കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരാഫത്തിനെ കൊന്നത് റേഡിയോ ആക്ടീവ് പൊളോണിയം

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: പലസ്തീന്‍ വിമോചന നേതാവ് യാസര്‍ അരാഫത്ത് മരിച്ചത് റേഡിയോ ആക്ടീവ് പൊളോണിയം അകത്ത് ചെന്നിട്ടെന്ന് റിപ്പോര്‍ട്ട്. സ്വിസ് സാങ്കേതിക വിദഗ്ധര്‍ നടത്തിയ ഗവേഷണത്തിലാണ് യാസര്‍ അരാഫത്തിന്റെ വസ്ത്രത്തില്‍ റേഡിയോ ആക്ടീവ് പൊളോണിയത്തിന്റെ അംശം കണ്ടെത്തിയത്. 2004 ല്‍ ഫ്രാന്‍സില്‍ ആയിരിക്കെ അരാഫത്തിനെ വിഷം നല്‍കി കൊല്ലുകയായിരുന്നു എന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് കണ്ടെത്തല്‍.

35 വര്‍ഷത്തോളം പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ മേധാവിയായിരുന്ന യാസര്‍ അരാഫത്ത് 1996 ല്‍ ആണ് പലസ്തീന്‍ അതോറിറ്റിയുടെ ആദ്യ പ്രസിഡന്റ് ആകുന്നത്. 2004 ല്‍ ഏറെ ദുരൂഹതകള്‍ ബാക്കി നിര്‍ത്തിയാണ് അരാഫത്ത് മരണപ്പെടുന്നത്.

Yasser Arafat

സ്വിസ് സാങ്കേതിക വിദഗ്ധര്‍ നടത്തിയ ഗവേഷണത്തിന്റെ ഫലം ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ ആയ ലാന്‍സെറ്റില്‍ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയം മനുഷ്യനെ കൊല്ലാന്‍ മാത്രം ശേഷിയുളളതാണ്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കൊപ്പമോ, വെളളത്തിനൊപ്പമോ വേണമെങ്കില്‍ ശ്വസിക്കുന്ന വായുവിനൊപ്പമോ പോലും പൊളോണിയം ശരീരത്തില്‍ എത്താം. ഇതോടെ കാന്‍സറിന് സമാനമായ അന്ത്യാവസ്ഥ ഉണ്ടാകും. ഉടന്‍ തന്നെ മരണവും സംഭവിക്കും.

അരാഫത്തിന്‍റെ കാര്യത്തിലും ഇതുതന്നെയായിരുന്നു സംഭവിച്ചത് എന്നാണ് സൂചനകള്‍. റഫറന്‍സ് സാമ്പിള്‍ ആയി എടുത്തിരുന്ന വസ്തുക്കളേക്കാള്‍ കൂടുതലായിരുന്നു അദ്ദേഹത്തിന്റെ ശരീര സ്രവങ്ങളില്‍ ഉണ്ടായിരുന്ന പൊളോണിയത്തിന്റെ അളവെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

2004 നവംബര്‍ 11 നാണ് ഫ്രാന്‍സിലെ പേഴ്‌സി ഹോസ്പിറ്റലില്‍ വച്ച് അരാഫത്ത് 75-ാം വയസ്സില്‍ മരിക്കുന്നത്. യഥാര്‍ത്ഥ മരണ കാരണം കണ്ടെത്താന്‍ അന്ന് ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. അരാഫത്തിന്റെ ഭാര്യയുടെ അപേക്ഷ പ്രകാരം പോസ്റ്റ്‌മോര്‍ട്ടവും ഒഴിവാക്കിയിരുന്നു. രക്ത സംബന്ധിയായ പ്രശ്‌നങ്ങളുടെ ഭാഗമായി ഉണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്.

പലസ്തീന് ലോക ഭൂപടത്തില്‍ ഒരു ഇടം നേടിക്കൊടുത്ത യാസര്‍ അരാഫത്ത് എക്കാലത്തും സാമ്രാജ്യത്വ ശക്തികളുടെ കണ്ണിലെ കരടായിരുന്നു. പ്രത്യേകിച്ച് ഇസ്രായേലിന്റേയും അമേരിക്കയുടേയും. അതുകൊണ്ട് തന്നെ അരാഫത്തിന്റെ മരണത്തിന് പിറകില്‍ ഈ രണ്ട് രാഷ്ട്രങ്ങളാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

English summary
Nine years after the mysterious death of Yasser Arafat, Swiss toxicologists and radiation experts have revealed that they have found traces of polonium on the Palestinian leader's clothes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X