അരാഫത്തിനെ കൊന്നത് റേഡിയോ ആക്ടീവ് പൊളോണിയം
ലണ്ടന്‍: പലസ്തീന് വിമോചന നേതാവ് യാസര്‍ അരാഫത്ത് മരിച്ചത് റേഡിയോ ആക്ടീവ് പൊളോണിയം അകത്ത് ചെന്നിട്ടെന്ന് റിപ്പോര്‍ട്ട്. സ്വിസ് സാങ്കേതിക വിദഗ്ധര്‍ നടത്തിയ ഗവേഷണത്തിലാണ് യാസര്‍ അരാഫത്തിന്റെ വസ്ത്രത്തില്‍ റേഡിയോ ആക്ടീവ് പൊളോണിയത്തിന്റെ അംശം കണ്ടെത്തിയത്. 2004 ല്‍ ഫ്രാന്‍സില്‍ ആയിരിക്കെ അരാഫത്തിനെ വിഷം നല്കി കൊല്ലുകയായിരുന്നു എന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് കണ്ടെത്തല്‍.
35 വര്‍ഷത്തോളം പലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ മേധാവിയായിരുന്ന യാസര്‍ അരാഫത്ത് 1996 ല്‍ ആണ് പലസ്തീന് അതോറിറ്റിയുടെ ആദ്യ പ്രസിഡന്റ് ആകുന്നത്. 2004 ല്‍ ഏറെ ദുരൂഹതകള്‍ ബാക്കി നിര്‍ത്തിയാണ് അരാഫത്ത് മരണപ്പെടുന്നത്.

സ്വിസ് സാങ്കേതിക വിദഗ്ധര്‍ നടത്തിയ ഗവേഷണത്തിന്റെ ഫലം ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ ആയ ലാന്‍സെറ്റില്‍ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയം മനുഷ്യനെ കൊല്ലാന്‍ മാത്രം ശേഷിയുളളതാണ്. ഭക്ഷണ പദാര്ത്ഥങ്ങള്ക്കൊപ്പമോ, വെളളത്തിനൊപ്പമോ വേണമെങ്കില്‍ ശ്വസിക്കുന്ന വായുവിനൊപ്പമോ പോലും പൊളോണിയം ശരീരത്തില്‍ എത്താം. ഇതോടെ കാന്‍സറിന് സമാനമായ അന്ത്യാവസ്ഥ ഉണ്ടാകും. ഉടന്‍ തന്നെ മരണവും സംഭവിക്കും.
അരാഫത്തിന്റെ കാര്യത്തിലും ഇതുതന്നെയായിരുന്നു സംഭവിച്ചത് എന്നാണ് സൂചനകള്‍. റഫറന്‍സ് സാമ്പിള്‍ ആയി എടുത്തിരുന്ന വസ്തുക്കളേക്കാള്‍ കൂടുതലായിരുന്നു അദ്ദേഹത്തിന്റെ ശരീര സ്രവങ്ങളില്‍ ഉണ്ടായിരുന്ന പൊളോണിയത്തിന്റെ അളവെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
2004 നവംബര്‍ 11 നാണ് ഫ്രാന്‍സിലെ പേഴ്സി ഹോസ്പിറ്റലില്‍ വച്ച് അരാഫത്ത് 75-ാം വയസ്സില്‍ മരിക്കുന്നത്. യഥാര്‍ത്ഥ മരണ കാരണം കണ്ടെത്താന്‍ അന്ന് ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. അരാഫത്തിന്റെ ഭാര്യയുടെ അപേക്ഷ പ്രകാരം പോസ്റ്റ്മോര്‍ട്ടവും ഒഴിവാക്കിയിരുന്നു. രക്ത സംബന്ധിയായ പ്രശ്നങ്ങളുടെ ഭാഗമായി ഉണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്.
പലസ്തീന് ലോക ഭൂപടത്തില്‍ ഒരു ഇടം നേടിക്കൊടുത്ത യാസര്‍ അരാഫത്ത് എക്കാലത്തും സാമ്രാജ്യത്വ ശക്തികളുടെ കണ്ണിലെ കരടായിരുന്നു. പ്രത്യേകിച്ച് ഇസ്രായേലിന്റേയും അമേരിക്കയുടേയും. അതുകൊണ്ട് തന്നെ അരാഫത്തിന്റെ മരണത്തിന് പിറകില്‍ ഈ രണ്ട് രാഷ്ട്രങ്ങളാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications