അറബ് ലോകം സമാധാന പാതയിലേക്ക്: ആദ്യ ഘട്ട ചർച്ചകള്‍ക്ക് ശേഷം യമനില്‍ നിന്നും മടങ്ങി സൗദി സംഘം
ആദ്യ റൗണ്ട് ചർച്ചകൾക്ക് ശേഷം യെമനില്‍ നിന്നും മടങ്ങി സൗദി പ്രതിനിധി സംഘം. സംഘർഷ സാഹചര്യത്തിന് ശാശ്വത പരിഹാരമായില്ലെങ്കിലും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് വർഷങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടിയാലോചനകളെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ പിന്തുണയ്ക്കുന്ന ഹൂതി വിമതരുമായി രണ്ടാം റൗണ്ട് ചർച്ചകൾ നടത്തുമെന്ന് ഹൂതിയേയും സർക്കാർ വൃത്തങ്ങളേയും ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.
അംബാസഡർ മുഹമ്മദ് അൽ-ജാബറിന്റെ നേതൃത്വത്തിലുള്ള സംഘം വിമതരുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയിൽ നിന്ന് വ്യാഴാഴ്ച വൈകിട്ടാണ് മടങ്ങിയത്. നാല് ദിവസം പ്രതിനിധിസഘം യമനില്‍ തങ്ങി ചർച്ചകള്‍ നടത്തി. "ഒരു ഉടമ്പടി സംബന്ധിച്ച് ഒരു പ്രാരംഭ കരാറുണ്ട്, അത് അന്തിമമായാൽ പിന്നീട് അത് സംബന്ധിച്ച പ്രഖ്യാപനം നടത്തും"- ഹൂതി വിഭാഗത്തെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

2014 സെപ്റ്റംബറിലാണ് സനയുടെ നിയന്ത്രണം ഹൂത്തികൾ പിടിച്ചെടുക്കുന്നത്. അന്താരാഷ്ട്ര അംഗീകാരമുള്ള യമന്‍ ഗവൺമെന്റിനെ പുറത്താക്കിയതോടെ അടുത്ത മാർച്ചിൽ സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക ഇടപെടലിന് ഇടയാക്കുകയും ചെയ്തു. ഇതോടെ ഹൂതിയും സൌദിയും തമ്മിലുള്ള നിരന്തര സംഘർഷം ആരംഭിക്കുകയും വലിയ തോതിലുള്ള പാലായനങ്ങള്‍ക്കും മരണങ്ങള്‍ക്കും ഇടയാക്കുകയുമായിരുന്നു.
പ്രത്യക്ഷമായോ പരോക്ഷമായോ ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്നും. 30 ദശലക്ഷം ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും പരസഹായത്തെ ആശ്രയിച്ചാണ് കഴിയുന്നതെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. യുഎന്‍ ഇടനിലക്കാരായ ഉടമ്പടി നേരത്തെ അവസാനിച്ചെങ്കിലും പ്രദേശത്ത് അടുത്ത കാലത്തായി വലിയ തോതിലുള്ള സംഘർഷങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം.
വിമതരുടെ 'കണ്ടീഷന്‍സ്' സൗദി പ്രതിനിധികൾ റിയാദ് നേതൃത്വത്തെ അറിയിക്കുമെന്ന് ഹൂതികളുടെ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. ചർച്ചകൾ "പോസിറ്റീവ് അന്തരീക്ഷത്തിലാണ്" നടന്നതെന്നും മറ്റൊരു റൗണ്ടിനുള്ള പദ്ധതികളോടെയാണ് ചർച്ച അവസാനിച്ചതെന്നും ഹൂതി രാഷ്ട്രീയ നേതാവ് മുഹമ്മദ് അലി അൽ-ഹുത്തിയും വ്യക്തമാക്കി.
ചർച്ചകൾക്ക് വഴിയൊരുക്കുന്നതിന് സൗദികളും ഹൂതികളും ആറ് മാസത്തെ വെടിനിർത്തലിന് തത്വത്തിൽ സമ്മതിച്ചതായും യെമൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചർച്ചയിലൂടെ ഹൂത്തികള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുകയും അവർ കൈവശം വച്ചിരിക്കുന്ന തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഉള്ള പ്രവർത്തന നിയന്ത്രണങ്ങൾ നീക്കുകയും ചെയ്യുക എന്നുള്ളതാണ്.
ചർച്ചകൾ പോസിറ്റീവാണെന്നും സമാധാനത്തിനുള്ള സുവർണാവസരത്തിന്റെ തുടക്കമായിരിക്കാമെന്നും യെമനിലെ ബ്രിട്ടന്റെ അംബാസഡർ റിച്ചാർഡ് ഓപ്പൺഹൈം പറഞ്ഞു. "കഴിഞ്ഞ എട്ട് വർഷമായി യെമൻ വളരെയധികം കഷ്ടപ്പെട്ടു, ഇത് സമാധാനത്തിനുള്ള ഏത് അവസരവും നേടുന്നതിന് മുൻഗണന നൽകുന്നു," അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി.
ചൈനയുടെ മധ്യസ്ഥതയില്‍ ഇറാനും സൌദിയും നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് യമന്‍ വിഷയവും ചർച്ചയായത്. ഇറാന്‍ സൌദിയും തമ്മിലുള്ള പരോക്ഷ പോരാട്ടത്തിന്റെ വേദി കൂടിയായിരുന്നു യമന്‍. ഇതിനിടയില്‍ തന്നെയാണ് ഖത്തറും ബഹ്‌റൈനും ബന്ധം മെച്ചപ്പെടുത്താനുള്ള തീരുമാനത്തിലെത്തിയതും. ഫലത്തില്‍ അറബ് മേഖലയില്‍ നിന്നും പുറത്ത് വരുന്ന വാർത്തകള്‍ ഏറെ ആശ്വാസം നല്‍കുന്നതാണ്.
-
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ് -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
ഇറാന്‍ കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്‍: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില










Click it and Unblock the Notifications