കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റഡോസ് കൊണ്ട് കൊറോണ ഭേദമാകും... ഓസ്‌ട്രേലിയയില്‍ പുതിയ വാക്‌സിന്‍, ഐവര്‍മെക്റ്റിന്‍ പ്രതീക്ഷ!!

Google Oneindia Malayalam News

മെല്‍ബണ്‍: കൊറോണവൈറസിനെതിരായ വാക്‌സിനേഷന്‍ വികസിപ്പിച്ചെടുക്കാന്‍ ഓട്ടത്തിലാണ് ലോകം. ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മരുന്നിന്റെ ഫേസ് വണ്‍ തയ്യാറായെന്നും, അത് മനുഷ്യരില്‍ പരീക്ഷിക്കാന്‍ പോവുകയാണെന്നും പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ നിലവിലുള്ള ഒരു മരുന്ന് കൊണ്ട് കൊറോണ ഭേദമാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഓസ്‌ട്രേലിയയിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഐവര്‍മെക്റ്റിന്‍ എന്നാണ് ഈ മരുന്നിന്റെ പേര്. ആരോഗ്യ മേഖല ഒന്നടങ്കം ഈ മരുന്നിനെ കുറിച്ച് വലിയ പ്രതീക്ഷയിലാണ്. ഓസ്‌ട്രേലിയയിലെ ചില കേസുകളില്‍ ഇത് ഉപയോഗിച്ച ശേഷം ലോകം മുഴുവന്‍ ഇത് എത്തിക്കാനാവും ശ്രമം. ഇന്ത്യ അടക്കമുള്ള വലിയ ജനസംഖ്യയുള്ള രാജ്യങ്ങള്‍ക്ക് ഈ വാക്‌സിന്‍ വലിയ ഗുണം ചെയ്യും. അമേരിക്കയില്‍ മരണസംഖ്യ കുതിക്കുന്നതിനാല്‍ അവരും പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നത്.

മെല്‍ബണില്‍ തുടക്കം....

മെല്‍ബണില്‍ തുടക്കം....

തലയിലെ വേദനകളും വൈറസ് ബാധയും തടയുന്നതിനായി ഉപയോഗിച്ച് വരുന്ന ഒരു വാക്‌സിന്‍ അഥവാ മരുന്ന് 48 മണിക്കൂറിനുള്ളില്‍ കൊറോണയെ ഇല്ലാതാക്കുമെന്നാണ് ഡോക്ടര്‍മാരുടെ വാദം. മെല്‍ബണിലെ മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ പഠനങ്ങളാണ് ഇത് സംബന്ധിച്ച് തെളിവ് നല്‍കിയിരിക്കുന്നത്. ഐവര്‍മെക്റ്റിന്‍ എന്ന ഈ മരുന്നിന്റെ ഒരൊറ്റ ഡോസ് കൊണ്ട് കോശങ്ങളില്‍ വൈറസ് പടരുന്നത് തടയാന്‍ സാധിക്കുമെന്നും മൊണാഷിലെ പഠനങ്ങള്‍ പറയുന്നു. അതേസമയം 24 മണിക്കൂര്‍ കൊണ്ട് രോഗലക്ഷണങ്ങള്‍ കുറഞ്ഞുവരുന്നതായും കണ്ടെന്നും ഇവര്‍ പറയുന്നു.

വലിയ പ്രതീക്ഷ

വലിയ പ്രതീക്ഷ

നിലവില്‍ കൊറോണയെ നേരിടാന്‍ മരുന്നൊന്നും കണ്ടെത്തിയിട്ടില്ല. വാക്‌സിനേഷന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി നിരവധി രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിനെ പോലുള്ളവര്‍ മലേറിയയുടെ മരുന്നാണ് ഫലപ്രദമായി പറയുന്നത്. എന്നാല്‍ ഇത് ഉപയോഗിക്കുന്നതിലൂടെ ജീവന്‍ തന്നെ അപകടത്തിലാവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഐവര്‍മെഡിസിന്‍ വൈറസിനുള്ളിലെ എല്ലാ ജനറ്റിക്കല്‍ മെറ്റീരിയലിനെയും ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ്. വൈറസ് വ്യാപനം കുറയുമെന്ന് ഉറപ്പ് നല്‍കുന്നതായി മൊണാഷ് ബയോമെഡിസിന്‍ ഡിസ്‌കവറി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ കൈലി വാഗ്‌സ്റ്റാഫ് പറഞ്ഞു.

ഡോക്ടര്‍ പറയുന്നത്

ഡോക്ടര്‍ പറയുന്നത്

ഇത്തരമൊരു ആഗോള മഹാമാരിക്കെതിരെ അംഗീകൃതമായ യാതൊരു മരുന്നോ ചികിത്സയോ ഇല്ല. നിലവില്‍ ലഭ്യമായ കാര്യങ്ങള്‍ കൊണ്ട് കൊറോണയെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍, കൂടുതല്‍ പേരെ നമുക്ക് രക്ഷിക്കാന്‍ സാധിക്കും. പുതിയൊരു വാക്‌സിന്‍ കണ്ടുപിടിച്ച് അത് മനുഷ്യരില്‍ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തതിന് ശേഷമാണ് വിപണിയിലേക്ക് എത്തുക. ഇത് കാലതാമസം ഉണ്ടാക്കുന്നതാണ്. അതിന് എത്രകാലം പിടിക്കുമെന്ന് അറിയില്ലെന്നും ഡോക്ടര്‍ കൈലി വാഗ്‌സ്റ്റാഫ് പറഞ്ഞു.

അംഗീകൃതമായ മരുന്ന്

അംഗീകൃതമായ മരുന്ന്

ഐവര്‍മെക്റ്റിന്‍ കൊണ്ട് കൊറോണ ബാധിച്ച ഒരാള്‍ക്ക് പോലും പാര്‍ശ്വഫലങ്ങള്‍ വരില്ല. ആന്റിപാരസൈറ്റിക് മരുന്നാണ് ഐവര്‍മെക്റ്റിന്‍. നിരവധി വൈറസുകള്‍ക്കെതിരെ ഇത് വിജയിച്ചിട്ടുണ്ട്. എച്ച്‌ഐവി. ഡെങ്കി, ഇന്‍ഫ്‌ളുവെന്‍സ, സീക്ക വൈറസ് എന്നിവയ്ക്ക് പ്രതിരോധ മരുന്നായി ഐവര്‍മെക്റ്റിന്‍ ഉപയോഗിച്ചിട്ടുണ്ട്. പല സമയത്തും വിജയിച്ചിട്ടുമുണ്ട്. അതേസമയം ഈ മരുന്ന് ലാബില്‍ മാത്രമാണ് പരീക്ഷിച്ചതെന്നും, പരീക്ഷണങ്ങള്‍ മനുഷ്യശരീരത്തില്‍ നടത്തി നോക്കേണ്ടതുണ്ടെന്നും കൈലി പറഞ്ഞു.

അധികൃതര്‍ക്ക് ഉറപ്പില്ല

അധികൃതര്‍ക്ക് ഉറപ്പില്ല

ഓസ്‌ട്രേലിയന്‍ അധികാരികള്‍ക്ക് ഇപ്പോഴും ഐവര്‍മെക്റ്റിന്‍ വിജയിക്കുമോ എന്ന് ഉറപ്പില്ല. ആരോഗ്യ ജെന്നി മികാകോസ് ഈ മരുന്ന് ദുരുപയോഗം ചെയ്യരുതെന്നും, സ്വയം ചികിത്സ ഏറ്റെടുക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികളുടെ മുടികളില്‍ ഉപയോഗിക്കാനല്ലാതെ മറ്റാരും ഐവര്‍മെക്റ്റിന്‍ വാങ്ങരുതെന്നും മികാകോസ് അറിയിച്ചിട്ടുണ്ട്. കൊറോണയ്‌ക്കെതിരെ പ്രതിരോധ മരുന്നെന്ന് കരുതി പലരും സ്വയം ഈ മരുന്ന് ഉപയോഗിക്കുന്നതും മരിക്കുന്നതും ആശങ്കപ്പെടുത്തുന്നതാണെന്ന് മികാകോസ് പറഞ്ഞു. ഡോക്ടര്‍മാര്‍ ഉറപ്പിച്ച ശേഷം മരുന്നുകള്‍ ഉപയോഗിച്ചാല്‍ മതിയെന്ന് മികാകോസ് പറഞ്ഞു.

പ്രതീക്ഷയുള്ള മരുന്ന്

പ്രതീക്ഷയുള്ള മരുന്ന്

ഐവര്‍മെക്റ്റിന്‍ യൂറോപ്പിലും അമേരിക്കയും ഓസ്‌ട്രേലിയയും വലിയ തോതില്‍ ഉപയോഗിക്കുന്ന മരുന്നാണ്. സേഫ് ഡ്രഗെന്നാണ് വിളിപ്പേര്. മനുഷ്യരില്‍ വിജയിച്ചാല്‍ ഇതിന്റെ പേര് മുഴുവന്‍ ഓസ്‌ട്രേലിയക്ക് ലഭിക്കും. വൈറസിന്റെ പ്രചരണം ഇല്ലാതാക്കുന്ന ഘടകങ്ങള്‍ ഈ മരുന്നിലുണ്ടെന്ന് തന്നെ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും റോയല്‍ മെല്‍ബണ്‍ യൂണിവേഴ്‌സിറ്റി സ്റ്റഡി കോ ഓതര്‍ ലിയോണ്‍ കാലി പറഞ്ഞു. അതേസമയം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ മരുന്ന് പരീക്ഷണവും സമാന കാലയളവില്‍ തന്നെ നടന്നേക്കും.

Recommended Video

cmsvideo
വൈറസിനെ തുരത്താനുള്ള മരുന്ന് വിജയകരം | Oneindia Malayalam
ഓക്‌സ്‌ഫോര്‍ഡിലെ മരുന്ന്

ഓക്‌സ്‌ഫോര്‍ഡിലെ മരുന്ന്

ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും മരുന്ന് മനുഷ്യനില്‍ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ്. കോവിഡ് വാക്‌സിന്‍ എന്നാണ് തല്‍ക്കാലം ഇതിനെ വിളിക്കുന്നത്. തങ്ങളുടെ വാക്‌സിന്‍ ഒന്നാം ഘട്ടത്തിലേക്ക് പരീക്ഷിച്ചെന്നും, മനുഷ്യരില്‍ പരീക്ഷിക്കാന്‍ സജ്ജമാണെന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പറയുന്നു. ഇംഗ്ലണ്ടിലെ തോമസ് വാലിയിലാണ് ഇവര്‍ മരുന്ന് ആദ്യമായി പരീക്ഷിക്കുന്നത്. യൂണിവേഴ്‌സിറ്റി നിരവധി പേരുമായി ചേര്‍ന്നാണ് ഈ പദ്ധതി തയ്യാറാക്കുന്നത്. അണിയറയില്‍ ഇന്ത്യക്കാരനുമുണ്ട്. സിഎഎസ്‌ഐആര്‍ഒ ബ്രിഡ്ജ് കണ്‍സോര്‍ഷ്യത്തിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രൊഫ. എസ്എസ് വാസനാണ് ഇന്ത്യന്‍ പ്രതിനിധി.

English summary
anti parasitic drug can kill the growth of coronavirus in cells within 48 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X