Notifications