Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസ് ഇസ്ലാമിനെതിര്; അറബ് മുസ്ലിം യുവാക്കള്‍ക്ക് ഒരേസ്വരം!

അബുദാബി: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസിന് ഇസ്ലാം മതവുമായി ബന്ധമില്ലെന്ന് അറബ് രാജ്യങ്ങളിലെ യുവാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഇസ്ലാം പഠിപ്പിക്കുന്ന കാര്യങ്ങളെ വികലമായി ചിത്രീകരിക്കുകയാണ് ഐസിസ് ചെയ്യുന്നത്. ഐസിസ് ചെയ്യുന്ന കാര്യങ്ങള്‍ ഇസ്ലാമില്‍ പറഞ്ഞിട്ടുള്ളതല്ല - അറബ് രാജ്യങ്ങളിലെ യുവാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ പ്രതികരണം.

ദി സോഗ്ബി റിസര്‍ച്ച് സര്‍വ്വീസാണ് 5374 പേരില്‍ നിന്നായി ഈ വിഷയത്തില്‍ പ്രതികരണങ്ങള്‍ എടുത്തത്. യുവാക്കളും യുവതികളും ഇതില്‍പ്പെടും. വടക്കന്‍ ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലുമുള്ള രാജ്യങ്ങളിലായിരുന്നു സര്‍വ്വേ. ഐസിസ്, അല്‍ ഖ്വായ്ദ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ ഇസ്ലാമിനെ വരച്ചുകാട്ടുന്നത് തെറ്റാണ്.

എന്താണ് കാരണം

എന്താണ് കാരണം

സര്‍ക്കാരിന്റെ ഭരണപരാജയവും അഴിമതിയും കാരണമാണ് ഐസിസ്, അല്‍ ഖ്വായ്ദ പോലുള്ള തീവ്രവാദ സംഘടനകള്‍ ഉണ്ടാകുന്നതും പിടിച്ചുനില്‍ക്കുന്നതും എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പറയുന്നത്.

പ്രധാന രാജ്യങ്ങള്‍

പ്രധാന രാജ്യങ്ങള്‍

യു എ ഇ, ബഹറൈന്‍, കുവൈത്ത്, ജോര്‍ദാന്‍, മൊറോക്കോ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു സര്‍വ്വേ നടന്നത്.

ഇസ്ലാമിനെ വളച്ചൊടിക്കുന്നു

ഇസ്ലാമിനെ വളച്ചൊടിക്കുന്നു

ഗള്‍ഫ് രാജ്യങ്ങളിലുള്ള ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത് ഐസിസ് ഇസ്ലാമിനെ വികലമായി ചിത്രീകരിക്കുകയാണ് എന്നാണ്.

എന്തൊക്കെയാണ് കാരണങ്ങള്‍

എന്തൊക്കെയാണ് കാരണങ്ങള്‍

അഴിമതി, സര്‍ക്കാരിന്റെ കെടുകാര്യസ്ഥത, വിദ്യഭ്യാസക്കുറവ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരം സംഘടനകള്‍ വളരുന്നത് എന്നാണ് കൂടുതല്‍ ആളുകളും പറഞ്ഞത്

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+