കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറ്റ് ഹൗസ് ഡോക്ടറെ തടഞ്ഞ് ട്രംപ്.... സാക്ഷി പറയാനുള്ള നീക്കം, അന്വേഷണത്തെ പൊളിച്ച് സര്‍ക്കാര്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണവൈറസ് പ്രതിരോധത്തില്‍ തന്റെ സര്‍ക്കാരിന്റെ മികവ് പരിശോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് പൂട്ടിട്ട് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസിയെ കൊണ്ട് മൊഴി നല്‍കാനുള്ള ശ്രമങ്ങളാണ് തടഞ്ഞത്. വ്യക്തികളെ ഈ വിഷയത്തിലേക്ക് കൊണ്ടുവരുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് ട്രംപ് പറയുന്നു. യുഎസ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം ഒരു വശത്ത് നടക്കുമെങ്കിലും ഫൗസിയെ തടഞ്ഞ നടപടിയിലൂടെ തല്‍ക്കാലം മുഖം രക്ഷിച്ചിരിക്കുകയാണ് ട്രംപ്. നേരത്തെ നിരവധി തവണ ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടും ട്രംപ് ഒന്നും ചെയ്തിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

1

കോണ്‍ഗ്രസ് കമ്മിറ്റിയെ ഫൗസി വരില്ലെന്ന കാര്യം ട്രംപ് അറിയിച്ചിട്ടുണ്ട്. സത്യവാങ്മൂലം നല്‍കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. അതേസമയം അമേരിക്കയില്‍ വിപണി തുറക്കുന്ന കാര്യവും വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്ന കാര്യവും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം സാധാരണ വ്യക്തികള്‍ കോണ്‍ഗ്രസ് രൂപീകരിച്ച കമ്മിറ്റിക്ക് മുമ്പില്‍ മൊഴി നല്‍കുന്നത് വിപരീത ഫലമാണ് ഉണ്ടാവുക. പക്ഷേ ഞങ്ങള്‍ യുഎസ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറല്ല. ആവശ്യമുള്ള സമയത്ത് സത്യവാങ്മൂലം നല്‍കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

മെയ് ആറിനായിരുന്നു ഫൗസിയുടെ മൊഴി രേഖപ്പെടുത്താനിരുന്നത്. ആരോഗ്യ പദ്ധതികള്‍ വിലയിരുത്തുന്ന കമ്മിറ്റിക്ക് മുന്നിലായിരുന്നു പ്രവര്‍ത്തനത്തെ കുറിച്ച് വിശദീകരിക്കേണ്ടത്. യുഎസ്സിലെ ഏറ്റവും ജനപ്രിയനായ ഡോക്ടറാണ് ആന്റണി ഫൗസി. കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹമാണ് നേതൃത്വം നല്‍കുന്നത്. അതേസമയം ഡെമോക്രാറ്റുകള്‍ക്ക് സ്വാധീനമുള്ള കോണ്‍ഗ്രസ് നടത്തുന്ന അന്വേഷണത്തെ ട്രംപ് പല തവണ എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കോണ്‍ഗ്രസ് സ്പീക്കര്‍ നാന്‍സി പെലോസിയും സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമറും വലിയ തോതിലുള്ള അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ട്രംപ് കൊറോണവൈറസ് പ്രവര്‍ത്തനത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നാണ് അന്വേഷിക്കുന്നത്.

ഡെമോക്രാറ്റുകള്‍ തുടര്‍ച്ചയായി ട്രംപിനെ വിമര്‍ശിക്കുന്നുണ്ട്. വന്‍ വീഴ്ച്ച പ്രതിരോധ പ്രവര്‍ത്തനത്തില്‍ ട്രംപിനുണ്ടായി എന്നാണ് ആരോപണം. അതേസമയം ഫൗസി ട്രംപുമായി പല വിഷയത്തിലും അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. ട്രംപ് മലേറിയ മരുന്നിനെ പിന്തുണച്ചപ്പോള്‍ അതിനെ തള്ളിയ ഡോക്ടറായിരുന്നു ഫൗസി. പല തവണ ട്രംപ് ഫൗസിയെ അപമാനിക്കാനും ശ്രമിച്ചിരുന്നു. അദ്ദേഹത്തെ പുറത്താക്കുമെന്ന് വരെ സൂചനയുണ്ടായിരുന്നു. വാക്‌സിന്‍ കണ്ടെത്തുന്ന കാര്യത്തിലടക്കം ട്രംപുമായി അഭിപ്രായ വ്യത്യാസങ്ങളും ഫൗസിക്കുണ്ടായിരുന്നു. ഇതിനിടയില്‍ ഫൗസി മൊഴി നല്‍കിയാല്‍ ട്രംപ് വലിയ പ്രശ്‌നത്തിലേക്ക് വീഴുമായിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി തന്നെ അതിലൂടെ അദ്ദേഹത്തിനുണ്ടാവും.

English summary
anthony fauci blocked from testifying to congress by white house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X