ഒടുവിൽ അന്റാർട്ടിക്കയിലുമെത്തി: കൊവിഡ് ഭീതിയിലേക്ക് ഭൂഖണ്ഡം: 58 പേർക്ക് രോഗം സ്ഥിരീകരിച്ചു
ഉഷ്വിയ: കൊറോണ വൈറസ് വ്യാപന ഭീതി ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുന്നു. അന്റാർട്ടിക്കയിൽ 58 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ചിലി അധികൃതരാണ് വ്യക്തമാക്കിയത്. ഇതിൽ രണ്ടെണ്ണം രണ്ട് സൈനിക താവളങ്ങളിലും ഭൂഖണ്ഡത്തിലേക്ക് പോയ ഒരു നാവികസേന കപ്പലിൽ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചതായും ചിലിയൻ അധികൃതർ വ്യക്തമാക്കി. ലോകത്ത് കോവിഡ് റിപ്പോർട്ട് ചെയ്തെങ്കിലും അന്റാർട്ടിക്കയിൽ കേസ് റിപ്പോർട്ട് ചെയ്യുന്നത് ആദ്യമായാണ്.
ജനറൽ ബെർണാഡോ ഓ ഹിഗ്ഗിൻസ് റിക്വെൽം അന്റാർട്ടിക്ക് താവളത്തിൽ 36 പേർക്ക് രോഗം സ്ഥിരീകരിച്ചതായി
ചിലി സൈന്യം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ചിലി നാവികസേനയുടെ സർജന്റ് ആൽഡിയ വിതരണ കപ്പലിൽ 21 പേർക്ക് അണുബാധ സ്ഥിരീകരിച്ചതായി ചിലിയിലെ ബയോബിയോ മേഖലയിലെ ആരോഗ്യമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.

ലാസ്റ്റനന്റ് റോഡോൾഫോ മാർഷ് മാർട്ടിൻ എയർഫോഴ്‌സ് ബേസിൽ ജോലി ചെയ്യുന്ന സിവിലിയൻ ഉദ്യോഗസ്ഥർ താമസിക്കുന്ന ലാസ് എസ്ട്രെല്ലസ് ഗ്രാമത്തിലും ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അന്റാർട്ടിക്കിലെ ചിലിയൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മഗല്ലൻസ് ഏരിയയുടെ പ്രാദേശിക ആരോഗ്യ സെക്രട്ടറി എഡ്വേർഡോ കാസ്റ്റിലോ പറഞ്ഞു. സാർജന്റോ ആൽഡിയ കപ്പൽ ആ ഗ്രാമത്തിലാണ് ഇപ്പോഴെത്തിയിട്ടുള്ളത്. 36 പേരടങ്ങുന്ന ആദ്യ സംഘത്തിൽ 26 സൈനികരും മെയിന്റനൻസ് കരാർ കമ്പനിയിലെ 10 സിവിലിയൻ ജോലിക്കാരുമാണ് ഉൾപ്പെടുന്നത്. ഇവരിൽ ആരുടേയും നില ഗുരുതരമല്ല.
സാർജന്റ് ആൽഡിയ കപ്പലിലെ ആദ്യത്തെ മൂന്ന് പേർക്ക് കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 208 കപ്പൽ ജീവനക്കാരെയും കപ്പലിൽ തന്നെ നിർത്തിയതായി നാവികസേന അറിയിച്ചു. നവംബർ 27 നും ഡിസംബർ 10 നും ഇടയിൽ ട്രിനിറ്റി പെനിൻസുലയിലെ കപ്പൽ സർവീസ് നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
അന്റാർട്ടിക്കയിലെ യുഎസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഏജൻസിയായ യുഎസ് നാഷണൽ സയൻസ് ഫൌ ണ്ടേഷൻ, സർജന്റ് ആൽഡിയയിലെ യാത്രക്കാരിൽ പോസിറ്റീവ് കേസുകളുടെ റിപ്പോർട്ടുകൾ അറിഞ്ഞതായി അറിയിച്ചു. "യുഎസ് അന്റാർട്ടിക്ക് പ്രോഗ്രാം സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് ചിലി സ്റ്റേഷനുകളുമായോ അവിടെ താമസിക്കുന്നവരുമായോ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല," ഫൗണ്ടേഷൻ പറഞ്ഞു. "യുഎസ്‌എപി സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരെ കൈമാറാനോ വിനോദസഞ്ചാരികളെ സ്വീകരിക്കാതിരിക്കാനോ എൻഎസ്‌എഫ് പ്രതിജ്ഞാബദ്ധമാണ്."












Click it and Unblock the Notifications