കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി ഫൗസി ദുരന്തം; അയാൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ മരണം 5 ലക്ഷം ആകുമായിരുന്നുവെന്ന് ട്രംപ്

Google Oneindia Malayalam News

വാഷിങ്ടൺ; എൻഐഎഎഐഡി ഡയറക് ടറും കൊവിഡ് ടാസ്ക് ഫോഴ് സ് തലവനുമായ ഡോ ആന്റണി ഫൗസിയെ രൂക്ഷമായി വിമർശിച്ച് ഡൊണാൾഡ് ട്രംപ്. ഫൗസിയെ ദുരന്തമെന്ന് വിശേഷിപ്പ ട്രംപ് അദ്ദേഹത്തെ കേട്ടിരുന്നുവെങ്കിൽ രാജ്യത്ത് മരണം കുത്തനെ ഉയരുമായിരുന്നുവെന്നും പറഞ്ഞു.

ഫൗസി ഒരു ദുരന്തമാണ്. ഞാൻ അദ്ദേഹത്തി െൻറ വാക്കുകൾ കേട്ടിരുന്നുവെങ്കിൽ 5 ലക്ഷത്തോളം പേർ മരിക്കുമായിരുന്നു.കൊവിഡ് നിയന്ത്രണങ്ങളിൽ അമേരിക്കൻ ജനത മടുത്തിരിക്കുകയാണ്. ജനങ്ങൾ പറയുന്നത് എന്ത് തന്നെയായലും ഞങ്ങളെ വെറുതേ വിടൂവെന്നാണ്. ആളുകൾ ഈ നിയന്ത്രണങ്ങളിൽ മടുത്തു. ഫൗസിയും ഒപ്പമുള്ള മറ്റ് വിഡ്ഡികളും പറയുന്നത് കേട്ട് ജനങ്ങൾ മടുത്തു,ട്രംപ് പറഞ്ഞു.

trumph

റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പ്രസിഡന്റുമാരുടെ കീഴിൽ സേവനമനുഷ്ഠിച്ച അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞരിൽ ഒരാളായ 79 കാരനായ ഫൗസി. കൊവിഡിനെ ട്രംപ് ഭരണകുടം ഗൗവമായി കാണണമെന്ന് അദ്ദേഹം നേരത്തേ അഭ്യര്‌‍ത്ഥിച്ചിരുന്നു. നേരത്തേ കൊവിഡ് മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്ന ട്രംപിന്റെ അവകാശവാദത്തിനെതിരെ ഫൗസി രംഗത്തെത്തിയിരുന്നു.

ട്രംപ് കൊവിഡ് ബാധിതനായതിൽ തനിക്ക് യാതൊരു അത്ഭുദവും ഇല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ട്രംപും അദ്ദേഹത്തിന്റെ അനുയായികളും മാസ്ക് പോലും ധരിക്കാതെ പരിപാടിയിൽ പങ്കെടുക്കുന്നതിനേയും ഫൗസി വിമർശിച്ചിരുന്നു.

കൊവിഡ് ബാധിച്ച ട്രംപ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി അനുകൂലികളെ അഭിസംബോധന ചെയ്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. കൊവിഡ് പ്രോട്ടോകളുകൾ പരസ്യമായി ലംഘിച്ച് കൊണ്ടാണ് പലപ്പോഴും ട്രംപ് പ്രചരണ റാലികളിൽ പങ്കെടുത്തിരുന്നത്. കൊവിഡ് മുക്തനായതിന് പിന്നാലെയും ട്രംപ് നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറായിരുന്നില്ല. അതേസമയം അമേരിക്കൻ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കൊവിഡ് വീണ്ടും തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി മാറുകയാണ്.

 പ്രധാനമന്ത്രി ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും; നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത പ്രധാനമന്ത്രി ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും; നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതിമാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി

ബൈഡന് ഹിലരിയുടെ ഗതി വരുമോ? ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ആശങ്ക, എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ല!!ബൈഡന് ഹിലരിയുടെ ഗതി വരുമോ? ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ആശങ്ക, എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ല!!

'ശ്രോതാവിനെ പരിഗണിക്കാതെ പാടുന്ന യേശുദാസ്,വാശി പിടിച്ചാൽ മാത്രം പോര.. കൊടുത്താലേ കിട്ടൂ,';സംവിധായകൻ'ശ്രോതാവിനെ പരിഗണിക്കാതെ പാടുന്ന യേശുദാസ്,വാശി പിടിച്ചാൽ മാത്രം പോര.. കൊടുത്താലേ കിട്ടൂ,';സംവിധായകൻ

Recommended Video

cmsvideo
'MyNameIs'' Campaign Viral After Republican Senator Mispronunced Kamala Harris' Name

English summary
Antony Fauzi is a tragedy; covid daeth would have been 5 million if ie had been heard him says trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X