കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററിനോട് പ്രിയം അറബികള്‍ക്ക്; ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആറ് ഭാഷകളില്‍ അറബിയും

  • By Jisha
Google Oneindia Malayalam News

ദുബായ്: പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അഞ്ച് ഭാഷകളില്‍ അറബി ഭാഷയും. ട്വിറ്ററിന്റെ ഉന്നത ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ഭാഷയില്‍ ട്വീറ്റ് ചെയ്യാന്‍ അനുവദിച്ചുകൊണ്ടുള്ള സംവിധാനം ട്വിറ്റര്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. അറബിയാണ് ഇതില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഭാഷയെന്ന് ട്വിറ്റര്‍ ഏഷ്യ പസഫിക്, മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഋഷി ജെയ്റ്റ്‌ലി പറഞ്ഞു. ദുബൈയിലെ അറബ് മീഡിയ ഫോറത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഭാവിയില്‍ ഏത് തരത്തിലുള്ള വാര്‍ത്തകളാണ് ഉപയോഗിക്കപ്പെടുക, ഇക്കാര്യത്തില്‍ ട്വിറ്ററിന്റെ ഭാവി ഏതുതരത്തിലുള്ളതാണ് എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഫോറത്തില്‍ അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍. വാര്‍ത്താരംഗത്ത് നിലനില്‍ക്കുന്ന മത്സരത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് ട്വിറ്ററാണ്, പ്രസാധകര്‍ക്ക് തങ്ങളുടെ വാര്‍ത്താനുഭവം വായനക്കാരിലേക്കെത്തിക്കാനുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുക കൂടിയാണ് ട്വിറ്റര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

twitter

വാര്‍ത്തകള്‍ക്കും ട്വീറ്റുകളും മേല്‍നോട്ടം വഹിക്കുന്നതിനായി ട്വിറ്റര്‍ മൊമന്റ്‌സ് എന്ന പേരില്‍ ഒരു പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന കാര്യവും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ട്വിറ്റര്‍ ആദ്യമായി മൊമെന്റ്‌സ് ആപ്പ് പുറത്തിറക്കിയത്. ട്വിറ്ററില്‍ ഓരോ നിമിഷവും സംഭവിക്കുന്ന കാര്യങ്ങള്‍ ഉപയോക്താക്കളിലെത്തിക്കുന്നതിന് വേണ്ടിയായിരുന്നു ആപ്ലിക്കേഷന്‍ ഉപയോഗിച്ചിരുന്നത്.

ദൈനംദിന ജീവിതത്തില്‍ ട്വിറ്റര്‍ ഉപയോക്തക്കള്‍ സെലിബ്രിറ്റികളുടേതും രാഷ്ട്ര നേതാക്കളുടേതും ഉള്‍പ്പെടെ ലക്ഷക്കണക്കിന് ട്വീറ്റുകളാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. ഇതില്‍ വ്യക്തികള്‍ തമ്മിലുള്ള സംഭാഷണങ്ങളും ഉള്‍പ്പെടുന്നു. ഇവയില്‍ നിന്നെല്ലാം ഓരോ നിമിഷവും ആവശ്യമായ കാര്യങ്ങള്‍ മാത്രം ഉപയോക്താക്കളിലേക്കെത്തിക്കുന്നതിനാണ് മൊമന്റ്‌സ് ആപ്പ് ഉപയോഗിക്കുന്നത്.

English summary
Arabic became among top 5 languages used on Twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X