കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് ധരിച്ചില്ല; 29 വനിതാ പ്രതിഷേധകരെ ഇറാന്‍ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

തെഹ്‌റാന്‍: ഹിജാബ് ധരിക്കാതെ പ്രതിഷേധ പ്രകടനം നടത്തിയതിന് 29 വനിതകളെ ഇറാന്‍ പോലിസ് അറസ്റ്റ് ചെയ്തു. പൊതു സുരക്ഷ തകരാറിലാക്കിയെന്ന് കാണിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

റിയാദിലെ സ്വകാര്യമേഖലയില്‍ 10,000 സൗദി യുവതീയുവാക്കള്‍ക്ക് ജോലി നല്‍കാന്‍ പദ്ധതിറിയാദിലെ സ്വകാര്യമേഖലയില്‍ 10,000 സൗദി യുവതീയുവാക്കള്‍ക്ക് ജോലി നല്‍കാന്‍ പദ്ധതി

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക വിപ്ലവം നടന്ന 1979 മുതല്‍ ഹിജാബ് ധരിക്കണമെന്ന നിയമം ഇറാനില്‍ നിലവിലുണ്ട്. അതിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമാണെങ്കിലും ഇത്രയും പേരെ ഒന്നിച്ച് അറസ്റ്റ് ചെയ്ത നടപടി ഇതാദ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അറസ്റ്റിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്.

hijab

അടുത്തകാലത്തായി ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമാക്കിയ നിയമത്തിനെതിരേ ഇറാനില്‍ എതിര്‍പ്പ് ശക്തമായിട്ടുണ്ട്. ഹിജാബ് ധരിക്കാതെ പ്രതിഷേധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തലമറക്കാതെ പുറത്തിറങ്ങിയാല്‍ തടവോ പിഴയോ ആണ് ശിക്ഷ. രാജ്യത്തിലെ ജനസംഖ്യയില്‍ പകുതിപേരും ഹിജാബിനെതിരാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് ഇറാനിയന്‍-അമേരിക്കന്‍ അനലിസ്റ്റ് ഹോളി ഡാഗ്രെസ് പറഞ്ഞു. എന്നാല്‍ രഹസ്യപ്പോലീസിന്റെ സാന്നിധ്യം കാരണം പലരും നിയമം പാലിക്കുന്നതെന്നും അവര്‍ പറഞ്ഞു. അടുത്തകാലത്തായി തിരക്കേറിയ പൊതു സ്ഥലങ്ങളില്‍ തലമറക്കാതെ പ്രതിഷേധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇത് വലിയ മുന്നേറ്റമായി വളരാന്‍ അധികം സമയം വേണ്ടിവരില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ഹിജാബിനെതിരായ സമരം അനാവശ്യമാണെന്നും വിദേശ കരങ്ങളാണ് പ്രതിഷേധങ്ങള്‍ക്കു പിന്നിലെന്നും ഇറാന്‍ ചീഫ് പ്രൊസിക്യൂട്ടര്‍ മുഹമ്മദ് ജാഫര്‍ മുന്‍തസരി പറഞ്ഞു.

English summary
anti hijab protest in iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X