കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടക്കം പിഴച്ച് ട്രംപ്..സ്ത്രീ വിരുദ്ധന്‍..മുസ്ലീം വിരുദ്ധന്‍.! ട്രംപ് വിരുദ്ധ പ്രക്ഷോഭം കത്തുന്നു !

ചരിത്രത്തില്‍ ഒരു പ്രസിഡണ്ട് സ്ഥാനാരോഹണ ചടങ്ങും കണ്ടിട്ടില്ലാത്ത പ്രതിഷേധത്തില്‍ മുങ്ങി അമേരിക്ക

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാം പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന് കാര്യങ്ങള്‍ ഒട്ടും തന്നെ സുഖകരമല്ല. ട്രംപിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് അമേരിക്കയില്‍ ഉയരുന്നത്.

ട്രംപിന് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കൊപ്പം ട്രംപിനെ എതിര്‍ക്കുന്നവരുടെ വന്‍ പ്രതിഷേധ റാലിയാണ് ഇന്നും നാളെയുമായി അമേരിക്കയില്‍ നടക്കുക.

കനത്ത പ്രതിഷേധം

കഴിഞ്ഞ ദിവസം ട്രംപിനെതിരെ വാഷിംഗ്ടണില്‍ നടന്ന റാലിയില്‍ സ്ത്രീകളടക്കം ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ന്യൂയോര്‍ക്കിലേയും വാഷിംഗ്ണിലേയും തെരുവുകളില്‍ ട്രംപിനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ കനക്കുകയാണ്.

തെരുവിൽ അമേരിക്ക

അമേരിക്കയുടെ ഒരു പ്രസിഡണ്ടിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങും ഇത്രമേല്‍ പ്രതിഷേധത്തില്‍ മുങ്ങിയ ചരിത്രമില്ല. ട്രംപ് അനുകൂലികളും പ്രതിഷേധക്കാരുമടക്കം 9 ലക്ഷത്തോളം പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ വാഷിംഗ്ടണ്‍ തെരുവുകളില്‍ നിറയുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്.

സ്ത്രീകളുടെ വൻ പ്രതിഷേധം

പ്രസിഡണ്ടായി സ്ഥാനമേറ്റതിന് ശേഷമുള്ള ട്രംപിന്റെ ആദ്യദിനമായ നാളെ സ്ത്രീകളുടെ വന്‍ പ്രതിഷേധ റാലിയാണ് വാഷിംഗ്ടണില്‍ നടക്കുക. രണ്ട് ലക്ഷത്തോളം വനിതകള്‍ പ്രതിഷേധ റാലിയില്‍ അണിനിരക്കുമെന്നാണ് കരുതുന്നത്.

മനുഷ്യത്വ വിരുദ്ധ നിലപാടുകൾ

രാഷ്ട്രീയ എതിരാളികളെ കൂടാതെ മനുഷ്യാവകാശ പ്രവര്‍ത്തകരും സിനിമാ താരങ്ങളും ഉള്‍പ്പെടെ ഉള്ളവര്‍ ട്രംപിനെതിരായ പ്രതിഷേധത്തില്‍ അണിനിരക്കുന്നുണ്ട്. സ്ത്രീവിരുദ്ധവും കുടിയേറ്റക്കാര്‍ക്കും മുസ്ലിംങ്ങള്‍ക്കും എതിരായ നിലപാടുകളുമാണ് ട്രംപിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരാന്‍ കാരണം.

എല്ലില്ലാത്ത നാക്ക്

അമേരിക്കയിലെ സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുമെന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വാദം. വര്‍ണവിവേചനത്തിന് എതിരെ പോരാടിയ ജോണ്‍ ലൂയിസിനെ ട്വിറ്ററിലൂടെ അപമാനിച്ചതോടെയാണ് ട്രംപ് വിരുദ്ധ പോരാട്ടം ശക്തമായത്.

പോയ് പണിനോക്കാൻ

ട്രംപ് അധികാരത്തില്‍ വരുന്നതിനെതിരെ ഒരു ചാനല്‍ അഭിമുഖത്തില്‍ ജോണ്‍ ലൂയിസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി പോയി പണിനോക്കാനാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

ഒബാമ കെയറിനെതിരെ

അമേരിക്കയില്‍ ഏറെ ജനപ്രീതി നേടിയതായിരുന്നു ഒബാമ കെയര്‍ പോലുള്ള പദ്ധതികള്‍.ഇത്തരം ജനപ്രിയ പദ്ധതികള്‍ അവസാനിപ്പിക്കാനുള്ള നീക്കവും ട്രംപിനെതിരെ പ്രതിഷേധം കനക്കാന്‍ കാരണമായി.

ട്വിറ്ററിൽ വധഭീഷണി

ട്രംപിനെ വധിക്കുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഭീഷണി ഉയര്‍ന്നിരുന്നു. ഹിലാരി ക്ലിന്റണിന്റെ ബന്ധുവായ ഡൊമിനിക് പ്യൂ പോളോ ആണ് അധികാരത്തിലേറിയാല്‍ ട്രംപിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്.

പാർട്ടിയിലും എതിർപ്പ്

ട്രംപ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ട്രംപിന്റെ രാഷ്ട്ീയ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിക്കകത്ത് തന്നെ ഇത്തരത്തിലുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു.

പ്രമുഖർ ബഹിഷ്കകരിക്കും

ട്രംപിനെതിരായ പൊതുജനപ്രക്ഷോഭം കനക്കുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ചില പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രതിഷേധക്കാരും അനുകൂലികളും ഒരുമിച്ച് ചേരുമ്പോള്‍ വാഷിംഗ്ടണില്‍ എന്ത് നടക്കുമെന്ന ആകാംഷയിലാണ് ലോകം.

English summary
America is witnessing the largest ever protest ahead of Donald Truomp's presidential inauguration. some 900,000 people, both trump backers and opponents will take part.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X