കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിഹിത ഗര്‍ഭം ആരോപിച്ച് ഭാര്യയെ കൊന്ന അറബിയ്ക്ക് വധശിക്ഷ

  • By Meera Balan
Google Oneindia Malayalam News

അബുദാബി: അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ അറബിയ്ക്ക് വധശിക്ഷ. ഭാര്യയുടെ ഗര്‍ഭത്തിനുത്തരവാദി താനല്ലെന്നും മറ്റൊരാളെന്നും ആരോപിച്ചാണ് അറബി ഭാര്യയെ വെട്ടികൊലപ്പെടുത്തിയത്. മൃതദേഹം ഒളിപ്പിയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ ദിയ (ചോരപ്പണം)വേണ്ടെന്ന് ഇതിനോടകം തന്നെ അറിയിച്ച് കഴിഞ്ഞു.

കൊലപാതകത്തിന് പത്ത് വര്‍ഷത്തെ തടവിനാണ് കീഴ്‌ക്കോടതി ശിക്ഷിച്ചത്. എന്നാല്‍ വിധിയ്‌ക്കെതിരെ കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ മേല്‍ക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ചോരപ്പണം വേണ്ടെന്നും ശരിയത്ത് നിയമപ്രകാരം യുവാവിന്റെ ശിക്ഷ നടപ്പാക്കണമെന്നുമാണ് യുവതിയുടെ ബന്ധുക്കളുടെ ആവശ്യം.

Murder

ഭാര്യയുടെ ഗര്‍ഭം തന്റേതല്ലെന്ന് പറയുകയും മറ്റൊരു യുവാവിന് ഭാര്യയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിയ്ക്കുകയുമായിരുന്നു യുവാവ്. ഭാര്യയെ ഗര്‍ഭം അലസിപ്പിയ്ക്കുന്നതിന് വേണ്ടി ഇയാള്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു യുവാവ്. മൃതദേഹം ഉപേക്ഷിയ്ക്കുകയും അബുദാബിയില്‍ നിന്നും ബഹ്‌റൈനിലേക്ക് കടക്കുകയുമായിരുന്നു പ്രതി. ബഹ്‌റൈനില്‍ നിന്നാണ് യുവാവിനെ അബുദാബിയില്‍ എത്തിച്ചത്.

English summary
Arab sentenced to death for killing pregnant wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X