കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്‍റാര്‍ട്ടിക്കയ്ക്ക് താഴെ നൂറോളം അഗ്നിപര്‍വ്വതങ്ങള്‍:ഹിമപാളികള്‍ക്ക് സംഭവിക്കുന്നത്!!

എഡിന്‍ബറ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് 91 അഗ്നിപര്‍വ്വതങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്

Google Oneindia Malayalam News

ലണ്ടന്‍: അന്‍റാര്‍ട്ടിക്കയില്‍ ലോകത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വത മേഖലയുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്രജ്‍ഞര്‍. അന്‍റാര്‍ട്ടിക്കയുടെ വിസ്തൃതമായ ഹിമപ്രതലത്തിന് രണ്ട് കിലോമീറ്റര്‍ താഴെയായാണ് അഗ്നിപര്‍വ്വത മേഖല കണ്ടെത്തിയിട്ടുള്ളത്. എഡിന്‍ബറ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് 91 അഗ്നിപര്‍വ്വതങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

എഡിന്‍ബറ സര്‍വ്വകലാശാലയിലെ മൂന്നാം വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥി മാക്സ് വാന്‍ വിങ്ക് ഡി വ്രൈസാണ് ഗവേഷണത്തിനായി ഈ വിഷയം തിരഞ്ഞെടുത്ത് നിര്‍ദേശിച്ചത്. അധികം പഠനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെടാത്ത അന്‍റാര്‍ട്ടിക്കയെക്കുറിച്ച് ഗവേഷണം നടത്തണമെന്ന മാക് വാന്‍ വിങ്കിന്‍റെ ആഗ്രഹമാണ് ഈ നിര്‍ണ്ണായക കണ്ടെത്തലിന് വഴിവെച്ചിട്ടുള്ളത്. ഐസ് ഷീറ്റുകളില്‍ അഗ്നിപര്‍വ്വതങ്ങളില്‍ എങ്ങനെയാണ് ദീര്‍ഘകാല വ്യതിയാനങ്ങള്‍ സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ പുതിയ അഗ്നിപര്‍വ്വതങ്ങളുടെ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

antarctica

വെസ്റ്റ് അന്‍റാര്‍ട്ടിക് റിഫ്റ്റ് സിസ്റ്റം എ​ന്ന പ്രദേശത്താണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഈസ്റ്റ് ആഫ്രിക്ക വോള്‍ക്കാനിക് റിഡ്ജിനോട് സാമ്യമുള്ള നിബിഡമായ അഗ്നിപര്‍വ്വതങ്ങളാണ് ഏറ്റവും പുതിയതായി കണ്ടെത്തിയിട്ടുള്ളതെന്ന് ജിയോളജിസ്റ്റുകളും ഐസ് വിദ്ഗദരും ചൂണ്ടിക്കാണിക്കുന്നു. 100 മുതല്‍ 3850 മീറ്റര്‍ വരെ ഉയരമുള്ള പര്‍വ്വതങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 91 അഗ്നി പര്‍വ്വതങ്ങളില്‍ 47 എണ്ണം നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇവയെല്ലാം മഞ്ഞുപാളികള്‍ കൊണ്ട് മൂടിയ നിലയിലാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

English summary
Scientists believe they have found the largest volcanic region on Earth - under the ice of Antarctica. A remote survey discovered 91 volcanoes ranging in height from 100m to 3,850m in a massive region known as the West Antarctic Rift System.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X