കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് വീണ്ടും യുദ്ധ ഭീതിയില്‍; അരാംകോ ആക്രമണത്തില്‍ കൊമ്പുകോര്‍ക്കാന്‍ ഇറാനും അമേരിക്കയും

Google Oneindia Malayalam News

Recommended Video

cmsvideo
US Blames Iran For Saudi Oil Attack | Oneindia Malayalam

റിയാദ്/ടെഹ്‌റാന്‍: സൗദി അറേബ്യയില്‍ അരാംകോയ്ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ലോകം മുക്തമായിട്ടില്ല. എണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് ഇതുവഴി ഉണ്ടായത്. എന്നാല്‍ എണ്ണവിലയില്‍ മാത്രം ഒതുങ്ങിയേക്കാവുന്ന ഒന്നല്ല ഇത് എന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഏറെ നാളായി പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ യുദ്ധമായി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകളാണ് ഇപ്പോള്‍ കൂടിയിരിക്കുന്നത്. അരാംകോയ്ക്ക് നേര്‍ക്കുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ, ഇതിലേക്ക് ഇറാനെ വലിച്ചിഴക്കുകയാണ് ഇപ്പോള്‍ അമേരിക്ക.

അരാംകോയുടെ പേരില്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന്‍ തിരിച്ചടിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ ഇനി കാര്യങ്ങള്‍ കൂടുതല്‍ വഷളാവും. സൗദിയുടെ നിലപാടായിരിക്കും ഇക്കാര്യത്തില്‍ ഏറെ നിര്‍ണായകമാവുക.

അരാംകോ ആക്രമണം

അരാംകോ ആക്രമണം

സൗദി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ എണ്ണക്കമ്പനിയാണ് അരാംകോ. ഇവരുടെ രണ്ട് എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേര്‍ക്കാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. വലിയ നാശനഷ്ടങ്ങള്‍ക്കാണ് ഇത് വഴിവച്ചത്.

ഹൂതികള്‍

ഹൂതികള്‍

യെമനിലെ ഹൂതി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പത്ത് ഡ്രോണുകള്‍ ആണ് തങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചത് എന്നാണ് അവകാശവാദം. എന്തായാലും സൗദിയിലെ എണ്ണശുദ്ധീകരണത്തെ ആക്രമണം വലിയ തോതില്‍ ബാധിച്ചു. ആഗോള വിപണയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയുകയും ചെയ്തു.

പിന്നില്‍ ഇറാന്‍ എന്ന്

പിന്നില്‍ ഇറാന്‍ എന്ന്

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തെങ്കിലും അമേരിക്കയുടെ ആരോപണങ്ങള്‍ നീളുന്നത് ഇറാന് നേര്‍ക്കാണ്. ഹൂതികള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നതും ഇറാന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ അരാംകോയ്ക്ക് നേര്‍ക്ക് നടത്തിയ ആക്രമണത്തിന് പിന്നിലും ഇറാന്‍ ആണെന്നാണ് അമേരിക്കയുടെ വാദം.

അതിന് തെളിവില്ലെന്ന്

അതിന് തെളിവില്ലെന്ന്

ആക്രമണം നടത്തിയത് ഹൂതി വിമതര്‍ ആണെന്നതിന് തെളിവില്ലെന്നാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറയുന്നത്. ലോകത്തിലെ ഊര്‍ജ്ജ് വിതരണം താറുമാറാക്കാന്‍ വേണ്ടി ഇറാന്‍ ആണ് ആക്രമണം നടത്തിയത് എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ഉപഗ്രചിത്രങ്ങളില്‍ നിന്ന് ചില സൂചനകള്‍ ലഭിച്ചതായും അമേരിക്ക പറയുന്നുണ്ട്.

കാട്ടിലെ മോഷണം... 'ആന അണ്ടര്‍ കസ്റ്റഡി'! മോഷ്ടിച്ചത് ഒമ്പത് പനകള്‍, ഒടുവിൽ ഉടമയ്ക്ക് വിട്ടുകൊടുത്തുകാട്ടിലെ മോഷണം... 'ആന അണ്ടര്‍ കസ്റ്റഡി'! മോഷ്ടിച്ചത് ഒമ്പത് പനകള്‍, ഒടുവിൽ ഉടമയ്ക്ക് വിട്ടുകൊടുത്തു

ഇറാന്‍ നിഷേധിച്ചു

ഇറാന്‍ നിഷേധിച്ചു

അരാംകോ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്നാണ് ഇറാന്‍ പ്രതികരിച്ചിരിക്കുന്നത്. അമേരിക്കയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. നേരത്തെ ഒമാന്‍ കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്ക് നടന്ന ആക്രമണങ്ങള്‍ക്ക് പിന്നിലും ഇറാന്‍ ആണെന്ന് അമേരിക്ക ആരോപണം ഉന്നയിച്ചിരുന്നു.

പൈശാചികമായ അനീതി! പി ചിദംബരത്തിനെതിരെ തെളിവില്ല, പൂട്ടാനുളള ചിലരുടെ ആസൂത്രണമെന്ന് എൻ റാം!പൈശാചികമായ അനീതി! പി ചിദംബരത്തിനെതിരെ തെളിവില്ല, പൂട്ടാനുളള ചിലരുടെ ആസൂത്രണമെന്ന് എൻ റാം!

യുദ്ധത്തിന് തയ്യാര്‍

യുദ്ധത്തിന് തയ്യാര്‍

അരാംകോ ആക്രമണത്തിന്റെ പേരില്‍ തങ്ങളെ നേരിടാന്‍ ആണ് അമേരിക്ക ഒരുങ്ങത് എങ്കില്‍ തങ്ങള്‍ യുദ്ധത്തിന് സജ്ജമാണ് എന്നായിരുന്നു ഇറാന്‍ റെവല്യൂഷണി ഗാര്‍ഡ് കമാന്‍ഡര്‍ അമീര്‍ അലി ഹജിസദേ പ്രതിരിച്ചത്. മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ തങ്ങള്‍ക്ക് തകര്‍ക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നും സൈന്യം വ്യക്തമാക്കി.

പാലായില്‍ ബിജെപിയുടെ 'ട്രംപ്' കാര്‍ഡ്; പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ്പാലായില്‍ ബിജെപിയുടെ 'ട്രംപ്' കാര്‍ഡ്; പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ്

സൗദിയുടെ നിലപാട്

സൗദിയുടെ നിലപാട്

ഇറാന്റെ പേരെടുത്ത് പറയാതെ ആയിരുന്നു അമേരിക്കന്‍ പ്രസിജന്റ് ട്രംപിന്റെ പ്രതികരണം. വിഷയത്തില്‍ സൗദിയുടെ നിലപാട് അറിയാന്‍ കാത്തുനില്‍ക്കുകയാണ് എന്നാണ് ട്രംപ് പറഞ്ഞത്. ആരാണ് ആക്രമണം നടത്തിയത് എന്ന് സൗദി അറേബ്യ പറയട്ടെ എന്നും അതിനനുസരിച്ച് മുന്നോട്ട് പോകുമെന്നും ട്രംപ് വ്യക്തമാക്കി

English summary
Aramco Attack ignites Iran-America conflict again Description
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X