അന്റാര്‍ട്ടിക്കയ്ക്ക് താഴെ നൂറോളം അഗ്നിപര്‍വ്വതങ്ങള്‍:ഹിമപാളികള്‍ക്ക് സംഭവിക്കുന്നത്!!
എഡിന്‍ബറ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് 91 അഗ്നിപര്‍വ്വതങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്
ലണ്ടന്‍: അന്റാര്‍ട്ടിക്കയില്‍ ലോകത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വത മേഖലയുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. അന്റാര്‍ട്ടിക്കയുടെ വിസ്തൃതമായ ഹിമപ്രതലത്തിന് രണ്ട് കിലോമീറ്റര്‍ താഴെയായാണ് അഗ്നിപര്‍വ്വത മേഖല കണ്ടെത്തിയിട്ടുള്ളത്. എഡിന്‍ബറ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് 91 അഗ്നിപര്‍വ്വതങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.
എഡിന്‍ബറ സര്‍വ്വകലാശാലയിലെ മൂന്നാം വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥി മാക്സ് വാന്‍ വിങ്ക് ഡി വ്രൈസാണ് ഗവേഷണത്തിനായി ഈ വിഷയം തിരഞ്ഞെടുത്ത് നിര്‍ദേശിച്ചത്. അധികം പഠനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെടാത്ത അന്റാര്‍ട്ടിക്കയെക്കുറിച്ച് ഗവേഷണം നടത്തണമെന്ന മാക് വാന്‍ വിങ്കിന്റെ ആഗ്രഹമാണ് ഈ നിര്‍ണ്ണായക കണ്ടെത്തലിന് വഴിവെച്ചിട്ടുള്ളത്. ഐസ് ഷീറ്റുകളില്‍ അഗ്നിപര്‍വ്വതങ്ങളില്‍ എങ്ങനെയാണ് ദീര്‍ഘകാല വ്യതിയാനങ്ങള്‍ സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ പുതിയ അഗ്നിപര്‍വ്വതങ്ങളുടെ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

വെസ്റ്റ് അന്റാര്‍ട്ടിക് റിഫ്റ്റ് സിസ്റ്റം എന്ന പ്രദേശത്താണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഈസ്റ്റ് ആഫ്രിക്ക വോള്‍ക്കാനിക് റിഡ്ജിനോട് സാമ്യമുള്ള നിബിഡമായ അഗ്നിപര്‍വ്വതങ്ങളാണ് ഏറ്റവും പുതിയതായി കണ്ടെത്തിയിട്ടുള്ളതെന്ന് ജിയോളജിസ്റ്റുകളും ഐസ് വിദ്ഗദരും ചൂണ്ടിക്കാണിക്കുന്നു. 100 മുതല്‍ 3850 മീറ്റര്‍ വരെ ഉയരമുള്ള പര്‍വ്വതങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 91 അഗ്നി പര്‍വ്വതങ്ങളില്‍ 47 എണ്ണം നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇവയെല്ലാം മഞ്ഞുപാളികള്‍ കൊണ്ട് മൂടിയ നിലയിലാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications