ഇസ്രായേലിൽ പ്ലാൻ ബി, സർക്കാരുണ്ടാക്കാൻ പ്രധാന ശത്രുവിനെ കൂട്ട് പിടിച്ച് നെതന്യാഹുവിന്റെ ചാണക്യതന്ത്രം?

ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവിന് ഈ തിരഞ്ഞെടുപ്പ് ഒരര്‍ത്ഥത്തില്‍ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അധികാരത്തില്‍ നിന്നും ഒഴിയേണ്ടി വന്നാല്‍ അഴിമതിക്കേസുകളിലും 2023 ഒക്ടോബര്‍ 7ല്‍ നടന്ന ഹമാസ് ആക്രമണത്തിലെ സുരക്ഷാ വീഴ്ചയിലും അടക്കം നെതന്യാഹുവിന് നിയമനടപടികള്‍ നേരിടേണ്ടി വരും.

വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കേവല ഭൂരിപക്ഷമായ 61 സീറ്റുകള്‍ ആര്‍ക്കും നേടാന്‍ സാധിച്ചിട്ടില്ല. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി നയിക്കുന്ന വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകളും മുന്‍ സൈനിക തലവന്‍ ഗാദി ഐസെന്‍കോട്ട് നയിക്കുന്ന ആഷര്‍ പാര്‍ട്ടി സഖ്യത്തിന് 48 സീറ്റുകളും ആണ് ലഭിച്ചിരിക്കുന്നത്. അറബ് പാര്‍ട്ടികള്‍ 19 സീറ്റും സ്വന്തമാക്കി.

അറബ് പാര്‍ട്ടികളുടെ പിന്തുണയുണ്ടെങ്കില്‍ നെതന്യാഹുവിനോ ഐസന്‍കോട്ടിനോ സര്‍ക്കാര്‍ രൂപീകരിക്കാം. എന്നാല്‍ നെതന്യാഹുവിനെ പുറത്താക്കാന്‍ കച്ചകെട്ടിയ അറബ് പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കില്ലെന്ന കാര്യം ഉറപ്പാണ്. അറബ് പാര്‍ട്ടികളുടെ പിന്തുണ വേണ്ടെന്ന് നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്. 27 സീറ്റുകളുമായി ലികുഡ് പാര്‍ട്ടിയാണ് നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷി.

Israel

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ലികുഡ് പാര്‍ട്ടിയെ പ്രസിഡണ്ട് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചാലും നിശ്ചിത സമയത്തിനുളളില്‍ 61 സീറ്റുകളുടെ ഭൂരിപക്ഷം ഉറപ്പിക്കണം എന്ന വലിയ വെല്ലുവിളിയാണ് നെതന്യാഹുവിന് മുന്നിലുളളത്. അതിനായി അറബ് പാര്‍ട്ടികളെ പൂര്‍ണമായും പുറത്ത് നിര്‍ത്തി പ്രധാന എതിരാളിയായ ഗാദി ഐസന്‍കോട്ടിന്റെ സഹായത്തോടെ നെതന്യാഹു സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിച്ചേക്കും എന്നാണ് ദ ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദേശീയ ഐക്യം എന്ന ആശയത്തിലൂന്നിയാണ് ചര്‍ച്ചകള്‍ എന്നാണ് സൂചന. പ്രധാനമായും രണ്ട് സാധ്യതകളാണ് ഐസന്‍കോട്ടുമായി ലികുഡ് പാര്‍ട്ടി കേന്ദ്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഒന്ന്, സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചാല്‍ പ്രധാനമന്ത്രി പദവി പങ്കുവെയ്ക്കപ്പെടും. ആദ്യത്തെ രണ്ട് വര്‍ഷം നെതന്യാഹു പ്രധാനമന്ത്രിയാവുകയും അതിന് ശേഷം ഐസന്‍കോട്ടിന് പ്രധാനമന്ത്രിക്കസേര കൈമാറുകയും ചെയ്യും.

അതല്ലെങ്കില്‍ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയും മന്ത്രിസഭയിലെ പ്രധാനപ്പെട്ട ഒരു പദവി ഐസന്‍കോട്ടിന് നല്‍കുകയും ചെയ്യും എന്നതാണ് രണ്ടാമത്തെ ഓപ്ഷന്‍. എന്നാല്‍ ലികുഡ് പാര്‍ട്ടിയുടെ ഈ നീക്കത്തോട് ഐസെന്‍കോട്ട് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. നെതന്യാഹു സര്‍ക്കാരിനെ പുറത്താക്കുക എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ശേഷം അതേ സര്‍ക്കാരിന്റെ ഭാഗമാവുക എന്നത് രാഷ്ട്രീയപരമായ വലിയ ക്ഷീണമാകും എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്.

നെതന്യാഹു സര്‍ക്കാരിന് എതിരെയുളള ഒരു ബദല്‍ സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് അറബ് പാര്‍ട്ടികള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ അറബ്-ജൂത സഖ്യസര്‍ക്കാര്‍ വേണം എന്നാവശ്യപ്പെട്ട് നിരവധി ആളുകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. ഐസന്‍കോട്ട് അറബ് പിന്തുണ സ്വീകരിച്ച് സര്‍ക്കാരുണ്ടാക്കണം എന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ പാളിയാല്‍ 2027ന്റെ തുടക്കത്തില്‍ തന്നെ ഇസ്രായേല്‍ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma