കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റി ബയോട്ടിക് മരുന്നുകള്‍ നിങ്ങളെ രോഗികളാക്കും!!

Google Oneindia Malayalam News

ദുബായ്: ആന്റി ബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗം മനുഷ്യ നാശത്തിന് വഴിയൊരുക്കുമെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. ആവശ്യത്തിനും അനാവശ്യത്തിനും ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ ഗള്‍ഫ് പ്രവാസികള്‍ മുന്നിട്ടു നില്‍ക്കുകയാണെന്നും നിസാര രോഗങ്ങള്‍ക്ക് പോലും അമിതമായി മരുന്നുകള്‍ ഉപയോഗിക്കുന്ന പ്രവണത അധികരിച്ചു വരുന്നതായും ഫാത്തിമാ ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.കെ.പി ഹുസൈന്‍ അഭിപ്രായപ്പെട്ടു.

പലരും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ സ്വയം ചികിത്സ നടത്തുന്നതായും ഇത്തരക്കാര്‍ പിന്നീട് മാറാ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നതായി മനസ്സിലാക്കാന്‍ പറ്റിയിട്ടുണ്ടെന്നും ഡോ. ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ ശരീരത്തിലെ എഴുപതു ശതമാനം രോഗ പ്രതിരോധ ശക്തിക്കും സാക്ഷ്യയാകുന്ന അവയവമാണ് കുടല്‍.

phto3

ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും രക്തത്തിലെ ഗ്ലൂക്കോസ് അളവിനെ നിയന്ത്രിച്ച് നിര്‍ത്താനും സഹായിക്കുന്ന ലാക്ടോ ബാസിലൈ, ഫിഫിഡോ ബാക്ടീരിയ തുടങ്ങിയ ശരീരത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളെ ആന്റിബയോട്ടിക് മരുന്നുകള്‍ നശിപ്പിച്ചു കളയുമെന്നും ഇതാണ് പിന്നീട് പൊണ്ണത്തടി പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

photo2

ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം കുറഞ്ഞ അളവില്‍ മരുന്നുകള്‍ ഉപയോഗിക്കുകയും ചെറിയ രോഗങ്ങള്‍ ശരീരത്തില്‍ നിന്നും വിട്ടുപോകാന്‍ ആന്റി ബയോട്ടിക് മരുന്നുകളുടെ ഉപയോഗം ഒഴിവാക്കി പകരം കുറച്ചു ക്ഷമ കാണിക്കുകയും ചെയ്താല്‍ ഭാവിയില്‍ മാറാ രോഗികളായി മാറുന്നതില്‍ നിന്നും രക്ഷ നേടാനാവും.

മരുന്നുകള്‍ കുറിക്കാന്‍ ഡോക്ടറെ നിര്‍ബന്ധിക്കുന്നത് ഒഴിവാക്കണം. തങ്ങളുടെ നെറ്റ്വര്‍ക്കില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരോട് ഇത്തരം പ്രവണതകള്‍ പരമാവധി ഒഴിവാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു. യുഎഇ എഫ്എംസി ഗ്രൂപ്പ് ദുബായിലെ മെഡിക്കല്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡേസിനായി നെറ്റ്വര്‍ക്ക് മീറ്റ് 2015 സംഘടിപ്പിച്ചു. ഡോ.രാജ്കുമാര്‍, ഡോ.സബീന നസീം, ഡോ.ക്യതി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

English summary
Antibiotics 'more than double the risk of sudden heart deaths'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X