കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വംശീയവാദത്തിനെതിരേ എഴുന്നേറ്റു നില്‍ക്കൂ; ബ്രിട്ടനില്‍ പടുകൂറ്റന്‍ റാലി

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരേ ബ്രിട്ടനില്‍ പടുകൂറ്റന്‍ പ്രകടനം. തണുത്തുറഞ്ഞ കാലാവസ്ഥയെ അവഗണിച്ചാണ് രാജ്യത്ത് ശക്തിയാര്‍ജ്ജിക്കുന്ന വംശീയതയുടെയും ഇസ്ലാം ഭീതിയുടെയും തീവ്രവലതുപക്ഷത്തിന്റെയും ഭീഷണിക്കെതിരേ പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത്.

സംസ്ഥാന ബാർ കൗൺസിൽ തെരഞ്ഞെടുപ്പ് ഇന്ന്- പൊതു തെരഞ്ഞെടുപ്പിന്റെ വീറോടെ ചേരി തിരിഞ്ഞ് വോട്ടുപിടിത്തംസംസ്ഥാന ബാർ കൗൺസിൽ തെരഞ്ഞെടുപ്പ് ഇന്ന്- പൊതു തെരഞ്ഞെടുപ്പിന്റെ വീറോടെ ചേരി തിരിഞ്ഞ് വോട്ടുപിടിത്തം

വംശീയതയ്‌ക്കെതിരേ എഴുന്നേറ്റു നില്‍ക്കൂ എന്ന ആഹ്വാനവുമായി സംഘടിപ്പിച്ച റാലിയില്‍ അണിനിരക്കുന്നതിന് ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസില്‍ ജനങ്ങള്‍ ഒഴുകിയെത്തി. അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും സ്വാഗതം, വംശീയ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, ഇസ്ലാം ഭീതിയെ പടികടത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായി വൈറ്റ്ഹാളിലേക്ക് ജനങ്ങള്‍ മാര്‍ച്ച് ചെയ്തു.

 standup

രാജ്യത്ത് വംശീയവാദം ശക്തിയാര്‍ജ്ജിച്ച് വരികയാണെന്നും ഓരോ സ്ഥലത്തും പല രീതികളിലായതിനാല്‍ അത് അത്ര പ്രകടമാവുന്നില്ലെന്നേയുള്ളൂ എന്നും റാലിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ദേശീയവാദികള്‍ സമൂഹത്തിന്റെ മുന്‍നിരയിലെത്തിയിരിക്കുന്നു. അവര്‍ പാര്‍ലമെന്റിലും അധികാരത്തിലുമുണ്ട്. ഇത് തങ്ങളുടെ വംശീയ നിലപാടുകള്‍ പ്രകടിപ്പിക്കാന്‍ കൂടുതല്‍ ആളുകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കിയിരിക്കുന്നു. വംശീയാക്രമണങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഇതാണ് വ്യക്തമാക്കുന്നത് - റാലിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

രാജ്യത്തെ തീവ്രവലതുപക്ഷം കൂടുതല്‍ സംഘടിതരും ശക്തരുമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് മെട്രോപൊളിറ്റന്‍ പോലിസിലെ ഭീകരവിരുദ്ധ വിഭാഗം തലവനായി വിരമിച്ച മാര്‍ക്ക് റൗളി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ നാല് വന്‍ വംശീയാക്രമണങ്ങള്‍ക്കുള്ള പദ്ധതി പോലിസ് കണ്ടെത്തി തടഞ്ഞതായി അദ്ദേഹം പറഞ്ഞിരുന്നു.

മുസ്ലിം വിരോധം, അഭയാര്‍ഥി വിരോധം തുടങ്ങിയ രീതിയിലാണ് രാജ്യത്ത് വംശീയതയും സെമിറ്റിക് വിരോധവും ശക്തിപ്രാപിച്ചുവരുന്നതെന്ന് സിവില്‍ ലിബര്‍ട്ടീസ് വിഭാഗം തലവന്‍ ക്ലോഡ് മൊറായിസ് അഭിപ്രായപ്പെട്ടു. 2016നും 17നുമിടയില്‍ ബ്രിട്ടനില്‍ 80,393 വംശീയാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍.

ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവം; പലസ്തീന്‍ ഗ്രാമത്തിനെതിരേ പ്രതികാര നടപടിഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവം; പലസ്തീന്‍ ഗ്രാമത്തിനെതിരേ പ്രതികാര നടപടി

മുംബൈയിലെ ആർമി കെട്ടിടത്തിൽ തീപ്പിടുത്തം: തീപ്പിടുത്തം അസ്സായെ എന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽമുംബൈയിലെ ആർമി കെട്ടിടത്തിൽ തീപ്പിടുത്തം: തീപ്പിടുത്തം അസ്സായെ എന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ

English summary
Thousands of people braved freezing temperatures in London to unite against the racism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X