ജപ്പാന്‍ കത്തിക്കുത്ത്: അക്രമിക്ക് മാനസിക വിഭ്രാന്തി!!! കുറ്റവാളി ഉന്നയിച്ച ആവശ്യങ്ങളറിയണ്ടേ...
ടോക്യോ: ജപ്പാനില്‍ അംഗവൈകല്യമുള്ള 19പേരെ കൊലപ്പെടുത്തിയ ആക്രമിക്ക് മാനസിക വിഭ്രാന്തിയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അംഗവൈകല്യമുള്ള ആളുകളെ കൊലപ്പെടുത്താന്‍ അനുമതി തേടിക്കൊണ്ട് സര്‍ക്കാരിനെ സമീപിച്ച സതോഷി ഉമേസ്തു ഈ ആവശ്യം ഉന്നയിച്ച് ഇയാള്‍ ജപ്പാന്‍ പാര്‍ലെമന്റിന് കത്ത് സമര്‍പ്പിക്കാനും ശ്രമിച്ചിരുന്നു. ഇതിനിടെ പോലീസ് പിടികൂടിയ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ വൈകല്യമുള്ളവരെ കൊന്നുകളയാന്‍ ഇയാള്‍ തയ്യാറാണെന്ന് അറിയിച്ച 28കാരനെ നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കേസിലെ പ്രതിയായ യുവാവ് പോലീസിനോടും ഇക്കാര്യങ്ങളാണ് വെളിപ്പെടുത്തിയത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന ഇയാള്‍ പിന്നിട് മാര്‍ച്ചില്‍ ആശുപത്രി വിടുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ സുകി യമായൂരി ഗാര്‍ഡന്‍ ഫെസിലിറ്റി സെന്റര്‍ എന്ന അംഗവൈകല്യമുള്ളവര്‍ക്കുള്ള പുനഃരധിവാസ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകളെയാണ് ആക്രമി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. 48ഓളം പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇത്തരം ആക്രമണങ്ങള്‍ പുതിയതല്ലാത്ത ജപ്പാനില്‍ ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതിനായി തോക്കുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമങ്ങളും രാജ്യത്ത് നിലവിലുണ്ട്.












Click it and Unblock the Notifications