ഗ്രാമിയില്‍ തിളങ്ങി സംഗീത വിസ്മയം എആര്‍ റഹ്മാന്... റഹീമയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍!!
ദില്ലി: അന്താരാഷ്ട്ര സംഗീത പുരസ്കാര ചടങ്ങായ ഗ്രാമിയില്‍ ശ്രദ്ധ നേടി സംഗീത വിസ്മയം എആര്‍ റഹ്മാന്. മകളുടെ ഫോട്ടോയെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 61ാമത് ഗ്രാമി പുരസ്കാര ചടങ്ങിലാണ് അദ്ദേം പങ്കെടുത്തത്. ലോസ് ആഞ്ചല്‍സിലെ സ്റ്റേപ്പിള്‍സ് സെന്ററില്‍ നടന്ന പുരസ്കാര ചടങ്ങില്‍ മകള്‍ റഹീമ റഹ്മാനൊപ്പമാണ് എആര്‍ റഹ്മാന് എത്തിയത്.

എആര്‍ റഹ്മാന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വലിയ തരംഗമായിരിക്കുന്നത്. അവാര്‍ഡിന് മുമ്പുള്ള ചിത്രങ്ങളും, അവാര്‍ഡ് ചടങ്ങിനിടെയുള്ള ചിത്രവുമാണ് റഹ്മാന് പുറത്തുവിട്ടത്. കറുത്ത് ഷര്‍ട്ടും പാന്റ്സുമണിഞ്ഞ ചിത്രത്തില്‍ റഹ്മാന് കൂടുതല്‍ സുന്ദരനായി ഇരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ചടങ്ങിലെ ചില ചിത്രങ്ങളും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കാമില കാബെല്ലോയുടെ പ്രകടനം, ലേഡി ഗാഗയുടെ സ്പെഷ്യല്‍ പെര്‍ഫോമന്‍സ് എന്നിവയും റഹ്മാന് പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ചിത്രങ്ങള്‍ക്ക് പ്രമുഖ ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയുടെ മറുപയിടും വൈറലാവുന്നുണ്ട്. മേക്കിംഗ് ഇന്ത്യ പ്രൗഡ് സര്, എന്നായിരുന്നു പ്രിയങ്കയുടെ കമന്റ്. ലോകത്തിലെ ഏറ്റവും വലിയ സംഗീത പുരസ്കാര ചടങ്ങാണ് ്ഗ്രാമി അവാര്‍ഡുകള്‍. ഇന്ത്യയില്‍ നിന്ന് പൊതുവേ സംഗീതജ്ഞര്‍ക്ക് ഗ്രാമിയിലേക്ക് ക്ഷണമുണ്ടാകാറില്ല. എന്നാല്‍ എആര്‍ റഹ്മാന് സ്ലം ഡോഗ് മില്യണറിലൂടെ നേടിയ ഓസ്കര് അവാര്‍ഡിലൂടെ ലോക സംഗീതജ്ഞരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.
റഹ്മാന്റെ മകള്‍ പര്‍ദയണിഞ്ഞ് അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തത് കഴിഞ്ഞ ദിവസം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ ഇഷ്ടപ്രകാരമാണ് പര്ദയണിഞ്ഞതെന്നായിരുന്നു മകള്‍ ഖദീജയുടെ മറുപടി. തന്നെ കുടുംബമായി കാണുന്നത് കൊണ്ടാണ് ഇത്തരം വിമര്‍ശനം ആളുകളില്‍ നിന്ന് ഉണ്ടാവുന്നതെന്ന് റഹ്മാന് പറഞ്ഞിരുന്നു. അവര്‍ നല്ല ആളുകളാണെന്നും, കൂടുതല്‍ സംരക്ഷണം തന്റെ കുടുംബത്തിന് നല്‍കുന്നതാണെന്നും റഹ്മാന് പറഞ്ഞിരുന്നു.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications