കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം വിരുദ്ധ പ്രതിഷേധം ജര്‍മ്മനിയെ നശിപ്പിച്ചെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി

  • By Meera Balan
Google Oneindia Malayalam News

ബെര്‍ലിന്‍: പെഗിഡയുടെ നേതൃത്വത്തില്‍ ജര്‍മ്മനിയില്‍ നടക്കുന്നു ഇസ്ലാം വിരുദ്ധ പ്രതിഷേധങ്ങള്‍ ജര്‍മ്മനിയെ നശിപ്പിയ്ക്കുന്നതാണെന്നും രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മിയര്‍. മുസ്ലിങ്ങള്‍ക്കെതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ജര്‍മ്മനിയെപ്പറ്റി ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നുതിന് ഇടയാക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തി.

പാട്രിയോടിക്ക് യൂറോപ്യന്‍സ് എഗൈന്‍സ്റ്റ് ദ ഇസ്ലാമിസേഷന്‍ ഓഫ് ദ വെസ്റ്റ് (പെഗിഡ) നടത്തുന്ന സമരങ്ങള്‍ ജര്‍മ്മനിയ്ക്ക് നഷ്ടമുണ്ടാക്കുന്നു. ലോകത്തിന് മുമ്പില്‍ ജര്‍മ്മനിയെ നാണം കെടുത്തുന്നതിനാണ് പെഗിഡയുടെ ശ്രമം. ഈ ശ്രമങ്ങള്‍ ഒരിയ്ക്കലും അംഗീകരിയ്ക്കാനാകില്ല-ഫ്രാങ്ക് വാള്‍ട്ടര്‍ പറയുന്നു.

Frank Walter

മൂന്ന് മാസങ്ങളായി ജര്‍മ്മനിയെ ഇസ്ലാമികവത്ക്കരണത്തിനെതിരെ ചെറുതും വലുതുമായ ഒട്ടേറെ പ്രതിഷേധങ്ങളാണ് പെഗിഡ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഡ്രസ്ഡന്‍ സിറ്റിയാണ് പ്രതിഷേധങ്ങളുടെ മുഖ്യവേദി. തിങ്കളാഴ്ച പതിനെണ്ണായിരത്തിലധികം പേരെ പങ്കെടുപ്പിച്ച് പെഗിഡ നടത്തിയ പ്രതിഷേധം ലോകശ്രദ്ധ നേടിയരുന്നു.

Pegida Protest

രാജ്യത്തെ മുസ്ലീം കുടിയേറ്റം അവസാനിപ്പിയ്ക്കുക, ഇസ്ലാം മത പ്രചാരണം തടയുക, യൂറോപ്പില്‍ ഇസ്ലാം ഭരണം അനുവദിയ്ക്കാതിരിയ്ക്കുക എന്നിങ്ങനെ ഒട്ടേറെ ആവശ്യങ്ങളാണ് പെഗിഡ മുന്നോട്ട് വയ്ക്കുന്നത്. പെഗിഡ വംശീയ യാഥാസ്ഥിതികത്വം സ്ഥാപിയ്ക്കാനൊരുങ്ങുകയാണെന്നും ജര്‍മ്മന്‍കാര്‍ ഒരിയ്ക്കലും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകരുതെന്നും ജര്‍മ്മന്‍ പ്രസിഡന്റ് ജൊവാചിം ഗൗക് പറഞ്ഞു.

രാജ്യത്ത് അഭയാര്‍ഥികളായി എത്തുന്ന മുസ്ലിങ്ങളോട് തനിയ്ക്ക് സഹതാപമുണ്ടെന്നും ജര്‍മ്മന്‍ പ്രസിഡന്റ് പറയുകയുണ്ടായി. എന്നാല്‍ ജര്‍മ്മനിയിലെ സാധാരണക്കാര്‍ പോലും ഇസ്ലാം വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കാളികളാകുന്നതായാണ് റിപ്പോര്‍ട്ട്. പെഗിഡ പ്രവര്‍ത്തകുടെ എണ്ണത്തിലും വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

English summary
German Foreign Minister Frank-Walter Steinmeier has slammed demonstrations held by the right-wing anti-Islam and immigration movement PEGIDA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X