കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെലെയെ കൂട്ടുപിടിച്ച് റഹ്മാന്‍ വരുന്നു, എന്തായിരിക്കും ലക്ഷ്യം

പെലെയെക്കുറിച്ചുള്ള ഹോളിവുഡ് സിനിമയായ പെലെ: ബെര്‍ത്ത് ഓഫ് എ ലെജന്റിനുവേണ്ടി ഒരുക്കിയ സംഗീതമാണ് റഹ്മാനെ ഒരിക്കല്‍ക്കൂടി ഓസ്‌കറിനരികിലെത്തിച്ചത്.

  • By Manu
Google Oneindia Malayalam News

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയും ഇന്ത്യയുടെ സംഗീതമാന്ത്രികന്‍ എ ആര്‍ റഹ്മാനും ഒത്തുചേര്‍ന്നാല്‍ എന്തു സംഭവിക്കും- ചുരുങ്ങിയത് ഒരു ഓസ്‌കറെങ്കിലും എന്നാണ് ഇപ്പോഴത്തെ ഉത്തരം. ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള സാധ്യതാപട്ടികയില്‍ റഹ്മാന്‍ ഇടംപിടിച്ചു.
അദ്ദേഹത്തെ ഇതിനു സാധ്യമാക്കിയതാവട്ടെ പെലെയും.

പെലെയുടെ ജീവചരിത്രം പ്രമേയമാക്കിയുള്ള ഹോളിവുഡ് സിനിമയായ പെലെ: ബെര്‍ത്ത് ഓഫ് എ ലെജന്റിനുവേണ്ടി ഒരുക്കിയ സംഗീതമാണ് റഹ്മാനെ ഒരിക്കല്‍ക്കൂടി ഓസ്‌കറിനരികിലെത്തിച്ചത്. രണ്ടു വിഭാഗങ്ങളില്‍ അദ്ദേഹത്തിന് നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഒറിജിനല്‍ സ്‌കോര്‍, ഒറിജിനല്‍ സോങ് എന്നീ വിഭാഗങ്ങളിലാണ് റഹ്മാന് നാമനിര്‍ദേശമുള്ളത്. ജിങ്ക എന്നു തുടങ്ങുന്ന സൂപ്പര്‍ ഹിറ്റ് ഗാനമാണ് റഹ്മാനെ പട്ടികയിലെത്തിച്ചത്.

ഇതാദ്യമായല്ല മൊസാര്‍ഡ് ഓഫ് മഡ്രാസെന്ന് വിശേഷിപ്പിക്കപ്പെടുന്ന റഹ്മാന്‍ പരമോന്നത ബഹുമതിയായ ഓസ്‌കറില്‍ മുത്തമിടാനൊരുങ്ങുന്നത്. 2009ല്‍ ഇന്ത്യ പശ്ചാത്തലമായി പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായി മാറിയ സ്ലംഗോഡ് മില്ല്യനയര്‍ എന്ന സിനിമയ്ക്ക് റഹ്മാന് രണ്ട് ഓസ്‌കറുകള്‍ ലഭിച്ചിരുന്നു. അതിനു ശേഷം 2011ല്‍ 127 ഹവേഴ്‌സ് എന്ന ചിത്രത്തിന് ഓ്‌സ്‌കര്‍ നാമനിര്‍ദ്ദേശം ലഭിച്ചിരുന്നെങ്കിലും അവാര്‍ഡ് കൈവിട്ടുപോയിരുന്നു.

അന്തിമ ലിസ്റ്റ് 24ന്, ജേതാവ് ഒരു മാസം കൂടി കഴിഞ്ഞ്

89ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അന്തിമ സാധ്യതാപട്ടിക അടുത്ത വര്‍ഷം ജനുവരി 24ന് പ്രഖ്യാപിക്കും. സാമുവല്‍ ഗോള്‍ഡ്വിന്‍ തിയേറ്ററിലായിരിക്കും ഇവരുടെ പേരുകള്‍ പുറത്തുവിടുക.
എന്നാല്‍ വിജയിയെ അറിയാന്‍ ഒരു മാസം കൂടി കാത്തിരിക്കേണ്ടിവരും. ഫെബ്രുവരി 26നാണ് ഹോളിവുഡ് ആന്റ് ഹൈലാന്റ് സെന്റില്‍ നടക്കുന്ന ചടങ്ങില്‍ ജേതാവിനെ പ്രഖ്യാപിക്കുക.

പെലെ-ബെര്‍ത്ത് ഓഫ് എ ലെജന്റ്

സഹോദരന്‍മാര്‍ കൂടിയായ ജെഫ് സിംബാലിസ്റ്റ്-മൈക്കല്‍ സിംബാലിസ്റ്റ് എന്നിവരാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ കഥയും ഇവരുടേത് തന്നെയാണ്.
കെവിന്‍ ഡി പൗല, വിന്‍സെന്റ് സന്റോറോ, റോഡ്രിഗോ സന്റോറോ, ഡിയേഗോ ബൊനേറ്റ, കോം മീനി എന്നിവരാണ് സിനിമയിലെ പ്രമുഖ താരങ്ങള്‍

ജിങ്ക ഗാനത്തിനു പിന്നില്‍

യൂട്യുബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറിയ ഗാനമാണ് പെലെ സിനിമയിലെ ജിങ്കയെന്നത്. റഹ്മാനോടൊപ്പം അന്ന ബിയാട്രിസ്, ആദിത്യ റാവു എന്നിവര്‍ ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.
എന്നാല്‍ ഈ പാട്ടിന് ജിങ്ക എന്ന് തുടക്കം വരാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. കളിക്കളത്തില്‍ പെലെയുടെ ശൈലിയുമായി ബന്ധപ്പെട്ട് ജിങ്ക എന്നത് നേരത്തേ ഉപയോഗിച്ചിരുന്നു.
ഇതിനേക്കാള്‍ ഏറെ മുമ്പ് 16ാം സെഞ്ച്വറിയില്‍ ഈ ശൈലി രൂപപ്പെട്ടിട്ടുണ്ട്. കുനിഞ്ഞുനിന്ന ശേഷം രണ്ടു കാലുകളും പിറകിലേക്ക് മാറി മാറി വയ്ക്കുകയും ഇതോടൊപ്പം കൈകള്‍ ഇരുവശത്തേക്കും വീശുന്നതാണ് ഈ ശൈലി.

 പെലെയില്‍ ട്രാക്കുകളെത്ര

ബാക്ഗ്രൗണ്ട് മ്യൂസിക്കും ഗാനങ്ങളുമടക്കം 20 ട്രാക്കുകളാണ് പെലെയിലുള്ളത്. ഇതില്‍ ഏഴെണ്ണത്തില്‍ റഹ്മാന്റെ സ്വരമാധുര്യമുണ്ട്. ഇന്ത്യയിലെ പ്രമുഖ ഡ്രം വാദകനായ ആനന്ദന്‍ ശിവമണിയും സംഗീതത്തില്‍ പങ്കാളിയായിട്ടുണ്ട്.
റഹ്മാന്‍, ശിവമണി എന്നിവരെക്കൂടാതെ ഇന്ത്യന്‍ വംശജരായ നിഖിത ഗാന്ധി, അര്‍പിത ഗാന്ധി, ആദിത്യ റാവു, ഗായത്ര കൗണ്ടിന്യ എന്നിവരും പെലെ സംഗീതത്തില്‍ സാന്നിധ്യമറിയിച്ചു.

വിസ്മയമായ സ്ലംഡോഗ് മില്ല്യനയര്‍

കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് ഇന്ത്യയിലും വിദേശത്തും പണം വാരിക്കൂട്ടിയ ചിത്രമാണ് ഡാനി ബോയല്‍ സംവിധാനം ചെയ്ത സ്ലംഡോഗ് മില്ല്യനയര്‍. മുംബൈയിലെ തെരുവുകളുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഈ സിനിമയിലെ പ്രമുഖ താരങ്ങളും ഇന്ത്യക്കാരായിരുന്നു.
ദേവ് പട്ടേല്‍ നായകനായ സിനിമയിലെ നായിക ഫ്രിദ പിന്റോയാണ്. കേവലം 15 മില്യണ്‍ ഡോളര്‍ മാത്രം ചെലവിട്ട സിനിമ ആഗോളവ്യാപകമായി വാരിക്കൂട്ടിയത് 377.9 മില്യണ്‍ ഡോളര്‍.
13 ട്രാക്കുകളാണ് റഹ്മാന്‍ സിനിമയില്‍ കമ്പോസ് ചെയ്തത്. ഇവയെല്ലാം സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. ഇതില്‍ ജയ്‌ഹോയെന്ന ഗാനം ഇപ്പോഴും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. ഈ സിനിമയിലെ ഓസ്‌കര്‍ വിജയത്തിനു ശേഷം ഹോളിവുഡില്‍ നിന്ന് റഹ്മാന് നിരവധി ഓഫറുകള്‍ ലഭിക്കുകയും ചെയ്തിരുന്നു.

English summary
Music maestro A.R. Rahman stands a chance to win at the Oscars once again with his work on sports biopic Pele: Birth of a Legend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X