കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്കണ്ഠ, വിഷാദ രോഗം; കൊവിഡ് ഭേദമായവര്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നു, ഇറ്റാലിയന്‍ പഠനം

Google Oneindia Malayalam News

ദില്ലി: ലോകത്ത് ഇന്ന് 19,005,286 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 711,853 പേരുടെ ജീവന്‍ ഇതിനോടകം നഷ്ടമായി. 12,192,388 പേരാണ് ലോകരാജ്യങ്ങളില്‍ നിന്നും കൊവിഡ് മുക്തി നേടിയുട്ടുള്ളത്. കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് സംഭവിക്കുന്നത് ആശ്വാസമുള്ള കാര്യാമാണ്. അതേസമയം, കൊവിഡ് മുക്തി നേടുന്നവരില്‍ ഭൂരിഭാഗം പേരും മാനസികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി പഠനം.

covid

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

കൊവിഡ് മുക്തി നേടുന്നവര്‍ പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, ഉത്കണ്ഠ, ഇന്‍സോംനിയ, വിഷാദരോഗം എന്നിവ കാണപ്പെടുന്നതായാണ് പഠനം പറയുന്നത്. ഇറ്റലിയിലെ മിലാനിലുള്ള സാന്‍ റാഫേലി ആശുപത്രി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ചികിത്സ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം കോവിഡ് ബാധിച്ച 402 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രെയിന്‍ ബിഹേവിയര്‍, ഇമ്മ്യൂണിറ്റി എന്ന എന്ന ജേണലില്‍ ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആകെ രോഗികളില്‍ 55.7 ശതമാനം പേരും മാനസികപരമായ ബുദ്ധിമുട്ടുകള്‍ പ്രകടമാകുന്നുണ്ടെന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്തു. 28 ശതമാനം പേര്‍ പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ നേരിടുന്നുണ്ടെന്ന്, 31 ശതമാനം പേര്‍ക്ക് വിഷാദരോഗവും 40 ശതമാനം പേര്‍ക്ക് ഉത്കണഠയും ബാധിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ഇതുകൂടാതെ 20 ശതമാനം പേര്‍ക്ക് ഒബ്‌സസീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍ (ഒസിഡി) 40 ശതമാനം പേര്‍ക്ക് ഉറക്കമില്ലായ്മയും നേരിടുന്നുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കൊവിഡ് ഭേദമായവരുടെ തലച്ചോറില്‍ ബയോളജിക്കലായ മാറ്റങ്ങള്‍ കാണപ്പെടുന്നതായും പഠനത്തില്‍ പറയുന്നു. ഇത് ചില തരത്തില്‍ മാനസിക പ്രകടനങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ലോ & പോളിസി ഡയറക്ടര്‍ ഡോ സൗമിത്ര പത്തേറെ ദ പ്രിന്റിനോട് പറഞ്ഞു.

'ശ്രീധരൻ പിള്ളയ്ക്കും കൊവിഡ്,ഗുരുതര നിലയിൽ'; വ്യാജപ്രചരണവുമായി 'കാവിമണ്ണ്', കുടുങ്ങും'ശ്രീധരൻ പിള്ളയ്ക്കും കൊവിഡ്,ഗുരുതര നിലയിൽ'; വ്യാജപ്രചരണവുമായി 'കാവിമണ്ണ്', കുടുങ്ങും

ശ്രീരാമന് ആരതി, മധ്യപ്രദേശില്‍ ആഘോഷങ്ങളുമായി കമല്‍നാഥ്, കോണ്‍ഗ്രസ് ഓഫീസില്‍....ശ്രീരാമന് ആരതി, മധ്യപ്രദേശില്‍ ആഘോഷങ്ങളുമായി കമല്‍നാഥ്, കോണ്‍ഗ്രസ് ഓഫീസില്‍....

English summary
Anxiety and depression; Recovered Covid 19 patients are face mental difficulties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X