കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുഷ്‌കയുടെ പരിക്ക് പാകിസ്താനില്‍ വിലക്ക്, ഇസ്ലാം വിരുദ്ധതയെന്ന് സെന്‍സര്‍ ബോര്‍ഡ്

ചിത്രത്തില്‍ വിശുദ്ധ ഖുര്‍ആനിലെ വരികള്‍ മോശമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു

Google Oneindia Malayalam News

ഇസ്ലാമാബാദ്: ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെ പുതിയ ചിത്രം പരിക്ക് പാകിസ്താന്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. ഇസ്ലാം വിരുദ്ധതയുള്ള ഭാഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് കാണിച്ചാണ് പാകിസ്താന്‍ ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. സിനിമയില്‍ കാണിച്ചിരിക്കുന്ന ആഭിചാര്യ ക്രിയകള്‍, ഇസ്ലാം മൂല്യങ്ങള്‍ക്കെതിരായ കാര്യങ്ങള്‍ എന്നിവ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.

അനുഷ്‌കയുടെ മാലയില്‍ ചുംബിച്ച് വിരാടിന്റെ പ്രതികാരം; ട്രോളന്‍മാര്‍ക്ക് മുന്നറിയിപ്പുംഅനുഷ്‌കയുടെ മാലയില്‍ ചുംബിച്ച് വിരാടിന്റെ പ്രതികാരം; ട്രോളന്‍മാര്‍ക്ക് മുന്നറിയിപ്പും

1

അതേസമയം രാജ്യത്ത് ചിത്രത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൊറര്‍ ചിത്രമായ പരി അനുഷ്‌ക വിവാഹത്തിന് ശേഷം പുറത്ത് വന്ന ചിത്രം കൂടിയാണ്. ഇന്ത്യയില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച റിവ്യൂകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വിശുദ്ധ ഖുര്‍ആനിലെ വരികള്‍ മോശമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പാകിസ്താന്‍ ആരോപിച്ചു. ഹിന്ദു മന്ത്രങ്ങളുമായി ഇസ്ലാം വചനങ്ങളെ ബന്ധിപ്പിച്ചത് ഗുരുത കുറ്റമാണ്. അതോടൊപ്പം മുസ്ലീങ്ങളെ വളരെ മോശമായ രീതിയിലാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും സെന്‍സര്‍ ബോര്‍ഡ് ആരോപിച്ചു.

2

ഇസ്ലാം ഒരിക്കലും ആഭിചാര്യ ക്രിയകളെ പ്രോത്സാഹിപ്പിക്കുന്നില്ല. പരി അതിനെ പിന്തുണയ്ക്കുന്ന ചിത്രമാണെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു. അതേസമയം പാകിസ്താന്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ചൗധരി ഇജാസ് കാമ്ര സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. നേരത്തെ ബോളിവുഡ് ചിത്രം പാഡ്മാനെയും പാകിസ്താന്‍ നിരോധിച്ചിരുന്നു.

കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് പിണറായി, പ്രതീക്ഷ നഷ്ടപ്പെടുത്തരുത്, ഇന്ത്യയെന്നാല്‍ കേരളമല്ലെന്ന് കാനംകോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് പിണറായി, പ്രതീക്ഷ നഷ്ടപ്പെടുത്തരുത്, ഇന്ത്യയെന്നാല്‍ കേരളമല്ലെന്ന് കാനം

രാജേട്ടന്റെ വിരട്ടൽ ഏറ്റു, എസ്എഫ്ഐ വഴങ്ങി... യൂണിവേഴ്സിറ്റി കോളേജിലും പൊങ്കാല അടുപ്പുകൾ ഉയർന്നു...രാജേട്ടന്റെ വിരട്ടൽ ഏറ്റു, എസ്എഫ്ഐ വഴങ്ങി... യൂണിവേഴ്സിറ്റി കോളേജിലും പൊങ്കാല അടുപ്പുകൾ ഉയർന്നു...

English summary
censor board says pari is against islamic values
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X