പ്രണയബന്ധം: 17കാരിയായ സഹോദരിയെ അറബി കൊന്നു
അമന്‍: ദുരഭിമാനക്കൊലയിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഉത്തര്‍പ്രദേശിലെ പല ഗ്രാമങ്ങളെയും പറ്റി നമ്മള്‍ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ വായിച്ചിട്ടുണ്ട്. ഇത്തരമൊരു ദുരഭിമാനക്കൊല ജോര്‍ദാനില്‍. നാട്ടുകാരാനായ യുവാവിനെ സ്‌നേഹിച്ചതിന് ജോര്‍ദാനിയന്‍ യുവാവ് സ്വന്തം സഹോദരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു.
17കാരിയായ പെണ്‍കുട്ടിയാണ് നാട്ടുകാരനുമായി പ്രണയത്തിലായത്. സംഭവം മറിഞ്ഞ അറബ് യുവാവാണ് സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പ്രണയബന്ധത്തെപ്പറ്റി പിതാവിന് അറിയാമിയിരുന്നു. ഇക്കാര്യം തന്റെ മകന്‍ അറിയുമെന്നും പ്രശ്‌നങ്ങളുണ്ടാകുമെന്നും കരുതി ഇയാള്‍ കുട്ടിയെ രണ്ടാം ഭാര്യയുടെ വീട്ടിലാക്കി.

എന്നാല്‍ പ്രണയബന്ധമറിഞ്ഞ സഹോദരന്‍ രണ്ടാനമ്മയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ടാനമ്മ സഹായിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് സഹോദരന്‍ കണ്ടെത്തി. ഒരു പൂന്തോട്ടത്തില്‍ ഒളിച്ച അനിയത്തിയെ യുവാവ് പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു.
കൊലപാതകത്തിന് ശേഷം പൊലീസില്‍ കീഴടങ്ങി. പ്രതിയ്ക്ക് 20 വര്‍ഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. എന്നാല്‍ യുവാവിന്റെ പിതാവ് ഇയാള്‍ക്കെതിരായ പരാതി പിന്‍വലിച്ചതോടെ ശിക്ഷയില്‍ പത്ത് വര്‍ഷം ഇളവ് ചെയ്തു.












Click it and Unblock the Notifications