മൊണാലിസയെക്കുറിച്ച് അറിഞ്ഞതൊക്കെ തെറ്റ്!! രഹസ്യങ്ങള്‍ പുറത്തുവരുന്നു
ഹോങ്കോങ്: വിഖ്യാത ചിത്രകാരന് ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ചിത്രം മൊണാലിസയെക്കുറിച്ച് അറിഞ്ഞതൊക്കെ തെറ്റാണെന്നാണ് സൂചന. മൊണാലിസയുടെ ചിരിക്കു പിന്നില്‍ ഒരുപാട് രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്നതായാണ് പറയുന്നത്. ആരായിരുന്നു ഈ സുന്ദരി എന്ന ചോദ്യത്തിനും ഇന്നും ശരിയായ ഉത്തരം ലഭിച്ചിട്ടില്ല. എന്നാല്‍, സത്യങ്ങളുടെ ചുരുളഴിയാന്‍ പോകുകയാണെന്നാണ് ഇറ്റലിയിലെ ഗവേഷകര്‍ പറയുന്നത്.
ആരാണ് മൊണാലിസ എന്ന സത്യം അറിയാന്‍ ഇനി കുറച്ചുനാള്‍ കാത്തിരുന്നാല്‍ മതിയത്രേ. ഡാവിഞ്ചി മരിച്ചിട്ട് 500 വര്‍ഷം പിന്നിടുമ്പോള്‍ എന്തു സത്യം പുറത്തുവരാനാണ് എന്ന ജനങ്ങളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഗവേഷകര്‍ക്ക് നല്കാന് കഴിയുമത്രേ.

നാല് വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ഇവര്‍ ആ സത്യം കണ്ടെത്തിയിരിക്കുന്നത്. ഫ്രാന്‍സിസ്കോ ഡെല്‍ ഗിയോ കോണ്ടോ എന്നയാളുടെ ഭാര്യയായിരുന്നു മൊണാലിസ എന്നാണ് ഇപ്പോള്‍ പറയുന്നത്. ലിസ എന്നാണ് ഇവരുടെ ശരിയായ പേര്. ഈ വസ്തുത ശരിയാണോ എന്നു പരിശോധിക്കുകയാണ് ഗവേഷകര്‍. അതിനായി മരിച്ചുപോയ ലിസയുടെ അസ്ഥികൂടം ഗവേഷകര്‍ പരിശോധിച്ചുവരികയാണ്.
63ാംമത്തെ വയസിലാണ് ലിസ മരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികള്‍ ശേഖരിച്ചാണ് പരിശോധന നടക്കുന്നത്. ഗവേഷകസംഘം ഇതു മൊണാലിസ തന്നെയാണെന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. ചിത്രത്തിലെ മൊണാലിസ ഗര്‍ഭിണിയാണെന്നു പറയുന്നുണ്ട്. കൈകള്‍ വയറിനോടു ചേര്‍ത്ത് കെട്ടിയിരിക്കുന്ന മൊണാലിസയുടെ ചിത്രത്തില്‍ പല രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ടത്രേ.

എന്നാല്‍,മൊണാലിസ ഒരു പുരുഷനായിരുന്നുവെന്നും പറയപ്പെടുന്നു. മൊണാലിസ ഒരു ചൈനക്കാരിയാണെന്നും ഡാവിഞ്ചിയുടെ അമ്മയാണെന്നുമുള്ള വാദങ്ങള്‍ ഉണ്ടായിരുന്നു. എല്ലാവരും ധരിച്ചുവച്ചിരിക്കുന്നതിനു അപ്പുറം രഹസ്യങ്ങള്‍ ഈ ചിരിക്കു പിന്നില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications