കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഭയകക്ഷി ഭിന്നതകള്‍ തര്‍ക്കമായി മാറില്ലെന്ന് ഉറപ്പാക്കണം: ചൈനയോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രി

Google Oneindia Malayalam News

ബെയ്ജിംഗ്: ഉഭയകക്ഷി ഭിന്നതകള്‍ തര്‍ക്കങ്ങളായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ചൈന സന്ദര്‍ശനത്തിനിടെയാണ് എസ് ജയശങ്കറിന്റെ പ്രസ്താവന. ഇതിന് പുറേ ലോകം അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇന്ത്യ- ചൈന ബന്ധം സുസ്ഥിരതക്കുള്ള കാരണമായിത്തീരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിഷയം നിരീക്ഷിച്ചുവരികയാണ്. പ്രാദേശിക സമാധാനം നിലനിര്‍ത്തുന്നതിന് നിര്‍ണായക പങ്ക് വഹിക്കാനും ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

700 രൂപക്ക് ടിവിയും ഇന്റര്‍നെറ്റും ഫോണും: ജിയോ ജിഗാഫൈബറില്‍ സൗജന്യ ഫുള്‍എച്ച്ഡി ടിവി സേവനവും!700 രൂപക്ക് ടിവിയും ഇന്റര്‍നെറ്റും ഫോണും: ജിയോ ജിഗാഫൈബറില്‍ സൗജന്യ ഫുള്‍എച്ച്ഡി ടിവി സേവനവും!

മോദി- ഷി ജിന്‍ പിങ് അനൗദ്യോഗിക ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് മുന്നോടിയായാണ് ത്രിദിന ചൈനാ സന്ദര്‍ശനത്തിനായി എസ് ജയശങ്കര്‍ ചൈനയിലെത്തിയത്. ചൈനീസ് വൈസ് പ്രസിഡന്റ് വാങ് ഖ്വിഷാന്‍, പ്രസിഡന്റ് ഷി ജിന്‍പിംഗ്, വിദേശകാര്യമന്ത്രി വാങ് യി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. രണ്ട് വര്‍ഷം മുമ്പ് കസാഖിസ്താനില്‍ ഇരു രാജ്യങ്ങളുടേയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് ഓര്‍മിപ്പിച്ച വിദേശകാര്യമന്ത്രി ആ സമയത്ത് ലോകം അനിശ്ചിതത്വത്തിലായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചു. ഇന്ത്യ- ചൈന ബന്ധമാണ് സുസ്ഥിരതക്ക് കാരണമായതെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

sjaishankar-1565

മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലെത്തിയ ശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് എസ് ജയശങ്കര്‍. നാലോളം കരാറുകളില്‍ ചൈനാ സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ സ്വാഗതം ചെയ്ത ചൈനീസ് വിദേശകാര്യമന്ത്രി വാങ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെ ഇന്ത്യ- പാക് സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തുു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഇന്ത്യന്‍ നീക്കത്തിന് തൊട്ടുപിന്നാലെയാണ് ചൈനീസ് സന്ദര്‍ശനം. കശ്മീര്‍ വിഷയത്തില്‍ ചൈനീസ് പിന്തുണ തേടാന്‍ പാക് വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി ആഗസ്ത് ഒമ്പതിന് ചൈനയിലെത്തിയിരുന്നു. കശ്മീരില്‍ ഇന്ത്യ നടത്തിയ നീക്കത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഉന്നയിക്കുന്നത് സംബന്ധിച്ച ചൈനീസ് പിന്തുണയും പാകിസ്താന്‍ തേടിയിരുന്നു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അതുകൊണ്ടുതന്നെ നടത്തിയ നീക്കങ്ങള്‍ തീര്‍ത്തും ആഭ്യന്തരമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

English summary
Any bilateral differences should not become disputes: India to China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X