കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയില്‍ ചൈന പ്രതി.... കടുത്ത വംശീയ പരാമര്‍ശങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ സജീവം!!

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണ വൈറസില്‍ ചൈനയ്ക്കും ഏഷ്യന്‍ വംശജര്‍ക്കുമെതിരെ കടുത്ത രീതിയിലുള്ള വംശീയ ആക്രമണങ്ങള്‍ പെരുകുന്നു. സോഷ്യല്‍ മീഡിയയിലാണ് ഇത്തരം ആക്രമണങ്ങള്‍ അരങ്ങേറുന്നത്. ഷാങ്ഹായില്‍ ജിംഗ് എന്ന പെണ്‍കുട്ടി ചൈനയിലെ ജീവിതം എങ്ങനെയാണെന്ന് നേരത്തെ വീഡിയോ ഡയറി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം വലിയ വംശീയ ആക്രമണമാണ് ഇവര്‍ നേരിടേണ്ടി വന്നത്. പലതിലും ചൈനയാണ് വൈറസിനെ തുറന്ന് വിട്ടതെന്നും, ജനസംഖ്യാ നിയന്ത്രണത്തിനാണെന്നും ഉന്നയിക്കുന്നുണ്ട്്. ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് ഇവരുടെ പോസ്റ്റില്‍ ഉയര്‍ന്നത്. ഇതോടെ ജിംഗിന് തന്റെ പോസ്റ്റുകളെല്ലാം പിന്‍വലിക്കേണ്ടി വന്നു. ഇനി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമോ എന്ന് പോലും അറിയില്ലെന്ന് ഇവര്‍ പറഞ്ഞു.

1

ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയ പരാമര്‍ശങ്ങള്‍ ഓസ്‌ട്രേലിയയിലും ഇന്ത്യയിലും ബ്രിട്ടനിലും വരെ മുഴങ്ങി കേള്‍ക്കുന്നുണ്ട്. പ്രധാനമായി ചൈനയ്‌ക്കെതിരെയാണ് വികാരം. ചൈനയിലെ വംശീയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിഭാഗം സ്‌റ്റോപ്പ് എഎപിഐ ഹേറ്റ് 1100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് അവസാനത്തില്‍ മാത്രം രൂപീകരിച്ച സംഘടനയാണിത്. ഏഷ്യന് വംശജര്‍ക്കെതിരെയുള്ള വംശീയ പരാമര്‍ശങ്ങളുടെ നിര മാത്രമാണിത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ അളവ് കുതിക്കുകയാണ്. ആര്‍ക്ക് വേണമെങ്കിലും ചൈനയെ അധിക്ഷേപിക്കാം എന്ന നിലയിലാണ് ഇവരുടെ സംസാരം. ചൈനക്കാരെ ഒറ്റപ്പെടുത്തണമെന്ന പരാമര്‍ശങ്ങളും സജീവമാണ്.

മാര്‍ച്ചില്‍ മാത്രം കുംഗ് ഫ്‌ളൂ എന്ന പേരില്‍ പതിനായിരം സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് വന്നിരിക്കുന്നത്. കൊറോണ വൈറസിനെ വംശീയമായി തരംതിരിക്കുന്ന പദമാണ് കുംഗ് ഫ്‌ളൂ. ഇത് ഏകദേശ കണക്കാണ്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിനേക്കാള്‍ അധികം വരും. അടുത്തിടെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ കുംഗ് ഫ്‌ളൂ എന്ന പദം പരസ്യമായി ഉപയോഗിക്കുകയും ചെയ്തു. ചോപ്പ് ഫ്‌ളൂയി, റൈസ് റാബീസ് തുടങ്ങിയ വംശീയ പദങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉദ്ഭവിച്ചിട്ടുണ്ട്. വൈറസ് ബധിച്ചവരെ പരിഹസിക്കാനും ഇവര്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. 110 മില്യണ്‍ പോസ്റ്റുകളാണ് ചൈനീസ് ആപ്പായ ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഇതെല്ലാം വംശീയ ചുവയുള്ളതയായിരുന്നു

ചൈനീസ് കൊറോണവൈറസ് എന്ന ഹാഷ്ടാഗിലാണ് ടിക് ടോക്കില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് വൈറസ് എന്ന വിശേഷിപ്പിച്ചതും ഇക്കൂട്ടത്തില്‍ പ്രചരിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 72000 പോസ്റ്റുകളാണ് വുഹാന്‍ വൈറസ് എന്ന ഹാഷ്ടാഗില്‍ വംശീയ പ്രചാരണം നടത്തുന്നത്. 10000 പേര്‍ കുംഗ് ഫ്‌ളൂ എന്ന ടാഗും ഉപയോഗിക്കുന്നുണ്ട്. ചൈനയിലെ വുഹാനിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് 19 എന്നാണ് ലോകാരോഗ്യ സംഘടന ഇതിന് പേര് നല്‍കിയത്. ഏതെങ്കിലും വംശമായോ ദേശീയതയുമായോ ഇതിനെ കൂട്ടിക്കെട്ടാതിരിക്കാനായിരുന്നു ശ്രമം. ഇത്തരം വംശീയ പോസ്റ്റുകളെ വിലക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

English summary
anti asian hate continues to spread online amid covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X