'വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു'; ഹമാസിനെ ന്യായീകരിച്ചിട്ടില്ലെന്ന് യു എൻ സെക്രട്ടറി ജനറൽ
ന്യൂയോർക്ക്: ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിനെ ന്യായീകരിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഗുട്ടെറസ് പറഞ്ഞു.
' എന്റെ ചില പ്രസ്താവനകൾ തെറ്റായ ചിത്രീകരിച്ചതിൽ ഞാൻ ഞെട്ടിപ്പോയി. ഞാൻ ഹമാസിന്റെ ഭീകരപ്രവര്‌ത്തനങ്ങളെ ന്യായീകരിക്കുന്നത് പോലെ ആണ്. ഇത് തെറ്റാണ്. ഇത് വിപരീതമാണ്,' അദ്ദേഹം പറഞ്ഞു.

ഗാസ മുനമ്പിലെ "അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനങ്ങളെക്കുറിച്ച്" ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ സാധാരണക്കാരെ സംരക്ഷിക്കണമെന്ന് അന്റോണിയോ ഗുട്ടെറസ് ചൊവ്വാഴ്ച അഭ്യർത്ഥിച്ചിരുന്നു.
ഹമാസിന്റെ ആക്രമണങ്ങൾ ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിയേണ്ടതും പ്രധാനമാണ്. പലസ്തീൻ ജനത 56 വർഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായിരിക്കുകയാണ്, ഗുട്ടെറസ് പറഞ്ഞു.
ഗുട്ടെറസിന്റെ പരാമർശം ഇസ്രയേലിനെ പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് യുഎൻ സെക്രട്ടറി ജനറലിനോട് രാജി വെക്കാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. യുഎന്നിൽ നിന്നുള്ള അധികൃതർക്ക് വിസ നിഷേധിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.
വിസാ നടപടികൾ നിർത്തിവെച്ചതായി ഇസ്രായേലിന്റെ യു എൻ പ്രതിനിധി ഗിലാഡ് എർദാൻ സൈനിക റേഡിയോട് പറഞ്ഞിരുന്നു, ഇത്തരമൊരു പരമാർശം യു എൻ അധ്യക്ഷൻ നടത്തിയതിനാൽ എങ്ങനെയാണ് സംഘടനയിലെ ആളുകൾക്ക് വിസി അനുവദിക്കും എന്നും എർദാൻ ചോദിച്ചു.
അതേസമയം യു എൻ സെക്രട്ടറി ജനറൽ എന്ന നിലയിൽ വിനാശകരമായ യുദ്ധം അവസാനിപ്പിക്കുന്നതിൽ പങ്കുവഹിക്കേണ്ട അദ്ദേഹത്തെ കടനന്നാക്രമിക്കുന്നത് ശരിയല്ലെന്ന് പലസ്തീൻ വിദശകാര്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, ഇസ്രായേലിന്റെ ഉപരോധം കാരണം ഇന്ധനക്ഷാമം രൂക്ഷമായതോടെ ഗാസയിലെ സന്നദ്ധ പ്രവർത്തനങ്ങൾ ബുധനാഴ്ച രാത്രിയോടെ നിർത്തേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു എൻ ആർ ഡബ്ല്യൂ എ പറഞ്ഞിരുന്നു ഹമാസിനോട് ഇന്ധനം ചോദിക്കൂ എന്നായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ മറുപടി.












Click it and Unblock the Notifications