അത് ഏപ്രില്‍ ഫൂള്‍ ആയിരുന്നില്ല, ടിയാനക്ക് കിട്ടിയത് പുത്തന്‍ ബിഎംഡബ്ല്യൂ!
വെല്ലിംഗ്ടണ്‍: ഏപ്രില്‍ 1 ന് ആളുകളെ ഫൂളാക്കാന് പലരും പല പരിപാടികളും ഒപ്പിക്കാറുണ്ട്. അങ്ങനെയാകും ഇതും എന്നാണ് ന്യൂസിലാന്റുകാര്‍ ആദ്യം കരുതിയത്... ക്ഷമിക്കണം, കാര്യം എന്താണെന്ന് പറഞ്ഞില്ലല്ലോ അല്ലേ!
ഏപ്രില്‍ ഒന്നിന് പുറത്തിറങ്ങിയ ന്യൂസിലാന്റ് ഹെറാള്‍ഡ് പത്രത്തിന്റെ ഒന്നാം പേജില്‍ ഒരു പരസ്യം ഉണ്ടായിരുന്നു. ബിഎംഡബ്ല്യൂ കാര്‍ ഡീലറുടേതായിരുന്നു അത്. 'നിങ്ങളുടെ പഴയ കാറില്‍ രാവിലെ തന്നെ ഷോറൂമില്‍ എത്തൂ, എന്നിട്ട് ടോമിനെ അന്വേഷിക്കൂ... പുത്തന്‍ ബിഎംഡബ്ല്യൂ കാര്‍ സ്വന്തമാക്കൂ' എന്നായിരുന്നു പരസ്യം.

ഏപ്രില്‍ ഫൂള്‍ എന്ന് എഴുതിയിട്ടും ഉണ്ടായിരുന്നു. മിക്കവരും ഇതിനെ ഒരു ഫൂളാക്കല്‍ പരിപാടിയായിട്ട് തന്നെയാണ് കണ്ടത്. എന്നാല്‍ ടിയാന മാര്‍ഷ് എന്ന സ്ത്രീ ഇതല്പം സീരിയസ്സ് ആയിത്തന്നെ എടുത്തു.
പരസ്യം കണ്ടതിന്റെ ആവേശത്തില്‍ തന്റെ 15 വര്‍ഷം പഴക്കമുള്ള നിസാന്‍ കാറുമായി ടിയാന ബിഎംഡബ്ല്യൂ ഷോറൂമില്‍ എത്തി. പത്രത്തിലെ പരസ്യത്തിനൊപ്പം ഒരു കൂപ്പണും ഉണ്ടായിരുന്നു. ടിയാന രഹസ്യ കോഡ് പറഞ്ഞു... മറ്റൊന്നും ആയിരുന്നില്ല അത് 'ടോം എവിടെ' എന്നായിരുന്നു.
ഇതോടെ റിസപ്ഷനിസ്റ്റ് ടോമിനെ കാണിച്ചുകൊടുത്തു. ടിയാന വന്നം കാര്യം പറഞ്ഞു. ഉടന്‍ തന്നെ 'ടോം' ആ പുത്തന്‍ ബിഎംഡബ്ല്യൂവിന്റെ താക്കോലും കൊടുത്തു. അമ്പതിനായിരം ഡോളര്‍ ആണ് ഈ കാറിന്റെ വില. ഏതാണ്ട് 31 ലക്ഷം രൂപ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications