കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മങ്ങാട്ട് പ്രശാന്ത് - പ്രമോദ് സഹോദരന്മാര്‍ക്ക് അറേബ്യന്‍ ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡ്; വ്യവസായ വാണിജ്യ മണ്ഡലത്തില്‍ വ്യത്യസ്തവും ഗണനീയവുമായ സംഭാവനകള്‍ക്കാണ് അംഗീകാരം

  • By Desk
Google Oneindia Malayalam News

ദുബായ്: അറബ് ലോകത്തെ വ്യവസായ വാണിജ്യ മണ്ഡലത്തില്‍ വ്യത്യസ്തവും ഗണനീയവുമായ സംഭാവനകള്‍ അര്‍പ്പിക്കുകയും നൂതനപാതകള്‍ തുറക്കുകയും ചെയ്ത പ്രതിഭകള്‍ക്ക് നല്‍കുന്ന അറേബ്യന്‍ ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡിന് രണ്ട് മലയാളീ സഹോദരങ്ങള്‍ അര്‍ഹരായി. പാലക്കാട് നെന്മാറ സ്വദേശികളായ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടുമാണ് ഈ അപൂര്‍വ്വ നേട്ടത്തിന് അര്‍ഹരായത്.

<strong>വഗേലയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്..... പ്രതിപക്ഷ നിരയില്‍ വിള്ളല്‍..... രാഹുലിന് അതൃപ്തി!!</strong>വഗേലയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്..... പ്രതിപക്ഷ നിരയില്‍ വിള്ളല്‍..... രാഹുലിന് അതൃപ്തി!!

ലോകപ്രശസ്ത സംരംഭകനും കാരുണ്യപ്രവര്‍ത്തകനുമായ ഡോ. ബി.ആര്‍.ഷെട്ടിയുടെ ശിക്ഷണത്തില്‍ മുന്നേറുന്ന ഈ സഹോദരങ്ങളില്‍ പ്രശാന്ത് മങ്ങാട്ട്, എന്‍എംസി ഹെല്‍ത്തിന്റെ സിഇഒ യും എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രമോദ് മങ്ങാട്ട്, ഫിനാബ്ലര്‍ ഹോള്‍ഡിങ്സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ സിഇഒ യുമാണ്. ദശകങ്ങളോളം ഈ മേഖലയില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രസ്തുത സ്ഥാപനങ്ങളെ ചെറിയ കാലയളവ് കൊണ്ട് ആഗോളതലത്തില്‍ വ്യാപിപ്പിക്കുകയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്ത ഇവരുടെ കര്‍മ്മശേഷിയെ മാനിച്ചുകൊണ്ടാണ് അറേബ്യന്‍ ബിസിനസ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.

Prasanth and pramod

ദുബായിലെ വാല്‍ഡോഫ് അസ്റ്റോറിയ ദി പാം ഹോട്ടലില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പ്രശാന്തും പ്രമോദും ചേര്‍ന്ന് ഐറ്റിപി മീഡിയ ഗ്രൂപ്പ് സിഇഒ അലി അക്കാവിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍, വിഷനറി ലീഡര്‍ പുരസ്‌കാരം നേടിയ റാസല്‍ ഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് സഊദ് ബിന്‍ സാഖര്‍ അല്‍ ഖാസിമി ഉള്‍പ്പെടെയുള്ള സദസ്സ് ഹര്‍ഷാരവങ്ങളോടെയാണ് എതിരേറ്റത്.

അബുദാബിയില്‍ ഡോ.ബി.ആര്‍. ഷെട്ടി നാല് ദശകങ്ങള്‍ക്കു മുമ്പ് തുടക്കമിട്ട എന്‍എംസി ഗ്രൂപ്പിനെ ലണ്ടണ്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രീമിയം കാറ്റഗറിയില്‍ എത്തിക്കാനും തുടര്‍ന്ന് 17 രാജ്യങ്ങളിലായി 185 ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ആരംഭിക്കുവാനും പ്രോവിറ്റ, ഫഖിഹ് ഐവിഎഫ്, അമെരി കെയര്‍ തുടങ്ങി ഒട്ടേറെ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡുകളും ഉത്പന്നങ്ങളും സേവനങ്ങളും കമ്പനിക്കു കീഴില്‍ കൊണ്ടുവരുവാനും പ്രശാന്ത് മങ്ങാട്ട് നല്കിയ ദീര്‍ഘവീക്ഷണ പരമായ നേതൃത്വം പരിഗണിച്ചാണ് അവാര്‍ഡ്.

ഷെട്ടിയുടെ മറ്റൊരു വിജയസംരംഭമായ യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പിനെ 44 രാജ്യങ്ങളില്‍ വ്യാപിപ്പിക്കുകയും ആഗോള തലത്തിലുള്ള ആകെ റെമിറ്റന്‍സിന്റെ 6.75 ശതമാനം (ഏകദേശം 30 ബില്യണ്‍ യുഎസ് ഡോളര്‍) വിപണി പങ്കാളിത്തമുള്ള കമ്പനിയായി വളര്‍ത്തുകയും ചെയ്ത മികവിനാണ് പ്രമോദിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. യുഎഇ എക്‌സ്‌ചേഞ്ച്, യൂനിമണി, ട്രാവലെക്‌സ്, എക്‌സ്പ്രസ് മണി, റെമിറ്റ് ടു ഇന്ത്യ, ഡിറ്റോ ബാങ്ക്, സ്വിച്ച് തുടങ്ങിയ ഘടക സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഫിനാബ്ലര്‍ എന്ന ഹോള്‍ഡിങ് കമ്പനി രൂപീകരിക്കുന്നതിലും പ്രമോദ് നിര്‍ണ്ണായക നേതൃത്വം നല്കിയെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി. പ്രശാന്തും പ്രമോദും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരാണ്.

വേള്‍ഡ് ഇക്കണോമിക് ഫോറത്തിലും മറ്റും വിശിഷ്ടാംഗത്വം ലഭിച്ചിട്ടുമുണ്ട് ഇരുവര്‍ക്കും. ഡോ.ബി.ആര്‍. ഷെട്ടിയുമായുള്ള കണ്ടുമുട്ടലും തുടര്‍ന്നുള്ള ഗള്‍ഫ് ജോലിയും തങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവായെന്നും പ്രവര്‍ത്തിക്കാന്‍ കഴിവും മനസ്സുമുള്ള ജീവനക്കാരെ പരമാവധി പ്രോത്സാഹിപ്പിക്കാനും ഉയര്‍ത്തിയെടുക്കാനും ഡോ. ഷെട്ടി പുലര്‍ത്തുന്ന ശ്രദ്ധയാണ് ഇപ്പോഴുള്ള നേട്ടങ്ങളുടെ പിന്‍ബലമെന്നും പ്രശാന്തും പ്രമോദും പ്രതികരിച്ചു. പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനും എന്‍എംസി - യുഎഇ എക്‌സ്‌ചേഞ്ച് കുടുംബത്തിനും സമര്‍പ്പിക്കുകയാണെന്നും ഈ സഹോദരങ്ങള്‍ പറഞ്ഞു. ജീവകാരുണ്യ ദൗത്യങ്ങളിലെന്ന പോലെ കലാ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവ ശ്രദ്ധാലുക്കളാണ്.

English summary
Arabian achievment award goes to Mangat Prasath and Pramod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X